കോതമംഗലം:എറണാകുളം ജില്ലാ പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ നടത്തുന്ന നേര്യമംഗലം ഫാം ഫെസ്റ്റ് (ഡിസംബർ) 4 മുതൽ 8 വരെ. നേര്യമംഗലം ഫാമിൽ നടക്കുന്ന ഫെസ്റ്റിന് ഒരുക്കമായി ട്ടുള്ള സംഘാടക സമിതി രൂപീകരിച്ചു. അഡ്വ.ഡീൻ കുര്യാക്കോസ് എംപി,ഷിബു തെക്കുംപുറം എംഎൽഎ, ജില്ലാ കലക്ടർ ജി.പ്രിയങ്ക എന്നിവർ രക്ഷാധികാരികളും, ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് കെ. ജി.രാധാകൃഷ്ണൻ ചെയർമാനും,ഫാം സൂപ്രണ്ട് ജാസ്മിൻ തോമസ് കൺവീനറും, ജില്ലാ പഞ്ചായത്ത് അംഗങ്ങൾ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ, പഞ്ചായത്ത് പ്രസിഡൻറ്മാർ, ഫാം കൗൺസിൽ അംഗങ്ങൾ, കൃഷി വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരെ ഉൾപ്പെടുത്തി വിപുലമായ സംഘാടക സമിതി രൂപീകരിച്ചു.
4ന് വിളംബര റാലിയോടെ ഫെസ്റ്റിന് തുടക്കമാകും,കാർഷിക സെമിനാറുകൾ,കാർഷിക യന്ത്രങ്ങളുടെ പ്രദർശനം ,കലാ പരിപാടികൾ ഫാം സന്ദർശനം, ബോട്ടിംഗ്,വിവിധ ഫുഡ് കോർട്ട്, ഉൾപ്പെടെ വിപുല സജ്ജീകരണങ്ങൾ ആണ് ഫെസ്റ്റിൽ ക്രമീകരിക്കുന്നത്. സംഘാടക സമിതി രൂപീകരണ യോഗം ജില്ലാ പഞ്ചായത്ത് വികസന കാര്യ സ്ഥിരംസമിതി ചെയർമാൻ ഷൈജോ പറമ്പിൽ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് ഡിവിഷൻ അംഗം സൗമ്യ ശശി അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് അംഗങ്ങളായ പി. എ.എം.ബഷീർ,ജോമി തെക്കേക്കര,ബിന്ദു ജോർജ്,അനിത തോമസ്,നിത്യ ടീച്ചർ,അഹല്യ സദാനന്ദൻ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ടിംബിൾ മാഗി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ജെസ്സി സാജു,ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രിയങ്ക ടോമി, കുട്ടമ്പുഴ പഞ്ചായത്ത് സ്ഥിരംസമിതി ചെയർപേഴ്സൺ കാന്തി വെള്ളക്കയ്യൻ,ഫാം സൂപ്രണ്ട് ജാസ്മിൻ തോമസ്,കൃഷി അസിസ്റ്റൻ്റ് ഡയറക്ടർ പ്രിയമോൾ തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.























































