Connect with us

Hi, what are you looking for?

NEWS

മണികണ്ഠൻ ചാൽ ചപ്പാത്ത് മുങ്ങി; ആദിവാസി ഊരുകൾ ഒറ്റപ്പെട്ടു.

കോതമംഗലം: കനത്ത മഴയിൽ കുട്ടമ്പുഴ പഞ്ചായത്തിലെ മണികണ്ഠൻ ചാൽ ചപ്പാത്ത് മുങ്ങി. ആദിവാസി ഊരുകൾ ഒറ്റപ്പെട്ടു.
മണികണ്ഠൻ ചാൽ, വെള്ളാരംകുത്ത് തുടങ്ങിയ പ്രദേശങ്ങളിലേക്കും, ആദിവാസി ഊരുകളിലേക്കും പോകുന്നതിന് ഏക മാർഗമാണ് ചപ്പാത്ത്. ശക്തമായ മഴയെ തുടർന്ന് രണ്ടു ദിവസമായി ചപ്പാത്ത് പാലം വെള്ളത്തിനടിയിലാണ്. വന മേഖലയിലെ കനത്ത മഴയെ തുടർന്ന് പുഴയിലെ ജലനിരപ്പ് ഉയരുകയും ഒഴുക്ക് വർധിക്കുകയും ചെയ്തിട്ടുണ്ട്. ആദിവാസി കോളനികളും മണികണ്ഠൻചാൽ ഗ്രാമവും പൂർണമായും ഒറ്റപ്പെട്ട നിലയിലാണ്.

കാലവർഷം ശക്തി പ്രാപിക്കുമ്പോൾ ചപ്പാത്ത് പാലം മുങ്ങുന്നത് പതിവാണ്.
കോവിഡ് നിയന്ത്രങ്ങളെ തുടർന്നു കടുത്ത പ്രതിസന്ധിയിലായ മണികണ്ഠൻ ചാൽ നിവാസികൾക്ക് ജോലിക്ക് പോകാനുള്ള വഴി കൂടി അടുത്തത് ഇരുട്ടടിയായി.
തുരുത്തിൽ ഭക്ഷ്യ വിഭവങ്ങളുടെ ക്ഷാമവും അനുഭവപ്പെടുന്നുണ്ട്. സാഹസികമായി ചപ്പാത്ത് കടന്ന് മറുകര എത്താനുള്ള ശ്രമം അത്യന്തം അവ കടകരമാണ്. ഇവിടെ പുതിയ പാലം നിർമിക്കണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. മലവെള്ള പാച്ചിലിൽ ചപ്പാത്തിൽ വൻ മരങ്ങൾ വന്നടിഞ്ഞ് പാലത്തിന് ബലക്ഷയം സംഭവിച്ചിട്ടുണ്ട്.

മണികണ്ഠൻ ചാലിലേക്ക് പുതിയ പാലം നിർമിക്കണമെന്ന് സ്ഥലം സന്ദർശിച്ച യുഡിഎഫ് ജില്ലാ കൺവീനർ ഷിബു തെക്കുംപുറം ആവശ്യപ്പെട്ടു. പഞ്ചായത്ത് പ്രസിഡൻ്റ് കാന്തി വെള്ളക്കൈയ്യൻ, ബേബി മൂലൻ, കെ.എ.സിബി, ജോഷി പൊട്ടയ്ക്കൽ, മേരി കുര്യക്കോസ്, ആഷ് വിൻ ജോസ് എന്നിവരും ഒപ്പം ഉണ്ടായിരുന്നു.

You May Also Like

NEWS

കുട്ടമ്പുഴ : മാമലക്കണ്ടത്തെ മുനിപ്പാറയിലെ മലയിടുക്കില്‍ പ്രവര്‍ത്തിച്ചിരുന്ന വാറ്റു കേന്ദ്രം കുട്ടമ്പുഴ എക്സൈസ് പാര്‍ട്ടിയും എറണാകുളം ഐ ബി യും ചേര്‍ന്ന് നശിപ്പിച്ചു. ഓണക്കാലത്തേക്ക് ചാരായം വാറ്റുന്നതിനായി തയ്യാറാക്കി വച്ചിരുന്ന 350 ലിറ്റര്‍...

CHUTTUVATTOM

കുട്ടമ്പുഴ : ഉരുളൻതണ്ണിയിലെ വളരെ പ്രായമേറിയവർക്ക് 3 പേർക്ക് പട്ടയം കിട്ടാകനി. കുട്ടമ്പുഴ ഗ്രാമ പഞ്ചായത്തിൽ ഒന്നാം പാറ ഭാഗത്ത് 54 വർഷം മുൻപ് താമസം തുടങ്ങിയതും BPL ലിസ്റ്റിൽ ഉൾപ്പെട്ടു വരുന്നതും...

NEWS

കോതമംഗലം :- കനത്ത മഴയിൽ റോഡ് തകർന്നതിനാൽ രോഗിയായ വീട്ടമ്മയെ വീട്ടിലെത്തിച്ചത് രണ്ട് കിലോമീറ്റർ ദൂരം ചുമന്ന്; കുട്ടമ്പുഴ പഞ്ചായത്തിലെ തേര ആദിവാസി ഊരിൽ കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. തുടർച്ചയായ കനത്ത...

NEWS

കോതമംഗലം : കഴിഞ്ഞ ദിവസങ്ങളിൽ മാമലക്കണ്ടത്ത് കടുവയുടെ സാന്നിധ്യം കണ്ട പ്രദേശങ്ങളിൽ കൂടുതൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നതിനും തുടർച്ചയിൽ കൂട് സ്ഥാപിക്കാനും തീരുമാനം. മാമലക്കണ്ടത്ത് താലിപ്പാറ, ചാമപ്പാറ, കാര്യാട് എന്നീ പ്രദേശങ്ങളിലാണ് കഴിഞ്ഞ...

error: Content is protected !!