Connect with us

Hi, what are you looking for?

NEWS

കല്ലേലിമേടിലെ കലുങ്ക് പുനർനിർമിക്കണമെന്ന ആവശ്യം ശക്തമാകുന്നു.

 

കുട്ടമ്പുഴ: കല്ലേലിമേടിലേക്കുള്ള വനപാതയിലെ കലുങ്ക് തകർന്നിട്ട് ഒരു മാസം പിന്നിടുന്നു. കുടിയേറ്റ കർഷകരും ആദിവാസി സമൂഹവും ഗതാഗത സൗകര്യമില്ലാതെ വലയുന്നു. കുഞ്ഞിപ്പാറ,തലവച്ചപാറ,വാരിയം,മാണിക്കുടി, മീൻങ്കുളം,മാപ്പിളപ്പാറ,തേര എന്നി ഗോത്ര വർഗ്ഗ കോളനികളിലായി അറുനൂറോളം ആദിവാസികളാണുള്ളത്.  പൂയംകുട്ടി പുഴയ്ക്കു കുറുകെയുള്ള ബ്ലാവന കടത്തിറങ്ങി കിലോമീറ്ററുകളോളം വനപാതയിലൂടെ സഞ്ചരിച്ചു വേണം കോളനിക്കാരുടെ ആശ്രയ കേന്ദ്രമായ കല്ലേലിമേട്ടിൽ എത്താൻ.
കല്ലേലിമേടിന് അടുത്തുള്ള കോൺക്രീറ്റ് കലുങ്കാണ് തകർന്നു പോയത്. ഇവിടെ പുതിയ പാലം നിർമിക്കണമെന്ന് സ്ഥലം സന്ദർശിച്ച യുഡിഎഫ് സംഘം ആവശ്യപ്പെട്ടു. യുഡിഎഫ് ജില്ലാ കൺവീനർ ഷിബു തെക്കുംപുറം, കോൺഗ്രസ്‌ മണ്ഡലം പ്രസിഡൻ്റ് ജോഷി പൊട്ടക്കൽ, ജെയിംസ് കോറമ്പേൽ, കെ.എ. സിബി, സി.ജെ.എൽദോസ്, ആഷ് വിൻ ജോസ് എന്നിവരുടെ നേതൃത്വത്തിലാണ് തകർന്ന കലുങ്ക് സന്ദർശിച്ചത്.

 

You May Also Like

NEWS

കുട്ടമ്പുഴ : ഹൈക്കോടതിയെ വെല്ലുവിളിച്ച് മൂന്നാർ ഡി എഫ് ഒ.ഹൈക്കോടതി വിധി ഉണ്ടെങ്കിലും മലയോര ഹൈവേയിലൂടെ എളബ്ലാശ്ശേരി കുറത്തിക്കുടി വഴിയാത്ര ചെയ്യുന്നവരെ ചെക്ക് പോസ്റ്റിൽ തടയുമെന്ന് മൂന്നാർ ഡി എഫ് ഒ. മലയോര...

NEWS

കോതമംഗലം :- മാമലക്കണ്ടത്ത് പശുക്കളെ തൊഴുത്തിൽ ദുരൂഹ സാഹചര്യത്തിൽ ചത്ത നിലയിൽ കണ്ടെത്തി. ഏലംതാനത്ത് സുജാത സാജു എന്ന കർഷകയുടെ 2 കറവ പശുക്കളാണ് ചത്തത്. ആറ് പശുക്കളാണ് തൊഴുത്തിലുണ്ടായിരുന്നത്. ഒരു പശുവിൻ്റെ...

NEWS

കോതമംഗലം : – പാരിസ്ഥിതിക ഭീഷണി ഉയർത്തുന്ന ഭീമൻ ആഫ്രിക്കൻ ഒച്ചുകളെക്കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ് കുട്ടമ്പുഴ പഞ്ചായത്തിലെ ഉരുളൻതണ്ണി, ക്ണാച്ചേരി പ്രദേശങ്ങൾ. അക്കാറ്റിന ഫൂലിക്ക എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്ന ആഫ്രിക്കൻ ഒച്ചുകൾ കൃഷിയിടങ്ങളിലേക്കും, വീടുകളിലേക്കും...

NEWS

കുട്ടമ്പുഴ : വളർത്തു പോത്തിനെ കെട്ടിയിട്ട് മൃഗീയമായി തല്ലി പരിക്കേൽപ്പിച്ചതായി പരാതി. തട്ടേക്കാട് പക്ഷി നിരീക്ഷണ കേന്ദ്രത്തിലെ താൽക്കാലിക ഗൈഡായ രാജീവിന്റെ പോത്തിനെയാണ് നാട്ടുകാരൻ കൂടിയായ വ്യക്തി കെട്ടിയിട്ട് തല്ലി കാലൊടിച്ചിരിക്കുന്നത്. തന്റെ...