കോതമംഗലം: കവളങ്ങാട് പഞ്ചായത്തിലെ നേര്യമംഗലം പൊതുശ്മശാനം ആധുനിക സൗകര്യങ്ങളോടെ നവീകരിച്ച് സജ്ജമാക്കി ഗ്യാസ് ക്രിമിറ്റോറിയത്തിന്റെ ഉദ്ഘാടനം തിങ്കളാഴ്ച രാവിലെ 11ന് നേര്യമംഗലം കമ്മ്യൂണിറ്റി ഹാളിൽ അഡ്വ. ഡീൻ കുര്യാക്കോസ് എം.പി നിർവ്വഹിക്കും.
കവളങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോർജ് അധ്യക്ഷത വഹിക്കും. ഷിബു തേക്കുപുറം എം എൽ എമുഖ്യ അതിഥി ആയിരിക്കും.ചടങ്ങിൽ വിവിധ രാഷ്ട്രീയ-സാമൂഹിക രംഗങ്ങളിലെ പ്രമുഖരും ജനപ്രതിനിധികളും നാട്ടുകാരും പങ്കെടുക്കും.























































