Connect with us

Hi, what are you looking for?

CHUTTUVATTOM

വന്യജീവി ആക്രമണം മൂലമുള്ള മരണം: നഷ്ടപരിഹാരം ₹17.5 ലക്ഷം

2018 മുതൽ വന്യജീവി ആക്രമണത്തിൽ മനുഷ്യജീവൻ നഷ്ടപ്പെടുന്നവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപയായിരുന്നു നഷ്ടപരിഹാരമായി നൽകിവന്നിരുന്നത്. 2024-ൽ ദുരന്ത പ്രതികരണ നിധിയിൽനിന്ന് 4 ലക്ഷം രൂപ അനുവദിക്കാൻ തീരുമാനിച്ചപ്പോഴും, നിലവിലുണ്ടായിരുന്ന 10 ലക്ഷം രൂപയിൽനിന്ന് 4 ലക്ഷം കുറച്ച് വനംവകുപ്പിന്റെ വിഹിതം 6 ലക്ഷമാക്കി. ദുരന്ത പ്രതികരണ നിധിയിലെ 4 ലക്ഷം കൂടി ചേർത്തതോടെ ആകെ തുക 10 ലക്ഷം രൂപയായി തന്നെ തുടർന്നു. അതായത്, മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് യഥാർഥത്തിൽ അധിക ആനുകൂല്യം ലഭിച്ചില്ല.

ഈ പ്രശ്നം ഗൗരവമായി കോടതിയുടെ ശ്രദ്ധയിൽ കൊണ്ടുവന്നത് FARM ഫയൽ ചെയ്ത Sandeep Vs. State of Kerala (W.P.(C) No. 46215/2024) എന്ന കേസിലൂടെയാണ്. കാട്ടാന ആക്രമണത്തിൽ അച്ഛൻ നഷ്ടപ്പെട്ട ആദിവാസി ബാലനുവേണ്ടി ഹൈ കോടതിയിൽ സമർപ്പിക്കപ്പെട്ട ഈ കേസിന്റെ തുടർ നടപടികളിലൂടെ വന്യജീവി ആക്രമണത്തിൽ മരണപ്പെടുന്നവരുടെ കുടുംബങ്ങൾക്ക് ലഭിക്കുന്ന നഷ്ടപരിഹാരത്തിന്റെ അപര്യാപ്തതയും വിവിധ കേന്ദ്ര-സംസ്ഥാന പദ്ധതികൾ പ്രകാരം ലഭിക്കേണ്ട തുകകളുടെ കണക്കുകൂട്ടലിലെ പ്രശ്നങ്ങളും ഈ കേസിലൂടെ കോടതിയുടെ ശ്രദ്ധയിൽ കൊണ്ടുവന്നു.

ഈ കേസിൽ സമർപ്പിക്കപ്പെട്ട അമിക്കസ് ക്യൂറി റിപ്പോർട്ടും പ്രധാനപ്പെട്ട രേഖയാണ്. നഷ്ടപരിഹാരം നൽകുന്നതിലെ അവ്യക്തതകളും വിവിധ പദ്ധതികൾ പ്രകാരം അർഹമായ തുകകൾ ലഭ്യമാക്കുന്നതിലെ പ്രശ്നങ്ങളും റിപ്പോർട്ടിൽ ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്.

തുടർന്നുള്ള നടപടികളിലൂടെ നഷ്ടപരിഹാരം 14 ലക്ഷം രൂപയായി. ഇപ്പോൾ 2026 ഒക്ടോബർ 25-ലെ കേരള സർക്കാർ ഉത്തരവ് പ്രകാരം 25% വർധനയോടെ 17.5 ലക്ഷം രൂപയായി ഉയർത്തിയിരിക്കുന്നു.യുഡിഎഫിന്റെ പ്രകടനപത്രികയിൽ നഷ്ടപരിഹാരം 50% വർധിപ്പിക്കുമെന്ന് വാഗ്ദാനം ചെയ്തിരുന്നു. അധികാരത്തിലെത്തി ആറുമാസത്തിനുള്ളിൽ 25% വർധന നടപ്പാക്കിയതും ഈ വിഷയത്തിലെ ഒരു പ്രധാന നടപടിയാണ്.എന്നാൽ 17.5 ലക്ഷം രൂപ പോലും ശാശ്വതമായ പരിഹാരമല്ല; അത് ഒരു സാമ്പത്തിക ആശ്വാസം മാത്രമാണ്.

മനുഷ്യജീവൻ നഷ്ടപ്പെടുന്നവരുടെ ആവശ്യം നഷ്ടപരിഹാരത്തുക വർധിപ്പിക്കുക എന്നതിൽ മാത്രം ഒതുങ്ങുന്നില്ല.മോട്ടോർ വാഹനാപകടങ്ങളിൽ MACT (Motor Accidents Claims Tribunal) വഴി നഷ്ടപരിഹാരം നിർണയിക്കുന്നതുപോലെ, വന്യജീവി ആക്രമണത്തിൽ ജീവൻ നഷ്ടപ്പെടുന്നവർക്കും ഗുരുതരമായി പരിക്കേൽക്കുന്നവർക്കും യഥാർഥ നഷ്ടം വിലയിരുത്തി അർഹമായ നഷ്ടപരിഹാരം ഉറപ്പാക്കുന്ന പ്രായോഗികമായ നിയമസംവിധാനം വേണം.

മരിച്ച വ്യക്തിയുടെ വരുമാനം, പ്രായം, ആശ്രിതരുടെ എണ്ണം, കുടുംബത്തിനുണ്ടാകുന്ന ഭാവിയിലെ സാമ്പത്തിക നഷ്ടം തുടങ്ങിയ ഘടകങ്ങൾ പരിഗണിച്ച് നഷ്ടപരിഹാരം നിർണയിക്കണം. ഒരു നിശ്ചിത തുക എല്ലാവർക്കും നൽകുന്ന രീതിക്കപ്പുറം, ഓരോ കേസും പ്രത്യേകം പരിഗണിച്ച് നഷ്ടപരിഹാരം നിശ്ചയിക്കുന്ന സംവിധാനം ഉണ്ടാകണം.

* Sandeep Vs. State of Kerala* കേസും അതിൽ സമർപ്പിക്കപ്പെട്ട അമിക്കസ് ക്യൂറി റിപ്പോർട്ടും ഈ ആവശ്യത്തിന് നിയമപരമായ പ്രാധാന്യം നൽകുന്നു. കേസ് ഹൈക്കോടതിയുടെ പരിഗണനയിലിരിക്കുന്ന സാഹചര്യത്തിൽ, റിപ്പോർട്ടിലെ നിർദേശങ്ങൾ കൂടി പരിഗണിച്ച് MACT മാതൃകയിലുള്ള ട്രൈബ്യൂണൽ സംവിധാനം നടപ്പാക്കാൻ സർക്കാർ നടപടി സ്വീകരിക്കണം.

വന്യജീവി സംരക്ഷണം ഉറപ്പാക്കുന്നതിനൊപ്പം മനുഷ്യജീവനും മനുഷ്യരുടെ അവകാശങ്ങളും സംരക്ഷിക്കപ്പെടണം. വനാതിർത്തികളിലും മലയോര മേഖലകളിലും ജീവിക്കുന്ന മനുഷ്യരുടെ സുരക്ഷയും സാമ്പത്തിക ഭാവിയും ഉറപ്പാക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണ്.

₹17.5 ലക്ഷം ആശ്വാസമാണ്. എന്നാൽ യഥാർഥ നഷ്ടത്തിന് അർഹമായ നഷ്ടപരിഹാരം ലഭിക്കുന്ന ശാശ്വതമായ നിയമസംവിധാനമാണ് ആവശ്യം.

You May Also Like

CHUTTUVATTOM

കോതമംഗലം: വെളിയേൽച്ചാൽ ചിറ്റൂപറമ്പിൽ ഏലിക്കുട്ടി ചാക്കോ (98 )നിര്യാതയായി. സംസ്കാരം ഇന്ന് (26 .10 .2026, തിങ്കളാഴ്ച ) രാവിലെ 10 ന് വെളിയേൽച്ചാൽ സെൻറ് ജോസഫ് ഫൊറോന പള്ളിയിൽ. ഭർത്താവ് :പരേതനായ...

CHUTTUVATTOM

കോതമംഗലം: ദേശീയ പാതയിൽ കാർ നിയന്ത്രണംവിട്ട് റേഷൻ കടയിലേക്കിടിച്ച് കയറി അപകടം. കടയുടമക്ക് പരിക്കേറ്റു. കൊച്ചി – ധനുഷ്‌കോടി ദേശീയ പാതയിൽ തലക്കോട് പുത്തൻകുരിശിൽ ഇന്നലെ രാവിലെ ആറോടെയാണ് അപകടം നടന്നത്. കണ്ണൂർ...

CHUTTUVATTOM

കുട്ടമ്പുഴ: ഭിന്നശേഷിക്കാരുടെ കലാ–കായിക കഴിവുകൾ പ്രോത്സാഹിപ്പിക്കുകയും അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഉയർത്തുകയും ലക്ഷ്യമിട്ട് കുട്ടമ്പുഴ പഞ്ചായത്ത് സംഘടിപ്പിച്ച വർണ്ണപ്രഭ 2026 ഭിന്നശേഷി കലോത്സവം ശ്രദ്ധേയമായി. കുട്ടമ്പുഴ ട്രൈബൽ ഷെൽട്ടറിൽ നടന്ന കലോത്സവം ഷിബു...

CHUTTUVATTOM

കോതമംഗലം: കേരളപ്പിറവി സപ്തതി ആഘോഷങ്ങളുടെ ഭാഗമായി എന്റെ കോതമംഗലം, എന്റെ അഭിമാനം എന്ന ആശയത്തിൽ കോതമംഗലം നിയോജകമണ്ഡലത്തിൽ സംഘടിപ്പിക്കുന്ന ആഘോഷപരിപാടികൾക്ക് തുടക്കമായി. സ്കൂൾ–കോളേജ് വിദ്യാർഥികൾക്കായി കോതമംഗലം മാർ ബേസിൽ ഹയർ സെക്കൻഡറി സ്കൂളിൽ...

CHUTTUVATTOM

കോതമംഗലം: പിണ്ടിമന പഞ്ചായത്തിലെ ഭൂതത്താൻകെട്ട് ചെങ്കര ഭാഗത്ത് ജനവാസമേഖലയിൽ പാറമടയ്ക്ക് പ്രവര്‍ത്തനാനുമതി നല്‍കിയതിൽ പ്രതിക്ഷേധം. കഴിഞ്ഞദിവസം ചേര്‍ന്ന പഞ്ചായത്ത് ഭരണസമിതി യോഗമാണ് അനുമതി നൽകിയത്. യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്തില്‍ എല്‍.ഡി.എഫ്.,ബി.ജെ.പി. അംഗങ്ങള്‍ തീരുമാനത്തെ...

CHUTTUVATTOM

കോതമംഗലം: കോതമംഗലത്തിന് സമീപം ആയക്കാട് വീട്ടുമുറ്റത്ത് വർണവിസ്മയമായി കംബോഡിയൻ മുന്തിരി വിളഞ്ഞത് വേറിട്ട കാഴ്ചയായി. വീട്ടുമുറ്റത്തെ പന്തലിൽ പല വർണങ്ങളിൽ കുലകുത്തി വിളഞ്ഞുനിൽക്കുന്ന മുന്തിരിക്കുലകൾ, പഴുത്തുതുടങ്ങിയ മുന്തിരികൾ, തേടിയെത്തുന്ന പക്ഷിക്കൂട്ടങ്ങൾ, ആയക്കാട് സ്വദേശി...

CHUTTUVATTOM

കുട്ടമ്പുഴ: ഭിന്നശേഷിക്കാരായ കുട്ടികളുടെയും വ്യക്തികളുടെയും കലാകായിക കഴിവുകള്‍ പ്രോത്സാഹിപ്പിക്കുകയും അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഉയര്‍ത്തുകയും ലക്ഷ്യമിട്ട് കുട്ടമ്പുഴ പഞ്ചായത്ത് സംഘടിപ്പിച്ച ‘വര്‍ണ്ണപ്രഭ 2026’ ഭിന്നശേഷി കലോത്സവം ശ്രദ്ധേയമായി. കുട്ടമ്പുഴ ട്രൈബല്‍ ഷെല്‍ട്ടറില്‍ നടന്ന...

CHUTTUVATTOM

കൊച്ചി: കേരള കോൺഗ്രസ് മെമ്പർഷിപ്പ് വിതരണത്തിന്റെ എറണാകുളം ജില്ലാതല ഉദ്ഘാടനം പാർട്ടി വർക്കിംഗ് ചെയർമാൻ പി.സി. തോമസ് ജില്ലാ പ്രസിഡന്റ് ഷിബു തെക്കുംപുറത്തിന് അംഗത്വം നൽകി നിർവഹിച്ചു. ഡൽഹിയിൽ തിരഞ്ഞെടുപ്പ് കമ്മിഷനെതിരേ നടക്കുന്ന...

NEWS

മൂവാറ്റുപുഴ: ചെറുപ്രായത്തില്‍ തന്നെ സ്പ്രിന്റ് ട്രയാത്ലോണില്‍ ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിച്ച കേരളത്തില്‍ നിന്നുള്ള യുവ കായികതാരങ്ങളായ ജോനാഥന്‍ കെ. പൗലോസും മിഷേല്‍ ആന്‍ കുരുവിളയും ദേശീയ റെക്കോര്‍ഡ് അംഗീകാരം ലക്ഷ്യമിടുന്നു. 2026 മെയ്...

CHUTTUVATTOM

കോതമംഗലം: മുൻഗണനാ വിഭാഗത്തിൽ ഉൾപ്പെട്ട (മഞ്ഞ, പിങ്ക് നിറങ്ങളിലെ ) റേഷൻ കാർഡ് ഉടമകളിൽ ജീവിത സാഹചര്യങ്ങളിൽ വന്ന മാറ്റം മൂലം മുൻഗണനാ കാർഡിനുളള അർഹത ഇല്ലാതായിട്ടുളളവർക്ക്, പിഴയോ മറ്റ് ശിക്ഷണ നടപടികളോ...

CHUTTUVATTOM

  കോതമംഗലം: നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കി മൂന്നാറിലേക്കുള്ള യാത്ര സുഗമമാക്കാന്‍ ലക്ഷ്യമിടുന്ന മിനി ബൈപ്പാസ് ഉള്‍പ്പെടെ കോതമംഗലം നിയോജകമണ്ഡലത്തിലെ പ്രധാന റോഡ് വികസന പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ നടപടി. ഷിബു തെക്കുംപുറം എംഎല്‍എയുടെ...

CHUTTUVATTOM

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കെട്ടിടത്തിന്റെ സീലിംഗ് അടർന്നു വീണു. പുതിയ സർജിക്കൽ ബ്ലോക്കിലെ സീലിംഗാണ് വീണത്. റെറ്റിന പരിശോധന മുറിക്ക് സമീപമാണ് സംഭവം. രോഗികൾ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. കഴിഞ്ഞ ഫെബ്രുവരിയിൽ...

error: Content is protected !!