Connect with us

Hi, what are you looking for?

NEWS

ലക്ഷം മുട്ടക്കോഴികളുമായി എന്റെ നാട് കോഴി ഗ്രാമം പദ്ധതി

കോതമംഗലം: താലൂക്കിലെ എല്ലാ വീട്ടിലും മുട്ടക്കോഴികൾ എന്ന ലക്ഷ്യം മുൻനിർത്തി എന്റെ നാട് ജനകീയ കൂട്ടായ്മ വിഭാവനം ചെയ്ത കോഴി ഗ്രാമം പദ്ധതി ചെയർമാൻ ഷിബു തെക്കുംപുറം ഉദ്ഘാടനം ചെയ്തു. ആദ്യഘട്ടം 25000 കുടുംബങ്ങൾക്ക് പ്രയോജനം ലഭിക്കുന്ന വിധം ഒരു ലക്ഷം കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്യുമെന്ന് ചെയർമാൻ പറഞ്ഞു. ഒന്നരമാസം പ്രായമായ സങ്കരയിനം ഗ്രാമശ്രീ കോഴികളെയാണ് നൽകുന്നത്.ഉൽപാദനത്തിലും അതിജീവനത്തിലും ഉയർന്ന ഗുണമേന്മയുള്ള കോഴികളാണ് ഗ്രാമശ്രീ. യോഗത്തിൽ എൽദോസ് മൂലേക്കുടി അധ്യക്ഷത വഹിച്ചു. ജോസ് കൈതക്കൽ,മോളി ജോസഫ്,കെ.കെ.ജോയ് എന്നിവർ പ്രസംഗിച്ചു.

 

You May Also Like

NEWS

കോതമംഗലം : വനാതിർത്തി മേഖലകളിൽ തുടർച്ചയായി ഉണ്ടാകുന്ന കാട്ടുപോത്തിനെ ആക്രമണം തടയാൻ നടപടി വേണമെന്ന് യുഡിഎഫ് ജില്ലാ കൺവീനർ ഷിബു തെക്കുംപുറം ആവശ്യപ്പെട്ടു. ഇന്നലെ കുട്ടമ്പുഴ ഉറിയംപെട്ടി ആദിവാസി കോളനിയിലെ വേലപ്പ(55)നെ കാട്ടുപോത്ത് അക്രമിച്ച്...

NEWS

കോതമംഗലം: ഭയം ഇരുൾമൂടിയ തെരുവിലൂടെ അവർ ധീരതയോടെ നടന്നു. എന്റെ നാട് ജനകീയ കൂട്ടായ്മ സംഘടിപ്പിച്ച വനിതാദിന ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സ്ത്രീകളുടെ രാത്രി നടത്തത്തിൽ നൂറുകണക്കിന് പേർ പങ്കെടുത്തു. ലിംഗ വിവേചനത്തിനെതിരെ...

AGRICULTURE

കോതമംഗലം: എന്റെ നാട് ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ കോട്ടപ്പടി പ്ലാമുടി ചന്ദ്രൻ പാടത്തെ നെൽകൃഷി വിളവെടുപ്പ് ഉത്സവമായി മാറി. പാട്ടത്തിനെടുത്ത പത്ത് ഏക്കർ തരിശുപാടത്താണ് നെൽകൃഷി ഇറക്കിയത്. ഉയർന്ന ഗുണമേന്മയുള്ള പൊൻമണി നെൽ...

NEWS

കൊച്ചി: കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റായി ഷിബു തെക്കുംപുറത്തെ വീണ്ടും തെരഞ്ഞെടുത്തു. മറ്റു ഭാരവാഹികൾ: ചന്ദ്രശേഖരൻ നായർ, ടോമി പാലമല (വൈസ് പ്രസിഡന്റുമാർ), ജിസൺ ജോർജ്, ജോമി തെക്കേക്കര, സി.കെ.സത്യൻ, സെബാസ്റ്റ്യൻ പൈനാടത്ത്, സന്തോഷ് വർഗീസ്,...