Connect with us

Hi, what are you looking for?

AGRICULTURE

കാർഷിക വിഭവ സംഭരണ പദ്ധതിയുമായി യുഡിഎഫ്

കോതമംഗലം: കാർഷികോൽപന്നങ്ങളുടെ വില തകർച്ചയിൽ നിന്നു കർഷകരെ രക്ഷിക്കാൻ കാർഷിക വിഭവ സംഭരണ, വിപണ പദ്ധതിക്ക് യുഡിഎഫ് കർഷക സംഘടനകളുടെ കോ-ഓർഡിനേഷൽ തുടക്കമിട്ടു.
കർഷകരിൽ നിന്നു നേരിട്ട് മാന്യമായ വിലയിൽ ശേഖരിക്കുന്ന ഉൽപന്നങ്ങൾ സബ്സിഡി നിരക്കിൽ വിറ്റഴിക്കുന്ന സംവിധാനമാണിത്. പദ്ധതിയുടെ ഉദ്ഘാടനം നെല്ലിമറ്റത്ത് യുഡിഎഫ് ജില്ലാ കൺവീനർ ഷിബു തെക്കുംപുറം ഉദ്ഘാടനം ചെയ്തു. കൃഷിയിടങ്ങളിൽ നിന്ന് നേരിട്ടെടുക്കുന്ന ഉൽപന്നങ്ങൾ വിപണിയിൽ എത്തിക്കാൻ വാഹന സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്‌. കോ-ഓർഡിനേഷൽ കമ്മിറ്റി കൺവീനർ ജെയിംസ് കോറമ്പേൽ അധ്യക്ഷത വഹിച്ചു. കവളങ്ങാട് പഞ്ചായത്ത് പ്രസിഡൻ്റ് ഷൈജൻ്റ് ചാക്കോ, കർഷക കോൺഗ്രസ് സംസ്ഥാന സെക്രട്ടറി പി.സി.ജോർജ്,സജി തെക്കേക്കര,ബാബു ഏലിയാസ്, ബിജു വെട്ടിക്കുഴ,എൻ.എഫ്.തോമസ്,ജോളി മങ്ങാട്ട്,മാർട്ടിൻ കീഴേമാടൻ,കെ.വർഗീസ് എന്നിവർ പ്രസംഗിച്ചു.

ഫോട്ടോ : യുഡിഎഫ് കർഷക സംഘടനകളുടെ കോ-ഓർഡിനേഷൽ കമ്മിറ്റി കോതമംഗലത്ത് ആരംഭിച്ച കാർഷിക വിഭവ സംഭരണ പദ്ധതി യുഡിഎഫ് ജില്ലാ കൺവീനർ ഷിബു തെക്കുംപുറം ഉദ്ഘാടനം ചെയ്യുന്നു.

You May Also Like

ACCIDENT

കവളങ്ങാട്: ബൈക്കും ബസും കൂട്ടിയിടിച്ച് ബൈക്ക് യാത്രികർ മരിച്ചു. പല്ലാരിമംഗലം പഞ്ചായത്ത് അഞ്ചാം വാർഡിൽ താമസിക്കുന്ന പൈമറ്റം പുതുപ്പറമ്പിൽ മനു മണിയപ്പൻ (24), ഇഞ്ചൂർ കരയിൽ ഓലിക്കൽ വീട്ടിൽ ഹണി സേവ്യർ (24)...

NEWS

കോതമംഗലം :ദേശീയപാത നവീകരണവുമായി ബന്ധപ്പെട്ട്‌ കോതമംഗലം നഗരസഭ പരിധിയിലും, കവളങ്ങാട്‌ ഗ്രാമപഞ്ചായത്തിലും ഉണ്ടായിട്ടുള്ള കുടിവെള്ള വിതരണത്തിലെ തടസ്സങ്ങള്‍ അടിയന്തിരമായി പരിഹരിക്കുന്നതിന്‌ ദേശീയപാത അതോറിറ്റി തയ്യാറാകണമെന്ന്‌ കോതമംഗലം താലൂക്ക്‌ വികസന സമിതി യോഗം ആവശ്യപ്പെട്ടു....

NEWS

കോതമംഗലം : കവളങ്ങട് പഞ്ചായത്തിലെ ജനവാസ മേഖലയിൽ നിന്ന് കാട്ടാനകളെ തുരത്താൻ വനം വകുപ്പ് ഇന്ന് നടത്തിയ ശ്രമം പരാജയപ്പെട്ടു. ചാരുപാറ ഭാഗത്തു നിന്നും പടക്കം പൊട്ടിച്ചും ബഹളം വച്ചും ആനയെ ഓടിച്ചെങ്കിലും...

NEWS

കോതമംഗലം: പെരുമണ്ണുർ വെട്ടിയാങ്കൽ ഫെബിൻ പോളിന് യു കെയിൽ ഗവേഷണത്തിന് 1.5 കോടി സ്കോളർഷിപ്പ് ലഭിച്ചു. സ്കോട്ലാൻഡിലെ എഡിൻ ബർഗ് നേപ്പിയർ സർവകലാശാലയിൽ ഡയറക്ട് പിഎച്ച്ഡി പഠനത്തിനു നാല് വർഷത്തയ്ക്കാണ് സ്കോളർഷിപ്പ്. ഫ്ളക്സിബിൾ...