Connect with us

Hi, what are you looking for?

EDITORS CHOICE

കൊച്ചുകുഞ്ഞുങ്ങൾ കാത്തിരിക്കുന്നു; ചക്കവറുത്തതുമായി രേഖ ചേച്ചി വരുന്നുണ്ട്.

കോതമംഗലം :മഹാമാരിയുടെ ഈ കാലത്ത് ഒരു പാട് സേവന പ്രവർത്തനങ്ങളും, കരുണവറ്റാത്ത സഹായഹസ്തങ്ങളും എല്ലാം ചെയ്യുന്നവരെ നാം അനുദിനം കാണുന്നു.അളവറ്റ സേവനങ്ങൾ ചെയ്യുന്ന സന്നദ്ധ പ്രവർത്തകരെയും, ഒരുപാട് നല്ല വ്യക്തിത്വങ്ങളെയും ഈ കോവിഡ് ക്കാലംക്കാട്ടി തന്നു. അത് പോലെ കരുണയുടെയുടെയും സഹാനുഭൂതിയുടെയും മാനവ സേവനത്തിന്റെ ഉദാത്ത മാതൃകയാകുകയാണ് കുട്ടമ്പുഴ പഞ്ചായത്ത്‌ ഒന്നാം വാർഡ് മെമ്പർ രേഖ രാജു .

വർദ്ധിച്ചുവരുന്ന കോവിഡ് മൂലം സംസ്ഥാനം മുഴുവൻ ലോക് ഡൗൺ ആയി ഇരിക്കുബോൾ, തന്റെ വാർഡിലെ ജനങ്ങൾക്ക് ആശ്വാസമേകാൻ വാർഡിലെ ജനങ്ങളോടൊപ്പം മുഴുവൻ സമയവും ചെലവഴിക്കുന്ന ഈ വനിത ഇന്ന് വാർഡിലെ കുഞ്ഞുമക്കളുടെ മനസ്സ് തൊട്ടറിഞ്ഞ ഒരു അമ്മ കൂടി ആയിരിക്കുകയാണ്. കോവിഡ് പോസിറ്റീവ് ആയി കൊറന്റയിനിൽ കഴിയുന്ന ആളുകളുടെ വീടുകളിൽ ഔഷധ പൊതികളും ഭക്ഷണ കിറ്റുകളും എത്തിച്ചുകൊടുക്കുന്ന സമയങ്ങളിൽ രേഖയുടെ ശ്രദ്ധയിൽപ്പെട്ടത് അവിടുത്തെ കുട്ടികളുടെ മുഖമായിരുന്നു. അവരുടെ മനസ്സറിഞ്ഞ മെമ്പറും കുടുംബവും അയൽവാസികളും ചേർന്ന് തന്റെ മക്കൾക്ക് എന്നപോലെ എണ്ണ പലഹാരം ഉണ്ടാക്കാൻ തീരുമാനിക്കുകയായിരുന്നു.

വീട്ടിലും പരിസരപ്രദേശങ്ങളിലും ഉണ്ടായിരുന്ന ചക്കകൾ ശേഖരിച്ച് അവ വറുത്ത് കവറിൽ നിറച്ച് കൊറേണ്ടയിനിൽ കഴിയുന്ന വീടുകളിലെ കുട്ടികൾക്കും മുതിർന്നവർക്കും എത്തിച്ചായിരുന്നു പിന്നീടുള്ള രേഖ രാജു വിന്റെ മാതൃക പ്രവർത്തനം. അങ്ങനെ സ്നേഹത്തിന്റെയും കരുണയുടെയും നല്ല പാഠം പകർന്ന് നൽകുകയാണ് കുട്ടമ്പുഴയിലെ ഈ മെമ്പർ.

You May Also Like

NEWS

കോതമംഗലം: മികച്ച മാധ്യമ റിപ്പോർട്ടർക്ക് തിരുവനന്തപുരം സാഹിത്യ കലാ സാംസ്‌കാരിക വേദി ഏർപ്പെടുത്തിയ പി. എൻ. പണിക്കർ സ്മാരക മാധ്യമശ്രീ പുരസ്കാരം പത്ര പ്രവർത്തകനും ,കോതമംഗലം എം. എ. കോളേജ് ലൈബ്രറി അസിസ്റ്റന്റുമായ...

NEWS

കോതമംഗലം : തിരുവനന്തപുരം സാഹിത്യ കലാ സാംസ്‌കാരിക വേദിയുടെ മികച്ച മാധ്യമ റിപ്പോർട്ടർക്കുള്ള പി. എൻ. പണിക്കർ സ്മാരക മാധ്യമശ്രീ പുരസ്കാരം ഏബിൾ. സി. അലക്സിന്.കലാ സാംസ്‌കാരിക സാഹിത്യ ജീവകാരുണ്യ മേഖലയിലെ നിരവധി...

NEWS

കോതമംഗലം – കുട്ടമ്പുഴ പഞ്ചായത്തിലെ പന്തപ്ര ഉന്നതിയിൽ കാട്ടാന ശല്യം രൂക്ഷമായി. ഇന്ന് പുലർച്ചെ യെത്തിയ ആനകൾ വ്യാപകമായി കൃഷികൾ നശിപ്പിച്ചു. പന്തപ്ര ഉന്നതിയിലെ ഊരുമൂപ്പൻ കുട്ടൻ ഗോപാലൻ, ചെല്ലപ്പൻ, പ്രഭാകരൻ എന്നിവരുടെ...

NEWS

കോതമംഗലം: കുട്ടമ്പുഴ ഗ്രാമപഞ്ചായത്തിലെ മീൻകുളം – മാപ്പിളപ്പാറ ഉന്നതികളിൽ നിന്നും പന്തപ്രയിലെത്തി കുടിൽ കെട്ടി താമസിക്കുന്ന 19 കുടുംബങ്ങളുടെ പുനരധിവാസത്തിന് സർക്കാർ ഉത്തരവായതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു. മീൻകുളം-...

NEWS

ബിബിൻ പോൾ എബ്രഹാം കുട്ടമ്പുഴ: കാലവർഷത്തിൻ്റെ തുടക്കത്തിൽ തന്നെ മണികണ്ഠൻ ചാൽ നിവാസികൾക്ക് ദുരിതകാലം ആരംഭിച്ചിരിക്കുകയാണ്. കനത്ത മഴയെ തുടർന്ന് മണികണ്ഠൻ ചാൽ ചപ്പാത്ത് മുങ്ങി. ചപ്പാത്ത് മുങ്ങുന്നതിനെ തുടർന്ന് മണികണ്ഠൻ ചാൽ,...

NEWS

കോതമംഗലം : ഒഴിവാക്കപ്പെട്ടവരുടെ ഭൂരിപക്ഷ കേരളം എന്നവിഷയത്തിൽ കേരളത്തിലെ 111 കർഷക സംഘടനകളുടെ നേതൃത്വത്തിൽ മുവാറ്റുപുഴ നെസ്റ്റിൽ നടന്ന കർഷക മഹാപഞ്ചായത്ത് അവസാനിച്ചു. മെയ് 10, 11 തിയതികളിലായി നടന്ന കർഷക മഹാ...

CRIME

കോതമംഗലം : എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ രാജേഷ് ജോണും സംഘവും കുട്ടമ്പുഴ വില്ലേജിൽ, മാമലകണ്ടം കരയിൽ, കുട്ടമ്പുഴ ഗ്രാമപഞ്ചായത്തിലെ മാമല കണ്ടെത്ത് ഒരു വീട്ടിൽ നിന്നുമാണ് ചാരായം വാറ്റുന്നതിനുള്ള 150 ലിറ്റർ വാഷ്,...

NEWS

കുട്ടമ്പുഴ : ഇന്ദിര ജീവൻ ചാരിറ്റബിൾ ആൻഡ് എഡ്യൂക്കേഷണൽ ഫൗണ്ടേഷൻ സംസ്ഥാനത്തുടനീളം ആയിരം വിദ്യാർത്ഥികൾക്ക് പഠനോപകരണ വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനതല ഉദ്ഘാടനം വാരിയം ആദിവാസി സെറ്റിൽമെൻറ് ലെ അമ്പതോളം വിദ്യാർത്ഥികൾക്ക് നൽകി...

NEWS

കോതമംഗലം : വടാട്ടുപാറ അരീക്കാസിറ്റിയിൽ വളർത്തു നായ്ക്കളെ അജ്ഞാത ജീവി കൊലപ്പെടുത്തിയ സാഹചര്യത്തിൽ പ്രദേശത്ത് അടിയന്തര മായി നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുവാൻ തീരുമാനം.  വട്ടക്കുന്നേൽ വീട്ടിൽ കുഞ്ഞാപ്പുവിന്റെ വീട്ടുമുറ്റത്ത് കെട്ടിയിരുന്ന വളർത്തു നായയെയാണ്...

ACCIDENT

കോതമംഗലം: – കോതമംഗലത്തിന് സമീപം ഊഞ്ഞാപ്പാറയിൽ ഇന്ന് പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. പൂയംകുട്ടി, മണികണ്ഠൻചാലിൽ താമസിക്കുന്ന സന്തോഷ് ആണ് മരിച്ചത്. സന്തോഷ് സഞ്ചരിച്ചിരുന്ന സ്കൂട്ടർ ഓട്ടോറിക്ഷയുമായി കൂട്ടിയിടിക്കുകയായിരുന്നു.

NEWS

കോതമംഗലം : കോതമംഗലം മുൻ രൂപതാധ്യക്ഷൻ മാർ ജോർജ് പുന്നക്കോട്ടിലിനും ജനപ്രതിനിധികൾക്കും നാട്ടുകാർക്കും എതിരെ വനംവകുപ്പ് എടുത്തിരിക്കുന്ന കള്ളക്കേസ് പിൻവലിക്കുകയും നടപടികൾ അവസാനിപ്പിക്കുകയും ചെയ്തില്ലെങ്കിൽ രാജപാതയിലൂടെ താനും നടക്കും എന്നും അതിൻ്റെ പേരിലുള്ള...

NEWS

കോതമംഗലം : പഴയ ആലുവ – മൂന്നാർ രാജപാത തുറക്കണമെന്നാവശ്യപ്പെട്ട് പൂയംകുട്ടിയിൽ സംഘടിപ്പിച്ച ജനകീയ മാർച്ചിൽ പങ്കെടുത്ത് ആയിരങ്ങൾ. മാർച്ചിന് മുന്നോടിയായി പൂയംകുട്ടിയിൽ ചേർന്ന പ്രതിഷേധ സമ്മേളനം അഡ്വ.ഡീൻ കുര്യാക്കോസ് എം പി...

error: Content is protected !!