Connect with us

Hi, what are you looking for?

ACCIDENT

പത്രിപ്പൂ പറക്കാൻ പോയ യുവാവ് മരത്തിൽ നിന്ന് വീണ് മരിച്ചു.

കോതമംഗലം :- വനവിഭവങ്ങൾ ശേഖരിക്കാൻ വനത്തിൽ പോയ യുവാവ് മരത്തിൽ നിന്ന് വീണ് മരിച്ചു. ഇന്ന്  വൈകിട്ട് ഉരുളൻതണ്ണി വനത്തിലാണ് സംഭവം. കുട്ടമ്പുഴ പഞ്ചായത്തിലെ പിണവൂർകുടി ആദിവാസി കോളനിയിലെ സോമൻ (35) ആണ് മരിച്ചത്. അഞ്ചംഗ സംഘത്തോടൊപ്പം പത്രിപ്പൂ ശേഖരിക്കുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. ഉടനെ ഒപ്പമുണ്ടായിരുന്നവർ കിലോമീറ്ററുകളോളം ചുമന്ന് സോമനെ ഉരുളൻതണ്ണിയിലെത്തിക്കുകയായിരുന്നു. രാത്രി എട്ടേമുക്കാലോടെ ആംബുലൻസിൽ കോതമംഗലം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

🌀കോതമംഗലം വാർത്ത ẇһѧṭṡѧƿƿıʟ ലഭിക്കുവാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

You May Also Like

NEWS

കോതമംഗലം : കഴിഞ്ഞ ദിവസങ്ങളിൽ മാമലക്കണ്ടത്ത് കടുവയുടെ സാന്നിധ്യം കണ്ട പ്രദേശങ്ങളിൽ കൂടുതൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നതിനും തുടർച്ചയിൽ കൂട് സ്ഥാപിക്കാനും തീരുമാനം. മാമലക്കണ്ടത്ത് താലിപ്പാറ, ചാമപ്പാറ, കാര്യാട് എന്നീ പ്രദേശങ്ങളിലാണ് കഴിഞ്ഞ...

CHUTTUVATTOM

കുട്ടമ്പുഴ: താളുംകണ്ടം ആട് ഗ്രാമം പദ്ധതി നടപ്പാക്കി. കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് 2023 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി താളുംകണ്ടം ആദിവാസി കുടീയിലെ 30 കുടുംബങ്ങൾക്ക് 2 ആട് വിതമാണ്,ആട് ഗ്രാമം പദ്ധതി നടപ്പാക്കി....

NEWS

കോതമംഗലം :- പൂയംകുട്ടിക്കു സമീപം വെള്ളാരംകുത്തിൽ കാട്ടാനക്കൂട്ടം വീടു തകർത്തു; ഇന്ന് പുലർച്ചെ മൂന്ന് മണിക്കായിരുന്നു സംഭവം. കുട്ടമ്പുഴ പഞ്ചായത്തിലെ വെള്ളാരംകുത്ത് മുകൾ ഭാഗത്ത് താമസിക്കുന്ന രാമചന്ദ്രൻ – ശാരദ ദമ്പതികളുടെ വീടാണ്...

NEWS

കുട്ടമ്പുഴ : ഹൈക്കോടതിയെ വെല്ലുവിളിച്ച് മൂന്നാർ ഡി എഫ് ഒ.ഹൈക്കോടതി വിധി ഉണ്ടെങ്കിലും മലയോര ഹൈവേയിലൂടെ എളബ്ലാശ്ശേരി കുറത്തിക്കുടി വഴിയാത്ര ചെയ്യുന്നവരെ ചെക്ക് പോസ്റ്റിൽ തടയുമെന്ന് മൂന്നാർ ഡി എഫ് ഒ. മലയോര...