കുട്ടമ്പുഴ : പൂയംകുട്ടി പുഴയില്‍ കുളിക്കാനിറങ്ങിയ ബന്ധുക്കളായ രണ്ട് കുട്ടികള്‍ മുങ്ങി മരിച്ചു. ഇന്ന് ശനിയാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്. പൂയംകുട്ടിക്ക് സമീപം കണ്ടൻപാറ ഭാഗത്താണ് സംഭവം. കുട്ടമ്പുഴ, കൂവപ്പാറ സ്വദേശി അലി (17), വണ്ണപ്പുറം സ്വദേശി ആബിദ് (14) എന്നിവരാണ് മുങ്ങി മരിച്ചത്. പൂയംകുട്ടി, കണ്ടൻപാറ ഭാഗത്ത് ബന്ധുക്കളോടൊപ്പം കുളിക്കാനിറങ്ങിയതായിരുന്നു. ഇവരെ രക്ഷിക്കാനായി അലിമോന്റെ പിതാവിനൊപ്പം നാട്ടുകാരും രക്ഷാപ്രവർത്തനത്തിൽ ഏർപ്പെടുകയും, രണ്ട് പേരേയും ഉടന്‍തന്നെ കരക്കെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹങ്ങൾ കോതമംഗലം താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
🌀കോതമംഗലം വാർത്ത ẇһѧṭṡѧƿƿıʟ ലഭിക്കുവാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇