Connect with us

Hi, what are you looking for?

NEWS

5000 വനിതകൾക്ക് പഴം-പച്ചക്കറി കൃഷിക്ക് സഹായം നൽകും:- ഷിബു തെക്കുംപുറം

കോതമംഗലം :സ്ത്രീശാക്തീകരണത്തിന്റെ ഭാഗമായി താലൂക്കിലെ 5000 വനിതകൾക്ക് പഴം പച്ചക്കറി കൃഷി നടത്താൻ സഹായം ചെയ്യുമെന്ന് എന്റെ നാട് ജനകീയ കൂട്ടായ്മ ചെയർമാൻ ഷിബു തെക്കുംപുറം. കൂട്ടായ്മയുടെ വനിതാ മിത്ര ഹരിതശ്രീ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. കൃഷി ചെയ്യാൻ താല്പര്യമുള്ള വനിതകൾക്ക് പഴം,പച്ചക്കറി വിത്തുകളും വളവും ഹരിതശ്രീ പദ്ധതി വഴി സൗജന്യമായി നൽകും.വാഴ,റംബൂട്ടാൻ,പൈനാപ്പിൾ,പപ്പായ,കപ്പ,പച്ചക്കറികൾ എന്നിവയുടെ തൈകളും വിത്തുകളുമാണ് നൽകുന്നത്. ഉൽപ്പന്നങ്ങൾ മാന്യമായ വിലയ്ക്ക് സംഭരിച്ച് എന്റെ നാട് കാർഷിക വിപണന കേന്ദ്രം വഴി സബ്സിഡി നിരക്കിൽ വിറ്റഴിക്കും. പി.എൻ.ശശി അധ്യക്ഷത വഹിച്ചു.പഞ്ചായത്തംഗം ഷജി ബെസ്സി, സി.കെ.സൈഫുദ്ദീൻ,സിജി റെജി, മിനി വിജയൻ എന്നിവർ പ്രസംഗിച്ചു.

ഫോട്ടോ ക്യാപ്ഷൻ: എന്റെ നാട് ജനകീയ കൂട്ടായ്മയുടെ വനിതാ മിത്ര ഹരിതശ്രീ പദ്ധതിയുടെ ഉദ്ഘാടനം ചെയർമാൻ ഷിബു തെക്കുംപുറം നിർവഹിക്കുന്നു.

You May Also Like

NEWS

കോതമംഗലം :ഇളങ്ങവം ഗവ ഹൈടെക് എൽ പി സ്കൂൾ 62 -)മത് വാർഷികാഘോഷവും, സ്തുത്യർഹമായ സേവനത്തിനു ശേഷം സെർവീസിൽ നിന്നും വിരമിക്കുന്ന രജനി ടീച്ചർക്കുള്ള യാത്രയയപ്പും സംഘടിപ്പിച്ചു. ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ...

NEWS

കോതമംഗലം : വാരപ്പെട്ടി കവല – അമ്പലംപടി കൊച്ചി-ധനുഷ് കോടി ദേശീയപാതയുമായി ബന്ധിപ്പിക്കുന്ന പാലം ഗതാഗതത്തിനായി തുറന്നു. കോതമംഗലം ആറിന് കുറുകെ നിർമ്മിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ പാലം ഗതാഗതത്തിനായി തുറന്നതോടെ വാരപ്പെട്ടി,...

NEWS

കോതമംഗലം : വാഴ വെട്ടി നശിപ്പിക്കപ്പെട്ട വാരപ്പെട്ടിയിലെ കർഷകൻ കെ ഒ തോമസിന് സാമ്പത്തിക സഹായം ആന്റണി ജോൺ എം എൽ എ വീട്ടിലെത്തി  കൈമാറി.കെ എസ് ഇ ബി ട്രാൻസ്മിഷൻ ഡയറക്ടർ...

NEWS

കോതമംഗലം: വാരപ്പെട്ടി പഞ്ചായത്തിലെ യുവകർഷകൻ പുതുപ്പാടി ഇളങ്ങവം കാവുംപുറത്ത് അനീഷിന്റെ കൃഷിയിടത്തിൽ ഉണ്ടായിരുന്ന വിളവെടുപ്പിന് പാകമായി വരുന്ന വാഴകൾ വെട്ടി നശിപ്പിച്ച നടപടി നീതികരണമില്ലാത്തതാണെന്ന് യൂത്ത്ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡൻ്റ് അഡ്വ: റോണി...