Connect with us

Hi, what are you looking for?

NEWS

പെരുമ്പാവൂര്‍ വന്‍ ലഹരിവേട്ട;ഹെറോയിനുമായി രണ്ട് ഇതരസംസ്ഥാന തൊഴിലാളികള്‍ പിടിയില്‍

പെരുമ്പാവൂര്‍: മഞ്ഞപ്പെട്ടിയില്‍ വന്‍ ലഹരിവേട്ട. ഹെറോയിനുമായി എത്തിയ രണ്ട് ഇതരസംസ്ഥാന തൊഴിലാളികള്‍ പിടിയില്‍. അസാം, നൗക സ്വദേശികളായ അജ്ഹറുള്‍ ഇസ്ലാം, ഹരികുള്‍ ഇസ്ലാം എന്നിവരാണ് കഴിഞ്ഞ ദിവസം പിടിയിലായത്. 60 ഗ്രാം ഹെറോയിന്‍ ഇവരില്‍ നിന്നും പിടിച്ചെടുത്തു. അഞ്ച് സോപ്പുപെട്ടികളിലാക്കിയായിരുന്നു ഹെറോയിന്‍ സൂക്ഷിച്ചിരുന്നത്. ഒരു ബോക്സ് ഏകദേശം ഒന്നരലക്ഷം രൂപയ്ക്കാണ് വില്‍പ്പന നടത്തിയിരുന്നതെന്ന് പ്രതികള്‍ പോലീസിനോട് സമ്മതിച്ചു.

അസാമില്‍ നിന്നും ട്രെയിന്‍ മാര്‍ഗമാണ് മയക്കുമരുന്ന് പെരുമ്പാവൂരില്‍ എത്തിച്ചിരുന്നതെന്നും പ്രതികള്‍ മൊഴി നല്‍കി. പെരുമ്പാവൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് ലഹരിവേട്ട നടത്തിയത്. ഫോണ്‍ മാര്‍ഗമായിരുന്നു പ്രതികള്‍ കച്ചവടം നടത്തി വന്നിരുന്നത്. കഴിഞ്ഞ കുറച്ചുനാളുകളായി മഞ്ഞപ്പെട്ടിയില്‍ മയക്കുമരുന്നു വില്‍പന നടത്തുന്നുവെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് ഇരുവരും നിരീക്ഷണത്തിലായിരുന്നുവെന്ന് അന്വേഷണസംഘം പറഞ്ഞു.

 

You May Also Like

error: Content is protected !!