കോതമംഗലം: മർത്തമറിയം വനിതാ സമാജം കോതമംഗലം മേഖല കവളങ്ങാട് ബ്രാഞ്ചിന്റെ ആഭിമുഖ്യത്തിൽ ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു.നേര്യമംഗലം സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ നടന്ന ക്യാമ്പ് കോതമംഗലം മേഖല അധ്യക്ഷൻ ഏലിയാസ് മാർ യൂലിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം നിർവഹിച്ചു. സമാജം വൈദിക വൈസ് പ്രസിഡന്റ് ഫാ. ബെൻ സ്റ്റീഫൻ മാത്യു കല്ലുങ്കൽ അധ്യക്ഷത വഹിച്ചു.
സ്റ്റുഡന്റ് കൗൺസിലർ, എം സി എം എച്ച് എസ് എസ് പട്ടിമറ്റം ഫാ. ഷാനു കെ. പൗലോസ് കല്ലുങ്കൽ ക്ലാസുകൾക്ക് നേതൃത്വം നൽകി.ഇടവക വികാരി ഫാ. ജോസ് മാത്യു തച്ചേത്തുകുടി, കവളങ്ങാട് ബ്രാഞ്ച് സെക്രട്ടറി എൽസി ജോസ് ,
പള്ളി ട്രസ്റ്റിമാരായ റെജി ബേബി വള്ളിക്കാട്ട്, കുര്യാക്കോസ് മാറാച്ചേരി പുത്തേത്ത്, കോതമംഗലം മേഖല വനിതാ സമാജം ലേഡി വൈസ് പ്രസിഡന്റ് ലൈല വർഗീസ്, സെക്രട്ടറി മറിയക്കുട്ടി മാത്യു, ജോയിന്റ് സെക്രട്ടറി സിബി എൽദോ, നേര്യമംഗലം വനിതാ സമാജം സെക്രട്ടറി ജയ ബേബി പുതുക്കുന്നേൽ എന്നിവർ പ്രസംഗിച്ചു.വനിതാ സമാജം സീനിയർ അംഗം സാറാമ്മ ആന്റണി വെള്ളാരംകുന്നേലിനെ ആദരിച്ചു.























































