കോതമംഗലം:വടാട്ടുപാറയിൽ സ്വകാര്യ ബസും സ്കൂട്ടറും കൂട്ടിയിടിച്ച് ദമ്പതികൾക്ക് ദാരുണാന്ത്യം. കുട്ടമ്പുഴ ഉരുളൻതണ്ണി സ്വദേശികളായ പുത്തൻപുരയ്ക്കൽ ജോസ് വർഗീസ് (65) ഭാര്യ സൂസൻ (സൂസി-60) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച രാവിലെ പത്തോടെ ഭൂതത്താൻകെട്ട്- വടാട്ടുപാറ റോഡിൽ തുണ്ടം ഭാഗത്തു വച്ചായിരുന്നു അപകടം.
ഗുരുതര പരിക്കേറ്റ ഇരുവരെയും ഉടൻതന്നെ ബസ് ജീവനക്കാരും യാത്രികരും ചേർന്ന് കോതമംഗലത്ത് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സൂസൻ വടാട്ടുപാറ പൊട്ടക്കൽ കുടുംബാഗമാണ്.
സൂസൻ്റെ വടാട്ടുപാറയിലുള്ള സഹോദരൻ്റെ വീട്ടിലേക്കുള്ള യാത്ര മധ്യേയാണ് അപകടം പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടു നൽകി.സംസ്ക്കാരം തിങ്കളാഴ്ച്ച 11ന് കുട്ടമ്പുഴ സെൻ്റ് മേരിസ് പളളിയിൽ. മക്കൾ: ജിനോബി ജോസ്,നിയോബി ജോസ് മരുമകൻ:ആൽബിൻ ഷാജു





















































