കോതമംഗലം: ഇഞ്ചൂര്‍ കൊട്ടിളത്ത് മലയില്‍ ഐടി പാര്‍ക്ക് സ്ഥാപിക്കണമെന്ന് കേരള കോണ്‍ഗ്രസ് വാരപ്പെട്ടി മണ്ഡലം നേതൃയോഗം ഷിബു തെക്കുംപുറം എംഎല്‍എയോട് ആവശ്യപ്പെട്ടു. വാരപ്പെട്ടി പഞ്ചായത്ത് പതിമൂന്നാം വാര്‍ഡില്‍ സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ഏഴ് ഏക്കര്‍ കൊട്ടിളത്ത് മലയിലേക്ക് കോതമംഗലം ടൗണില്‍ നിന്നും നാല് കിലോമീറ്റര്‍ ദൂരമേയുള്ളു. പല്ലാരിമംഗലം,വാരപ്പെട്ടി പഞ്ചായത്തില്‍ നിന്ന് ഗതാഗത സൗകര്യമുള്ള ജൂനിയര്‍ ടെക്നിക്കല്‍ സ്കൂളിന് സമീപമുള്ള സ്ഥലമാണിത്.
കോതമംഗലം നിയോജക മണ്ഡലത്തില്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ വലിയ വികസന മുന്നേറ്റത്തിന് തുടക്കം കുറിച്ച സാഹചര്യത്തില്‍ ചെറുപ്പക്കാരായ ഉദ്യോഗാര്‍ത്ഥികള്‍ക്കും, സംരംഭകര്‍ക്കും വലിയ പ്രതീക്ഷയാണ് ഐടി പാര്‍ക്ക് പ്രഖ്യാപനത്തില്‍ ഉണ്ടായിട്ടുള്ളത്. കേരള കോണ്‍ഗ്രസ് മണ്ഡലം നേതൃത്വം ഇത് സംബന്ധിച്ച് നിവേദനം നല്കി. ഷിബു തെക്കുംപുറം എംഎല്‍എ യോഗം ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് ജോസി പോള്‍ അധ്യക്ഷത വഹിച്ചു.
നിയോജക മണ്ഡലം പ്രസിഡന്റ് എ. റ്റി.പൗലോസ്, സംസ്ഥാന ജനറല്‍ സെക്രട്ടറി മാരായ ജോമി തെക്കേക്കര, റോയി സ്കറിയ, ജില്ല ജനറല്‍ സെക്രട്ടറി മാരായ കെ.എം.ആന്റണി, കെ.എം.എല്‍ദോസ്,നേതാക്കളായ ജോണി പുളിന്തടം, സി.എ.കുര്യന്,പി.പി.കുട്ടന്, എ.ജെ.സ്റ്റീഫന്‍,ഡൊമനിക് സാവിയോ, എന്‍.സി.യോഹനാന് , ജോര്‍ജ് ഐസക് ,ബിജു ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.


















































