Connect with us

Hi, what are you looking for?

CRIME

പെണ്‍കുട്ടിക്ക് ഫേസ്ബുക്ക്‌ വഴി സന്ദേശം അയച്ചെന്നും, പരാതി ഒത്തുതീർക്കാൻ പണവും; വ്യാജപോലീസ് ചമഞ്ഞയാളെ പോലീസ് കസ്റ്റഡിയിൽ വിട്ടു.

കോതമംഗലം : ആൾമാറാട്ടം നടത്തി പണം തട്ടിയതിന് കുട്ടമ്പുഴ പോലീസ് അറസ്റ്റ് ചെയ്ത് റിമാൻ്റിലായിരുന്ന പ്രതിയെ കോതമംഗലം കോടതി പോലീസ് കസ്റ്റഡിയിൽ വിട്ടു. പോലീസുദ്യോഗസ്ഥനെന്ന പേരിൽ ആൾമാറാട്ടം നടത്തി കബളിപ്പിച്ച് പണം തട്ടിയതിനാണ് വെള്ളത്തൂവൽ സൗത്ത് കത്തിപ്പാറ കോട്ടക്കകത്ത് വീട്ടിൽ രതീഷ് (38) എന്ന ആളെ കുട്ടമ്പുഴ പോലീസ് അറസ്റ്റ് ചെയ്തത്.

എറണാകുളം സൗത്ത് സിഐ ആണെന്ന് പറഞ്ഞ് പ്രതി പരാതിക്കാരനായ യുവാവിനെ ഫോണില്‍ വിളിക്കുകയായിരുന്നു. ഒരു പെണ്‍കുട്ടിക്ക് ഫേസ്ബുക്ക്‌ വഴി മെസ്സേജ് അയച്ചതിന് പെൺകുട്ടിയുടെ അച്ഛനും ആങ്ങളയും പരാതിയുമായി വന്നിട്ടുണ്ടെന്നും 50,000 രൂപ കൊടുത്താൽ പറഞ്ഞ് സെറ്റില്‍ ചെയ്യാം എന്നും പറഞ്ഞാണ് തട്ടിപ്പിന് ശ്രമിച്ചത്. കസ്റ്റഡിയിൽ വാങ്ങിയ പ്രതിയെ കുട്ടമ്പുഴ പോലീസ് ഇൻസ്പെക്ടർ കെ.എം.മഹേഷ് കുമാറിൻ്റെ നേതൃത്വത്തിൽ വിശദമായി ചോദ്യം ചെയ്യും.

You May Also Like

NEWS

കുട്ടമ്പുഴ : മാമലക്കണ്ടത്തെ മുനിപ്പാറയിലെ മലയിടുക്കില്‍ പ്രവര്‍ത്തിച്ചിരുന്ന വാറ്റു കേന്ദ്രം കുട്ടമ്പുഴ എക്സൈസ് പാര്‍ട്ടിയും എറണാകുളം ഐ ബി യും ചേര്‍ന്ന് നശിപ്പിച്ചു. ഓണക്കാലത്തേക്ക് ചാരായം വാറ്റുന്നതിനായി തയ്യാറാക്കി വച്ചിരുന്ന 350 ലിറ്റര്‍...

CHUTTUVATTOM

കുട്ടമ്പുഴ : ഉരുളൻതണ്ണിയിലെ വളരെ പ്രായമേറിയവർക്ക് 3 പേർക്ക് പട്ടയം കിട്ടാകനി. കുട്ടമ്പുഴ ഗ്രാമ പഞ്ചായത്തിൽ ഒന്നാം പാറ ഭാഗത്ത് 54 വർഷം മുൻപ് താമസം തുടങ്ങിയതും BPL ലിസ്റ്റിൽ ഉൾപ്പെട്ടു വരുന്നതും...

NEWS

കോതമംഗലം :- കനത്ത മഴയിൽ റോഡ് തകർന്നതിനാൽ രോഗിയായ വീട്ടമ്മയെ വീട്ടിലെത്തിച്ചത് രണ്ട് കിലോമീറ്റർ ദൂരം ചുമന്ന്; കുട്ടമ്പുഴ പഞ്ചായത്തിലെ തേര ആദിവാസി ഊരിൽ കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. തുടർച്ചയായ കനത്ത...

NEWS

കോതമംഗലം : കഴിഞ്ഞ ദിവസങ്ങളിൽ മാമലക്കണ്ടത്ത് കടുവയുടെ സാന്നിധ്യം കണ്ട പ്രദേശങ്ങളിൽ കൂടുതൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നതിനും തുടർച്ചയിൽ കൂട് സ്ഥാപിക്കാനും തീരുമാനം. മാമലക്കണ്ടത്ത് താലിപ്പാറ, ചാമപ്പാറ, കാര്യാട് എന്നീ പ്രദേശങ്ങളിലാണ് കഴിഞ്ഞ...

error: Content is protected !!