Connect with us

Hi, what are you looking for?

AGRICULTURE

എൻ്റെ നാട് അഗ്രി ചലഞ്ച് പദ്ധതി തുടങ്ങി

കോതമംഗലം: കോവിഡ് പശ്ചാത്തലത്തിൽ കൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി എന്റെ നാട് ജനകീയ കൂട്ടായ്മ അഗ്രി ചലഞ്ച് പദ്ധതിയ്ക്ക് തുടക്കം കുറിച്ചു. പച്ചക്കറി ഉല്പാദനത്തിൽ സ്വയം പര്യപ്തത ലക്ഷ്യമിട്ടുകൊണ്ട് ഹൈബ്രിഡ് തക്കാളി, വെണ്ട, മുളക്, വഴുതന, കോളിഫ്‌ളവർ എന്നിവയുടെ തൈകളും ചീര, പയർ തുടങ്ങിയവയുടെ വിത്തുകളും വിതരണം ചെയ്തു. ഉദ്ഘാടനം ചെയർമാൻ ഷിബു തെക്കുംപുറം നിർവ്വഹിച്ചു. ജേക്കബ് ഇട്ടൂപ്പ്, കെ. പി. കുര്യാക്കോസ്, സി. കെ. സത്യൻ, എം. എസ് ബെന്നി, എം. വി. യാക്കോബ്, പി. പ്രകാശ്, ജോഷി പൊട്ടയ്ക്കൽ, ഫേബ ബെന്നി എന്നിവർ പങ്കെടുത്തു. ഈ പദ്ധതിയുടെ ഭാഗമായി കോതമംഗലം നിയോജകമണ്ഡലത്തിൽ സൗജന്യമായി 2 ലക്ഷം തൈകളാണ് വിതരണം ചെയ്യുന്നത്. രണ്ടാം ഘട്ടത്തിൽ മാവ്, റംബൂട്ടാൻ, പ്ലാവ്, തെങ്ങിൻ തൈകൾ, വാഴകണ്ണ് എന്നിവ സബ്‌സിഡി നിരക്കിൽ വിതരണം ചെയ്യും.

You May Also Like

NEWS

കോതമംഗലം : വനാതിർത്തി മേഖലകളിൽ തുടർച്ചയായി ഉണ്ടാകുന്ന കാട്ടുപോത്തിനെ ആക്രമണം തടയാൻ നടപടി വേണമെന്ന് യുഡിഎഫ് ജില്ലാ കൺവീനർ ഷിബു തെക്കുംപുറം ആവശ്യപ്പെട്ടു. ഇന്നലെ കുട്ടമ്പുഴ ഉറിയംപെട്ടി ആദിവാസി കോളനിയിലെ വേലപ്പ(55)നെ കാട്ടുപോത്ത് അക്രമിച്ച്...

NEWS

കോതമംഗലം: താലൂക്കിലെ എല്ലാ വീട്ടിലും മുട്ടക്കോഴികൾ എന്ന ലക്ഷ്യം മുൻനിർത്തി എന്റെ നാട് ജനകീയ കൂട്ടായ്മ വിഭാവനം ചെയ്ത കോഴി ഗ്രാമം പദ്ധതി ചെയർമാൻ ഷിബു തെക്കുംപുറം ഉദ്ഘാടനം ചെയ്തു. ആദ്യഘട്ടം 25000...

NEWS

കോതമംഗലം: ഭയം ഇരുൾമൂടിയ തെരുവിലൂടെ അവർ ധീരതയോടെ നടന്നു. എന്റെ നാട് ജനകീയ കൂട്ടായ്മ സംഘടിപ്പിച്ച വനിതാദിന ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സ്ത്രീകളുടെ രാത്രി നടത്തത്തിൽ നൂറുകണക്കിന് പേർ പങ്കെടുത്തു. ലിംഗ വിവേചനത്തിനെതിരെ...

AGRICULTURE

കോതമംഗലം: എന്റെ നാട് ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ കോട്ടപ്പടി പ്ലാമുടി ചന്ദ്രൻ പാടത്തെ നെൽകൃഷി വിളവെടുപ്പ് ഉത്സവമായി മാറി. പാട്ടത്തിനെടുത്ത പത്ത് ഏക്കർ തരിശുപാടത്താണ് നെൽകൃഷി ഇറക്കിയത്. ഉയർന്ന ഗുണമേന്മയുള്ള പൊൻമണി നെൽ...