കോതമംഗലം: കോതമംഗലം മാർ അത്തനേഷ്യസ് കോളേജും, മുംബൈ നാഷണൽ അസോസിയേഷൻ ഫോർ അപ്ലിക്കേഷൻ ഓഫ് റേഡിയോ ഐസോടോപ്സ് ആന്റ് റേഡിയേഷൻ ഇൻ ഇൻഡസ്ട്രി യുമായി ചേർന്ന് 19, 20 തിയതികളിൽ
ദ്വിദിന ദേശീയ സെമിനാർ നടത്തുന്നു . വ്യാഴാഴ്ച രാവിലെ 9.30ന് കാലിക്കറ്റ് യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. പി. രവീന്ദ്രൻ ഉദ്ഘാടനം ചെയ്യും.
കോളേജിലെ ഫിസിക്സ്, കെമിസ്ട്രി വകുപ്പുകളുടെ ആഭ്യമുഖ്യത്തിലാണ് സെമിനാർ നടത്തുന്നത്.
റേഡിയേഷന്റെയും, റേഡിയോ ഐസോടോപ്പുകളുടെയും വിവിധ മേഖലകളിലെ പ്രയോഗങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുകയും, ശാസ്ത്രീയമായ അറിവും ധാരണയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നതാണ് സെമിനാറിന്റെ ലക്ഷ്യം.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ശാസ്ത്രജ്ഞർ, അക്കാദമിക വിദഗ്ധർ, ഗവേഷണ വിദ്യാർത്ഥികൾ ഗവേഷണ കണ്ടെത്തലുകൾ പങ്കുവെക്കും.
ഇന്ത്യ ഗവൺമെന്റിന്റെ ആറ്റോമിക് എനർജി വകുപ്പിന് കീഴിലുള്ള ബോർഡ് ഓഫ് റിസർച്ച് ഇൻ ന്യൂക്ലിയാർ സയൻസ്, അനുസന്ധാൻ നാഷണൽ റിസർച്ച് ഫൗണ്ടേഷൻ എന്നിവയുടെ സാമ്പത്തിക സഹായത്തോടെയാണ് സെമിനാർ സംഘടിപ്പിക്കുന്നത്. രാജ്യത്തെ വിവിധ കോളേജുകളിൽ നിന്നായി ശാസ്ത്രജ്ഞർ, അക്കാദമിക വിദഗ്ധർ, ഗവേഷണ വിദ്യാർത്ഥികൾ ഉൾപ്പെടെ മുന്നൂറോളം പേർ സെമിനാറിൽ പങ്കെടുക്കുമെന്ന് പ്രിൻസിപ്പൽ ഡോ. മഞ്ജു കുര്യൻ അറിയിച്ചു.






















































