മൂവാറ്റുപുഴ: ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി നടത്തിയ അന്വേഷണത്തിൽ 32 ഗ്രാം രാസലഹരിയുമായി പിടിയിലായ കോട്ടപ്പടി വാവേലി സ്വദേശിനി റിമാൻഡിൽ. മൂവാറ്റുപുഴ റാക്കാട് ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന കോട്ടപ്പടി വാവേലി സ്വദേശിനി ചിരട്ടക്കൽ
മിനിമോൾ (50) നെയാണ് കോടതി റിമാൻഡ് ചെയ്തത്. മൂവാറ്റുപുഴ സർക്കിൾ ഇൻസ്പെക്ടർ എം.എസ് ഫൈസലിൻ്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇവർ താമസിച്ചുവന്നിരുന്ന വാടക വീട്ടിൽ നിന്നും ഇലക്ട്രോണിക് ത്രാസും മറ്റും കണ്ടെടുത്തു. പ്രത്യേകം പാക്ക് ചെയ്ത് സൂക്ഷിച്ച നിലയിലായിരുന്നു.
പ്രതിക്കൊപ്പം താമസിച്ചിരുന്ന ആളെ കുറിച്ചും പോലീസ് അന്വേഷിച്ചു വരികയാണ്. രാസലഹരിയുടെ ഉറവിടത്തെ പറ്റിയും , സാമ്പത്തിക സ്രോതസിനെ പറ്റിയും അന്വേഷണം നടത്തി വരുന്നു. ഇവരിൽനിന്ന് മയക്കുമരുന്ന് വാങ്ങുന്നവരെക്കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്.
മൂവാറ്റുപുഴ ഡിവൈഎസ്പി കെ..ആർ മനോജിൻ്റെ നിർദ്ദേശ പ്രകാരം രൂപീകരിച്ച അന്വേഷണസംഘത്തിൽ മൂവാറ്റുപുഴ എസ്എച്ച്ഒ സുബിൻ ബിജു, എസ്ഐ ആർ.ബി റോഷ്നി, എഎസ്ഐമാരായ പി.സ് സലിം , കെ.എം അനിഷ് , കെ.എ അനസ്,സീനിയർ സിവിൽ പോലീസ് ഓഫീസർ മാരായ വർഗീസ് വേണാട്ട്, കെ ഗിരീഷ് കുമാർ , സി.എ ഷിയാസ്,ദയേഷ് , ശ്രീജു രാജൻ, സിജാസ്, മിതു മോഹൻ എന്നിവരുമുണ്ടായിരുന്നു.

















































