കോതമംഗലം: നെല്ലിക്കുഴിയില്‍ കോളേജ് കേന്ദ്രീകരിച്ച് വില്‍പ്പനക്കായി എത്തിച്ച 2.7 ഗ്രാം എംഡിഎംഎയുമായി മൂന്ന് പേര്‍ കോതമംഗലം പോലീസിന്റെ പിടിയില്‍. നെല്ലിക്കുഴി സ്വദേശി സഹീര്‍ (29), വാഴക്കുളം സ്വദേശി ജാഫര്‍ (28) കൊല്ലം സ്വദേശിയും വിദ്യാര്‍ത്ഥിയുമായ മുസമ്മില്‍ (20) എന്നിവരാണ് പിടിയിലായത്.ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനവും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.




















































