കോതമംഗലം: മലയിൻകീഴ് ജംഗ്ഷനിൽ സെൻ്റ് ജോർജ് കത്തീഡ്രൽ കപ്പേളയോട് ചേർന്ന് പൊതു ശൗച്യാലയം നിർമിക്കുന്നതിനെതിരെ യൂത്ത് ഫ്രണ്ട് നിയോജക മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. പ്രതിഷേധ സമ്മേളനം മുൻ മന്ത്രി ടി.യു.കുരുവിള ഉദ്ഘാടനം ചെയ്തു. കേരള കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് ഷിബു തെക്കുംപുറം മുഖ്യ പ്രഭാഷണം നടത്തി. നിർമിക്കാനുള്ള നഗരസഭ തീരുമാനം പിൻവലിക്കണം. ശൗച്യാലയങ്ങൾ വൃത്തിയായി സൂക്ഷിക്കുന്നതിൽ കോതമംഗലം നഗരസഭ അമ്പേ പരാജയമാണ്.
സ്വകാര്യ ബസ് സ്റ്റാൻഡിലെ ശൗച്യാലയം ഉദാഹരണമാണ്. എംഎൽഎയുടെ നിർദ്ദേശം കണ്ണടച്ച് നടപ്പാക്കാൻ ശ്രമിക്കരുത്. ഇത് വിശ്വാസ സമൂഹത്തിന് നേരെയുള്ള വെല്ലുവിളിയാണ്. പദ്ധതി ഉപേക്ഷിക്കുന്നതു വരെ പ്രക്ഷോഭം നടത്തുമെന്ന് നേതാക്കൾ പറഞ്ഞു. ടൗണിൽ പ്രതിഷേധ പ്രകടനവും നടന്നു. യൂത്ത് ഫ്രണ്ട് നിയോജക മണ്ഡലം പ്രസിഡൻ്റ് ബിജോഷ് പോൾ അധ്യക്ഷത വഹിച്ചു.
എ.ടി.പൗലോസ്, ജോമി തെക്കേക്കര, സി.കെ.സത്യൻ,കെ.എം.ജോർജ്, ജേക്കബ് ഇരമംഗലത്ത്,ജോസ് കുര്യക്കോസ്,റോയി സ്കറിയ,ജോർജ് മാത്യു,ജോബിൻ മുണ്ടയ്ക്കൽ, ഫ്രാൻസീസ് ജിൻസ്,സജി തെക്കേക്കര, വിജു വെട്ടിക്കുഴ,എൽദോസ് തോബ്രായിൽ, മാത്യൂസ് ഔസേഫ്, ജോസ് സേവ്യർ എന്നിവർ പ്രസംഗിച്ചു.