Connect with us

Hi, what are you looking for?

CRIME

മൂവാറ്റുപുഴയില്‍ വില്‍പ്പനയ്ക്കായെത്തിച്ച എംഡിഎംഎയുമായി കോതമംഗലം സ്വദേശികള്‍ ഉള്‍പ്പെടെ എക്സൈസ് പിടിയില്‍

 

മൂവാറ്റുപുഴ: വില്‍പ്പനയ്ക്കായെത്തിച്ച 11.803 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കള്‍ എക്സൈസ് പിടിയില്‍. കിഴക്കേക്കര പാറപ്പാട്ട് അല്‍ഷിഫ് കബീര്‍ (32), കോതമംഗലം സ്വദേശികളായ ആഷിഷ് കെ. അജിത്ത് (26), അനന്തകൃഷ്ണന്‍ കെ.എസ്. (27) എന്നിവരെയാണ് എക്സൈസ് സംഘം അറസ്റ്റ് ചെയയ്തത്. മൂവാറ്റുപുഴ നഗരത്തിലും പരിസരപ്രദേശങ്ങളിലും യുവാക്കള്‍ക്കിടയില്‍ എംഡിഎംഎ വില്‍പ്പനയും ഉപയോഗവും നടത്തിവരുന്നതായി രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ എക്സൈസ് ഷാഡോ സംഘം പ്രതികളെ ആഴ്ചകളായി നിരീക്ഷിച്ചുവരികയായിരുന്നു.അല്‍ഷിഫിന്റെ വര്‍ക്ക്ഷോപ്പിന് മുന്‍വശത്ത് മയക്കുമരുന്ന് വില്‍പ്പന നടക്കുന്നുണ്ടെന്ന വിവരത്തെത്തുടര്‍ന്ന് വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടോടെ നടത്തിയ പരിശോധനയിലാണ് കിഴക്കേക്കര കടവൂര്‍ റോഡില്‍ നിന്ന് പ്രതികളെ പിടികൂടിയത്.

പ്രതികള്‍ മയക്കുമരുന്ന് കടത്താന്‍ ഉപയോഗിച്ച കാര്‍, മൂന്ന് ഐഫോണുകള്‍, വില്‍പ്പനയിലൂടെ ലഭിച്ച പണം എന്നിവയും എക്സൈസ് കസ്റ്റഡിയിലെടുത്തു.മൂവാറ്റുപുഴ റേഞ്ച് എക്സൈസ് ഇന്‍സ്പെക്ടര്‍ എല്‍ദോ ജോര്‍ജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. മുമ്പും സമാന കേസുകളില്‍ റിമാന്‍ഡില്‍ കഴിഞ്ഞിട്ടുള്ളയാളാണ് അല്‍ഷിഫ് കബീര്‍. പ്രതികളുടെ പിന്നില്‍ വന്‍ ശൃംഖല പ്രവര്‍ത്തിക്കുന്നുണ്ടോയെന്നും മയക്കുമരുന്നിന്റെ ഉറവിടം എവിടെയാണെന്നും കണ്ടെത്തുന്നതിനായി മൊബൈല്‍ ലൊക്കേഷന്‍, സിഡിആര്‍, ബാങ്ക് വിശദാംശങ്ങള്‍ എന്നിവ കേന്ദ്രീകരിച്ച് അന്വേഷണം ശക്തമാക്കുമെന്നും റേഞ്ച് എക്സൈസ് ഇന്‍സ്പെക്ടര്‍ എല്‍ദോ ജോര്‍ജ്പറഞ്ഞു.

അസി. എക്സൈസ് ഇന്‍സ്പെക്ടര്‍ ഗ്രേഡ് അസീസ് ഇ.എ., പ്രിവന്റീവ് ഓഫീസര്‍ ഗ്രേഡ് ജയദേവന്‍ എ.കെ., സിവില്‍ എക്സൈസ് ഓഫീസര്‍മാരായ രാഹുല്‍ പി.റ്റി., അമല്‍ റ്റി. അലോഷ്യസ്, വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍ അനുമോള്‍ ദിവാകരന്‍, സിവില്‍ എക്സൈസ് ഓഫീസര്‍ ഡ്രൈവര്‍ ദീപക് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. മൂവാറ്റുപുഴ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

 

You May Also Like

CRIME

കോതമംഗലം: നെല്ലിക്കുഴിയില്‍ കോളേജ് കേന്ദ്രീകരിച്ച് വില്‍പ്പനക്കായി എത്തിച്ച 2.7 ഗ്രാം എംഡിഎംഎയുമായി മൂന്ന് പേര്‍ കോതമംഗലം പോലീസിന്റെ പിടിയില്‍. നെല്ലിക്കുഴി സ്വദേശി സഹീര്‍ (29), വാഴക്കുളം സ്വദേശി ജാഫര്‍ (28) കൊല്ലം സ്വദേശിയും...

NEWS

കോതമംഗലം : പള്ളിമാലില്‍ പി.പി കുര്യാച്ചന്റെ ഭാര്യ സാറാമ്മ (76) നിര്യാതയായി. സംസ്‌കാരം ശനിയാഴ്ച 2.30ന് കോതമംഗലം മാര്‍ തോമ ചെറിയ പള്ളിയില്‍. പരേത കോതമംഗലം കാട്ടുചിറ കുടുംബാഗമാണ്. മക്കള്‍: സ്മിത ജോബിന്‍,...

CHUTTUVATTOM

  മുവാറ്റുപുഴ: 4 -ാം ജെ സി ഐ ഗ്രാമ സ്വരാജ് അവാർഡ് കോതമംഗലം എംഎൽഎ ഷിബു തെക്കുംപുറത്തിന്. നവംബർ 23 ന് വൈകുന്നേരം 5.30ന് മുവാറ്റുപുഴ കബനി പാലസ് ഹോട്ടലിൽ നടക്കുന്ന...

CHUTTUVATTOM

  കോതമംഗലം: രൂപത സോഷ്യൽ സർവീസ് സൊസൈറ്റിയുടെയും സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോർപ്പറേഷന്റെയും സംയുക്താഭിമുഖ്യത്തിൽ കോതമംഗലം കത്തീഡ്രൽ പാരിഷ് ഹാളിൽ സ്വയംസഹായ സംഘ അംഗങ്ങൾക്ക് സംരംഭകത്വ പരിശീലനം സംഘടിപ്പിച്ചു. മുൻസിപ്പൽ ചെയർപേഴ്സൺ...

CHUTTUVATTOM

  കോതമംഗലം : ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ബ്ലോക്ക് പരിധിയിലുള്ള ഭിന്നശേഷിക്കാരുടെ മാനസിക ഉല്ലാസത്തിനായി ഭിന്നശേഷി കലോത്സവം സംഘടിപ്പിച്ചു. ഡീന്‍ കുര്യാക്കോസ് എംപി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസി സാജു...

CHUTTUVATTOM

  കോതമംഗലം: ജന്തർ മന്തറിൽ കോൺഗ്രസും സഖ്യകക്ഷികളും വോട്ടുകൊള്ളക്കെതിരെയും, ഇന്ത്യയുടെ മതേതരത്വം നിലനിർത്താനും നടത്തുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചും, കഴിഞ്ഞ ആറു മാസക്കാലത്തെ മുഖ്യമന്ത്രി വി. ഡി സതീശന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് സർക്കാരിൻറെ...

CHUTTUVATTOM

  കോതമംഗലം: സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിലെ സ്കൗട്ട് റോവർ, റേഞ്ചർ യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ ട്രാഫിക് ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. സ്കൂൾ പ്രിൻസിപ്പൽ ജയിൻ ജോസ് ഉദ്ഘാടനം ചെയ്തു. കോതമംഗലം ട്രാഫിക്...

CRIME

കോതമംഗലം: യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ ഒളിവില്‍ കഴിഞ്ഞപ്രതി അറസ്റ്റില്‍. ഇരമല്ലൂര്‍ കുറ്റിലഞ്ഞി പുതുപ്പാലം ഏരംതുരുത്തില്‍ ഫസല്‍ മെഹബൂബ് (30) നെയാണ് കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ സെപ്റ്റംബറില്‍ പുതുപ്പാലം ഭാഗത്തുള്ള...

CHUTTUVATTOM

കോതമംഗലം: ഏഴു വയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ ഇതര സംസ്ഥാന തൊഴിലാളി അറസ്‌റ്റിൽ . ഉത്തർപ്രദേശ് ഗഗൽഹരി സ്വദേശി ആജം (24) നെയാണ് കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. ഇൻസ്പെക്ടർ പി.ജെ.കുര്യാക്കോസിൻ്റെ നേതൃത്വത്തിലുള്ള...

CRIME

മൂവാറ്റുപുഴ: അച്ഛന്‍ രോഗ ബാധിതനായതോടെ അമ്മ ഉപേക്ഷിച്ചുപോയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ രക്ഷാകര്‍ത്താവ് ചമഞ്ഞ് 5 വര്‍ഷത്തോളം തുടര്‍ച്ചയായി ലൈംഗിക ചൂഷണത്തിനിരയാക്കിയ പ്രതിക്ക് 116 വര്‍ഷം കഠിനതടവും 6.85 ലക്ഷം രൂപ പിഴയും ശിക്ഷവിധിച്ച്...

CHUTTUVATTOM

  കോതമംഗലം: കോൺഗ്രസ് കോതമംഗലം ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ 109 -ാം ജന്മദിന ആഘോഷം നടത്തി.ബ്ലോക്ക് പ്രസിഡന്റ് ഷമീർ പനക്കൽ ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് പി.ആർ അജി അധ്യക്ഷത...

CHUTTUVATTOM

കോതമംഗലം: എറണാകുളം ജില്ലാ പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കോട്ടപ്പടി പഞ്ചായത്തിൽ നിർമ്മാണം പൂർത്തീകരിച്ച മുന്തൂർ നഗർ എസ്.സി. ഹാളിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ പി.എ.എം. ബഷീർ നിർവഹിച്ചു. കോട്ടപ്പടി പഞ്ചായത്ത്...

error: Content is protected !!