Connect with us

Hi, what are you looking for?

NEWS

കാട്ടുപോത്തിനെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണം: ഷിബു തെക്കുംപുറം

കോതമംഗലം : വനാതിർത്തി മേഖലകളിൽ തുടർച്ചയായി ഉണ്ടാകുന്ന കാട്ടുപോത്തിനെ ആക്രമണം തടയാൻ നടപടി വേണമെന്ന് യുഡിഎഫ് ജില്ലാ കൺവീനർ ഷിബു തെക്കുംപുറം ആവശ്യപ്പെട്ടു. ഇന്നലെ കുട്ടമ്പുഴ ഉറിയംപെട്ടി ആദിവാസി കോളനിയിലെ വേലപ്പ(55)നെ കാട്ടുപോത്ത് അക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ചു.പല നാരിക്കാണ് ജീവൻ തിരിച്ചുകിട്ടിയത്.കുഞ്ചിപ്പാറ കോളനിയിൽ നിന്ന് ഉറിയംപെട്ടിയിലേക്ക് വരുകയായിരുന്ന അഞ്ചംഗ സംഘത്തിന് നേരെയാണ് കാട്ടുപോത്തിന്റെ ആക്രമണം ഉണ്ടായത്.വേലപ്പൻ കളമശ്ശേരി മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.

കാട്ടുപോത്തിന്റെ ശല്യം മൂലം വനവിഭവങ്ങൾ ശേഖരിക്കാൻ കഴിയാതെ ആദിവാസികൾ വലയുകയാണ്. കാട്ടുപോത്തുകളുടെ എണ്ണം നാൾക്കുനാൾ പെരുകി വരുന്നത് മനുഷ്യജീവന് ഭീഷണിയാണ്.
കാട്ടുപോത്തിനെയും കാട്ടുപന്നിയെയും ക്ഷുദ്രജീവികളായി പ്രഖ്യാപിച്ച് ആദിവാസികൾക്കും കർഷകർക്കും ഉപാധികൾ ഇല്ലാതെ ഇവയെ തുരത്താനും ഇല്ലായ്മ ചെയ്യാനും അനുമതി നൽകണമെന്ന് ഷിബു തെക്കുംപുറം ആവശ്യപ്പെട്ടു.

ഫോട്ടോ : കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന കുട്ടമ്പുഴ ഉറിയംപെട്ടി ആദിവാസി കോളനിയിലെ വേലപ്പനെ യുഡിഎഫ് ജില്ലാ കൺവീനർ ഷിബു തെക്കുംപുറം സന്ദർശിക്കുന്നു.

You May Also Like

NEWS

കോതമംഗലം: താലൂക്കിലെ എല്ലാ വീട്ടിലും മുട്ടക്കോഴികൾ എന്ന ലക്ഷ്യം മുൻനിർത്തി എന്റെ നാട് ജനകീയ കൂട്ടായ്മ വിഭാവനം ചെയ്ത കോഴി ഗ്രാമം പദ്ധതി ചെയർമാൻ ഷിബു തെക്കുംപുറം ഉദ്ഘാടനം ചെയ്തു. ആദ്യഘട്ടം 25000...

NEWS

കോതമംഗലം: ഭയം ഇരുൾമൂടിയ തെരുവിലൂടെ അവർ ധീരതയോടെ നടന്നു. എന്റെ നാട് ജനകീയ കൂട്ടായ്മ സംഘടിപ്പിച്ച വനിതാദിന ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സ്ത്രീകളുടെ രാത്രി നടത്തത്തിൽ നൂറുകണക്കിന് പേർ പങ്കെടുത്തു. ലിംഗ വിവേചനത്തിനെതിരെ...

AGRICULTURE

കോതമംഗലം: എന്റെ നാട് ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ കോട്ടപ്പടി പ്ലാമുടി ചന്ദ്രൻ പാടത്തെ നെൽകൃഷി വിളവെടുപ്പ് ഉത്സവമായി മാറി. പാട്ടത്തിനെടുത്ത പത്ത് ഏക്കർ തരിശുപാടത്താണ് നെൽകൃഷി ഇറക്കിയത്. ഉയർന്ന ഗുണമേന്മയുള്ള പൊൻമണി നെൽ...

NEWS

കൊച്ചി: കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റായി ഷിബു തെക്കുംപുറത്തെ വീണ്ടും തെരഞ്ഞെടുത്തു. മറ്റു ഭാരവാഹികൾ: ചന്ദ്രശേഖരൻ നായർ, ടോമി പാലമല (വൈസ് പ്രസിഡന്റുമാർ), ജിസൺ ജോർജ്, ജോമി തെക്കേക്കര, സി.കെ.സത്യൻ, സെബാസ്റ്റ്യൻ പൈനാടത്ത്, സന്തോഷ് വർഗീസ്,...