കോതമംഗലം: കായിക-സാമൂഹ്യ രംഗങ്ങളിൽ ദീർഘകാലത്തെ ആത്മാർത്ഥ സേവനത്തിലൂടെ വ്യക്തിമുദ്ര പതിപ്പിച്ച പ്രമുഖ വ്യക്തിയും, കേരള കരാട്ടെ അസോസിയേഷൻ വൈസ് പ്രസിഡന്റും, ടൂർണമെന്റ് ഡയറക്ടറുമായ ജോയി പോളിനെ കേരള സർക്കാർ പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിലെ സ്കൂൾ കായിക വിഭാഗത്തിന്റെ ഉത്തരവ് പ്രകാരം 68-ാമത് കേരള സംസ്ഥാന സ്കൂൾ ഒളിമ്പിക്സ് കരാട്ടെ മത്സരങ്ങളുടെ കോംപിറ്റീഷ്യൻ ഡയറക്ടറായി അദ്ദേഹത്തെ ഔദ്യോഗികമായി നിയമിച്ചു. കോഴിക്കോട്ട് വെച്ച് 2026 ഒക്ടോബർ 28 മുതൽ 30 വരെയാണ് 2026-2027വർഷത്തെ സംസ്ഥാന സ്കൂൾ കരാട്ടെ ചാമ്പ്യൻഷിപ്പ് നടക്കുന്നത്. മത്സരങ്ങളുടെ സുഗമമായ നടത്തിപ്പിനും മേൽനോട്ടത്തിനുമായി കായികരംഗത്തെ കഴിഞ്ഞ, 45 വർഷക്കാലമായുള്ള അദ്ദേഹത്തിന്റെ പ്രാഗത്ഭ്യവും അനുഭവസമ്പത്തും പരിഗണിച്ചാണ്ഈ ചുമതല അദ്ദേഹത്തെ ഏൽപ്പിച്ചിരിക്കുന്നത്. അ നവധി കലാ- കായിക ക്ലബ്ബുകൾ ഉൾപ്പെടെയുള്ള സംഘടനകളുടെ പദവികളും വഹിച്ചിട്ടുണ്ട്.
എറണാകുളം ജില്ലാ ഒളിമ്പിക് അസോസിയേഷൻ ജനറൽ സെക്രട്ടറി, എറണാകുളം ജില്ലാ സ്പോർട്സ് കൗൺസിൽ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം, എറണാകുളം ജില്ലാ കരാട്ടെ-ദൊ അസോസിയേഷൻ ടെക്നിക്കൽ കമ്മിറ്റി ചെയർമാൻ, കേരള കരാട്ടെ അസോസിയേഷൻ വൈസ് പ്രസിഡന്റ്, ടൂർണമെന്റ് ഡയറക്ടർ, വൈ എം സി എ കേരള റീജിയണിന്റെ സ്പോർട്സ് ആൻഡ് ഗെയിംസ് കമ്മിറ്റി കോർഡിനേറ്ററും,ദേശീയ സ്പോർട്സ് ആൻഡ് റിക്രിയേഷൻ കമ്മറ്റി അംഗം എന്നീ നിലകളിലെ ല്ലാം കായിക രംഗത്ത് സ്തുദിർഘമായ സേവന പ്രവർത്തനങ്ങളാണ് അദ്ദേഹം കാഴ്ചവെക്കുന്നത്.
കായിക രംഗത്തിന് പുറമെ സഹകരണ-സാമൂഹ്യ-രാഷ്ട്രീയ രംഗങ്ങളിലും അദ്ദേഹം സജീവ സാന്നിധ്യമാണ്.ഊന്നുകൽ സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗവും, 2000-2005 കാലഘട്ടത്തിൽ കവളങ്ങാട് ഗ്രാമപഞ്ചായത്ത് അംഗമായും പ്രവർത്തിച്ച് നാടിന്റെ വികസനത്തിനായി മികച്ച സേവനങ്ങളും നൽകിയിട്ടുണ്ട്. സാമൂഹ്യ പ്രതിബദ്ധതയുള്ള നല്ലൊരു മനുഷ്യസ്നേഹിയായ അദ്ദേഹത്തിന്റെ ഈ നേട്ടം നാടിനാകെ അഭിമാനകരമാണ്.
സംസ്ഥാന തലത്തിലുള്ള ഈ സുപ്രധാന കായിക മാമാങ്കത്തിന്റെ അമരക്കാരനായി ചുമതലയേൽക്കുന്ന ജോയി പോൾ നെല്ലിമറ്റം കാക്കനാട്ട് – പീച്ചാട്ട് കുടുബാംഗമാണ്.



















































