Connect with us

Hi, what are you looking for?

CRIME

ഭിന്ന ശേഷിക്കാരനെ മര്‍ദ്ദിച്ച് മാല തട്ടിയെടുത്ത കേസില്‍ ഏഴ് പ്രതികള്‍ പോലീസ് പിടിയില്‍

 

പെരുമ്പാവൂര്‍: ഭിന്ന ശേഷിക്കാരനെ മര്‍ദ്ദിച്ച് മാല തട്ടിയെടുത്ത കേസില്‍ ഏഴ് പ്രതികള്‍ പോലീസ് പിടിയില്‍. അല്ലപ്ര വെങ്ങോലയില്‍ താമസിക്കുന്ന ഇരിങ്ങോള്‍ പട്ടാല്‍ വേളൂര്‍കുന്ന് അനൂപ് (47), ഇടുക്കി രാമക്കല്‍മേട് കരുണാപുരം മടപ്പിള്ളിഡാനിയേല്‍ എന്ന് അറിയപ്പെടുന്ന പ്രണവ് .കെ പ്രവീണ്‍ (26), നെടുങ്കണ്ടം മഞ്ഞപ്പെട്ടി പടയാട്ടില്‍ എമില്‍ എല്‍ജോ ഏലിയാസ്, (29) വെസ്റ്റ് വെങ്ങോല മരോട്ടുചുവട് പൊഞ്ഞാശ്ശേരി കുന്നുമ്മത്തറ സുജിത്ത് (36), സൗത്ത് വല്ലം, ചേലാമറ്റം റയോണ്‍പുരം സ്രാമ്പിക്കല്‍ റെനീഷ് അലി (44), മാറംപിള്ളി ഏഴിപ്പുറം കണ്ണന്‍ങ്ങോടന്‍ മണ്ണ് അയിയാര്‍ എന്ന് അറിയപ്പെടുന്ന മുഹമ്മദ് അലിയാര്‍ (54), വെങ്ങോല നക്കിലിക്കാട്ട് സുനില്‍ വാസു (44) എന്നിവരെയാണ് കുറുപ്പംപടി പോലീസ് പിടികൂടിയത്. ഈ മാസം 4ന് രായമംഗലം നങ്ങേലിപ്പടി ഭാഗത്ത് കൂള്‍ബാര്‍ നടത്തുന്ന ഭിന്നശേഷിക്കാരനെയാണ് ഏഴംഗ സംഘം ആക്രമിച്ച് മാല പൊട്ടിച്ച് കടന്നുകളഞ്ഞത്.

പെരുമ്പാവൂരിലെ ഒരു ബാറിലിരുന്നാണ് സംഘം മാല പൊട്ടിക്കാനുള്ള പദ്ധതി ആസൂത്രണം ചെയ്തത്. ഉച്ച സമയമാകുമ്പോള്‍ സമീപത്ത് ആരും ഉണ്ടാകില്ലെന്ന് കരുതിയാണ് ആസമയം തെരഞ്ഞെടുത്തത്. ഓട്ടോറിക്ഷയിലാണ് സംഘം കടയില്‍ എത്തിയത്. പരിസരം നിരീക്ഷിച്ച് രണ്ട് പേര്‍ ഒട്ടോയിലും രണ്ട് പേര്‍ കടയുടെ പുറത്തും നിന്നും. അനൂപും, പ്രണവ്.കെ.പ്രവീണും, എമിലും ചേര്‍ന്ന് സിഗരറ്റ് ആവശ്യപ്പെട്ട് കടയില്‍ കയറി. ഭിന്ന ശേഷിക്കാരനായ കടയുടമ സാധനം എടുക്കാന്‍ തിരിഞ്ഞ സമയം മര്‍ദ്ദിക്കുകയായിരുന്നു. തുടന്ന് മര്‍ദ്ദനം ഏറ്റ് വീണ ഭിന്ന ശേഷിക്കാരന്റെ കഴുത്തിലുണ്ടായിരുന്ന മാല പൊട്ടിക്കുകയും കടയിലെ മേശയില്‍ നിന്നും സിഗരറ്റും പൈസയും എടുത്ത് കടന്ന് കളയുകയുമായിരുന്നു.

അവിടെ നിന്നും സംഘം വന്ന ഓട്ടോയില്‍ തന്നെ രക്ഷപ്പെട്ടു. എട്ട് പവന്‍ തൂക്കം വരുന്ന മാലയായിരുന്നുവെന്നാണ് കടക്കാരന്‍ പോലീസിനോട് പറഞ്ഞിട്ടുള്ളത്. മോഷണം പ്രതിരോധിക്കാന്‍ ശ്രമിക്കവെ പരാതിക്കാരന്റെ കയ്യിലും മാലയുടെ ഒരു കഷണം ഉണ്ടായിരുന്നു. മോഷണ സംഘം പിന്നീട് പെരുമ്പാവൂരിലെ ഒരു സ്വര്‍ണ്ണക്കടയില്‍ മാല ഒരു ലക്ഷത്തി ഇരുപതിനായിരം രൂപയ്ക്ക് വിറ്റു. അതിനു ശേഷം ബാറിലെത്തിയ സംഘം മദ്യപിക്കുകയും കിട്ടിയ തുക വീതം വച്ച് എടുക്കുകയുമായിരുന്നു. പരാതി കിട്ടിയ ഉടന്‍ പ്രത്യേക ടീം രൂപീകരിച്ച് അന്വേഷണം ആരംഭിച്ചു.

സംഘാംഗങ്ങള്‍ മൊബൈല്‍ സ്വിച്ച് ഓഫ് ചെയത് വിവിധ സ്ഥലങ്ങളില്‍ ഒളിവിലായിരുന്നു. ശാസത്രീയ അന്വേഷണത്തിലൂടെയാണ് വിവിധ സ്ഥലങ്ങളിലായി ഒളിവില്‍ കഴിഞ്ഞ് വന്നിരുന്ന ഒരോ പ്രതികളെയും പിടികൂടിയത്. സിഐ റിന്‍സ് എം തോമസ്, എസ്‌ഐമാരായ എല്‍ദോ പോള്‍, പി.പി.അഭിലാഷ്, കെ.എം അബി, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ഇര്‍ഷാദ്, നൗഫല്‍, അരുണ്‍ കെ കരുണന്‍, ശ്രീജിത്ത് സിവില്‍ പോലീസ് ഓഫീസര്‍മാരായ കുഞ്ഞുമോന്‍, ദീപക്, രജിത്ത്, രാമനാഥ് എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.

 

You May Also Like

ACCIDENT

പെരുമ്പാവൂര്‍: പ്ലൈവുഡ് കമ്പനിയിലെ ഡ്രയര്‍ ബെല്‍റ്റില്‍ കുടുങ്ങി ഇതരസംസ്ഥാന തൊഴിലാളി ദമ്പതികളുടെ നാലുവയസ്സുള്ള ആണ്‍കുഞ്ഞിന് ദാരുണാന്ത്യം. വെസ്റ്റ് ബംഗാള്‍ സ്വദേശി നൂര്‍ ജമാല്‍ ഷെയ്ഖ്‌നൂറിമ കാത്തുന്‍ ദമ്പതികളുടെ മകന്‍ മെറാജ് ഷെയ്ഖാണ് മരിച്ചത്....

CRIME

  പെരുമ്പാവൂര്‍:പെരുമ്പാവൂരില്‍ പോക്സോ കേസ് അതിജീവിതയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി കോടതി കെട്ടിടത്തില്‍ നിന്ന് താഴേക്ക് ചാടി രക്ഷപ്പെടാന്‍ ശ്രമിച്ചു. അറക്കപ്പടി സ്വദേശിയായ മുഹമ്മദ് അദ്‌നാനാണ് പെരുമ്പാവൂര്‍ മജിസ്‌ട്രേറ്റ് കോടതിയുടെ ഒന്നാം...

ACCIDENT

പെരുമ്പാവൂര്‍: സുഹൃത്തിനൊപ്പം ബൈക്കില്‍ സഞ്ചരിച്ച കോളേജ് വിദ്യാര്‍ത്ഥിനി വാഹനാപകടത്തില്‍ മരിച്ചു. വൈക്കം പാറയ്ക്കല്‍ ആനിക്കാട് റോയിയുടെ മകള്‍ റിയ (18) ആണ് മരിച്ചത്. ബൈക്ക് ഓടിച്ചിരുന്ന സുഹൃത്ത് രായമംഗലം പ്ലാപ്പറമ്പില്‍ അലന്‍ ജോര്‍ജ്...

ACCIDENT

  പെരുമ്പാവൂര്‍:പെരുമ്പാവൂരില്‍ അമിതമായി ലഹരി ഉപയോഗിച്ച് മരിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നു. ബുധനാഴ്ച വീണ്ടും അജ്ഞാത മൃതദേഹം കണ്ടെത്തി. പാലക്കാട്ടുതാഴം പാലത്തിന്റെ അടിയിലാണ് മൃതദേഹം കണ്ടെത്തിയത്. അന്യസംസഥാന തൊഴിലാളിയുടെതാണ് മൃതദേഹം എന്നാണ് പോലീസിന്റെ പ്രാഥമിക...

CHUTTUVATTOM

  പെരുമ്പാവൂര്‍:ഒക്കലില്‍ വിമാനം താഴ്ന്നുപറന്ന് വീടിന്റെ ഓടുകള്‍ ഇളകിത്തെറിച്ചു. ഒക്കല്‍ നമ്പിള്ളി കവലയ്ക്കുസമീപം ചിറക്കല്‍ ജോയിയുടെ വീടിന്റെ ഓടുകളാണ് തിങ്കളാഴ്ച ഉച്ചയ്ക്ക് 2.15 ഓടെ ഇളകിത്തെറിച്ചത്. വലിയ ശബ്ദത്തോടെ ഓടുകള്‍ വീടിന്റെ മേല്‍ക്കൂരയില്‍...

CHUTTUVATTOM

  പെരുമ്പാവൂര്‍:അല്ലപ്ര 80-ാം ഉന്നതിയില്‍ പ്രവര്‍ത്തിക്കുന്ന ചിരക്കക്കുടി മുഹമ്മദിന്റെ ഉടമസ്ഥതയിലുള്ള കിടക്കക്കമ്പനിക്ക് തീപിടിച്ചു. പെരുമ്പാവൂര്‍, പട്ടിമറ്റം അഗ്‌നിരക്ഷാനിലയങ്ങളില്‍നിന്ന് നാല് യൂണിറ്റെത്തി തീയണച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് കാരണമെന്ന് അഗ്‌നിരക്ഷാസേന അറിയിച്ചു. പഞ്ഞി, വിറക് എന്നിവയിലേക്ക്...

ACCIDENT

പെരുമ്പാവൂര്‍: പെരുമാനിയില്‍ പ്രവര്‍ത്തിക്കുന്ന പ്ലാസ്റ്റിക് കമ്പനിയുടെ ഗോഡൗണിന് തീപിടിച്ചു.ഗ്രീന്‍ ഇവോ ടെക് എന്ന കമ്പനിയിലെ പ്ലാസ്റ്റിക് ശേഖരിച്ചിരുന്ന ഗോഡൗണിനാണ് തിങ്കളാഴ്ച രാവിലെ 10 ന് തീപിടിച്ചത്. ചില്ല് കുപ്പികള്‍ പൊട്ടിത്തെറിച്ചത് മൂലം തീ...

error: Content is protected !!