കോതമംഗലം: ബ്ലോക്ക് പഞ്ചായത്തിന്റെ 2026- 27 സാമ്പത്തിക വര്‍ഷത്തെ ജനകീയ ആസൂത്രണ പദ്ധതി പ്രകാരം പച്ചക്കറി തൈകള്‍ എച്ച്ഡിപിഇ ചട്ടികള്‍ പോട്ടിംഗ് മിശ്രിതം എന്നിവ ഉള്‍പ്പെടുന്ന പച്ചക്കറി യൂണിറ്റിന്റെ വിതരണ ഉദ്ഘാടനം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി സാജു വിതരണ ഉദ്ഘാടനം നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് വിജോയ് പി.ജോസഫ് അധ്യക്ഷതവഹിച്ചു. എഡിഎ പ്രിയമോള് തോമസ്, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍മാരായ റാണിക്കുട്ടി ജോര്‍ജ് ,സി.എം. ബേബി, ബിന്‍സി മോഹന്‍,ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ജേക്കബ് വര്‍ഗീസ,് പി.എം. സിദ്ദീഖ,് ചിഞ്ചു പി. എബ്രഹാം, രാജേഷ് കുഞ്ഞുമോന്, സിജോ ജോണ്‍, വൃന്ദ കുമാരി, ശ്രീചിത്ര ശ്രീനിവാസ് , ജോയിൻ്റ് ബിഡിഒ ബൈജു എന്നിവര്‍ പ്രസംഗിച്ചു.



















































