കോതമംഗലം: സെന്റ് അഗസ്റ്റിന്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ഹൈസ്കൂള്‍ ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്കായി ജീവിതത്തില്‍ ആര്‍ജിക്കേണ്ട വിവിധ ലഹരികളെക്കുറിച്ച് ബോധവല്‍ക്കരണ ക്ലാസ് നടത്തി. അടിമാലി പോലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്പെക്ടര്‍ അജി അരവിന്ദ് ക്ലാസ്സ് നയിച്ചു.
വഴിതെറ്റുന്ന സൗഹൃദം, സോഷ്യല്‍ മീഡിയയിലെ ചതിക്കുഴികള്‍, രാസ ലഹരിയുടെ അപകടം,ജീവിതത്തില്‍ ആര്‍ജിക്കേണ്ട വിവിധ പോസിറ്റീവ് ലഹരികള്‍ തുടങ്ങി വിവിധ വിഷയങ്ങളിലാണ് ക്ലാസ്സ് സംഘടിപ്പിച്ചത്. വിദ്യാര്‍ത്ഥികളില്‍ ശ്രദ്ധ വര്‍ദ്ധിപ്പിക്കുന്നതിനും, വിദ്യാര്‍ത്ഥികള്‍ അഭിമുഖീകരിക്കുന്ന വിവിധ പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താനും ക്ലാസ്സ് സഹായകമായി.





















































