Connect with us

Hi, what are you looking for?

NEWS

രാജപാതയുടെ പുനരുദ്ധാരണം ആവശ്യപ്പെട്ട് മൂന്ന് എം.എൽ.എമാരുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിക്ക് നിവേദനം നൽകി.

കോതമംഗലം;- പഴയ ആലുവ  – മൂന്നാർ റോഡ് (രാജപാത) പുനരുദ്ധരിക്കാൻ അടിയന്തര ഇടപെടൽ വേണമെന്ന് ആവശ്യപ്പെട്ട് ഉടുമ്പൻചോല MLA എം എം  മണി, കോതമംഗലം MLA ആൻ്റണി ജോൺ, ദേവികുളം MLA എ രാജ എന്നിവരുടെ നേതൃത്വത്തിൽ കോതമംഗലം, ദേവികുളം മണ്ഡലങ്ങളിലെ LDF നേതൃത്വം ഉൾപ്പെടെയുള്ള സംഘം  മുഖ്യമന്ത്രിക്ക് നിവേദനം നൽകി. തിരുവിതാംകൂർ രാജഭരണക്കാലത്ത് ആലുവയിൽ നിന്നും മൂന്നാറിലേക്ക് ആരംഭിച്ച ഈ റോഡ് കുത്തനെ കയറ്റിറക്കങ്ങളോ കൊടും വളവുകളോ ഇല്ലാത്തതും കോതമംഗലത്ത് നിന്നും മൂന്നാറിലേക്ക് എത്തിച്ചേരുവാൻ 60 കിലോമീറ്റർ മാത്രം ദൂരമുള്ളതുമായിരുന്നു.കോതമംഗലത്ത് നിന്നും ആരംഭിച്ച് തട്ടേക്കാട്, കുട്ടമ്പുഴ, പൂയംകുട്ടി, കുതിരകുത്തി,തോളുനട കുഞ്ചിയാർ, കുറത്തിക്കുടി,പെരുമ്പൻകുത്ത്,നല്ലതണ്ണി,കല്ലാർ വഴി മൂന്നാറിലേക്ക് എത്തുന്ന പ്രസ്തുത റോഡ്  1924 ലെ വെള്ളപ്പൊക്കത്തിൽ ഗതാഗത യോഗ്യമല്ലാതായി തീരുകയായിരുന്നു.

1946 ന് ശേഷം കുട്ടമ്പുഴ,പൂയംകുട്ടി,മാങ്കുളം പ്രദേശങ്ങൾ മനുഷ്യവാസ കേന്ദ്രങ്ങളായി മാറുകയും ആദിവാസി ജനസംഖ്യ വർദ്ധിക്കുകയും,പുതിയ പഞ്ചായത്തുകൾ രൂപീകൃതമാവുകയും ചെയ്തു. ജനവാസ കേന്ദ്രങ്ങളായി ഈ പ്രദേശങ്ങൾ മാറിയതോടുകൂടി പെരിയാറിനു കുറുകെ പാലം നിർമ്മിക്കുകയും കോതമംഗലം മുതൽ പൂയംകുട്ടി വരെയുള്ള 27 കിലോമീറ്റർ ദൂരം ആധുനിക നിലവാരത്തിൽ റോഡ് നിർമാണം പൂർത്തീകരിക്കുകയും ചെയ്തിട്ടുള്ളതാണ്. കുറത്തിക്കുടി,മേട്നാപ്പാറക്കുടി,ഞണ്ടുകുളം തുടങ്ങിയ ആദിവാസി സങ്കേതങ്ങളിലെ ആദിവാസികൾ തങ്ങളുടെ കാർഷിക ഉൽപന്നങ്ങളും,തേൻ ഉൾപ്പെടെയുള്ള വന വിഭവങ്ങളും പൂയംകുട്ടി വഴി കോതമംഗലത്ത് കൊണ്ടുപോയി വില്പന നടത്തിയിരുന്നതും ഈ റോഡിലൂടെയാണ്. എന്നാൽ അടുത്ത കാലത്ത് വനം വകുപ്പ് അധികാരികൾ വന സംരക്ഷണത്തിന്റെ പേരു പറഞ്ഞ് ടി റോഡിൽ പൂയംകുട്ടി ഭാഗത്ത് തടസ്സം സൃഷ്ടിച്ചിരിക്കുകയാണ്.

കേരളത്തിലെ ഏറ്റവും കൂടുതൽ വിനോദ സഞ്ചാരികളെ ആകർഷിക്കുന്ന  മൂന്നാറിലേക്കുള്ള യാത്രയിൽ പഴയ ആലുവ – മൂന്നാർ റോഡ് പുനരുദ്ധരിക്കുന്നതിലൂടെ പ്രശസ്തമായ തട്ടേക്കാട് പക്ഷിസങ്കേതം,പെരിയാർവാലി ജലസേചന പദ്ധതിയുടെ റിസർവോയർ,ഇടമലയാർ പൂയംകുട്ടി നദികളുടെ സംഗമ സ്ഥാനമായ ആനക്കയം,പൂയംകുട്ടിയിലെ മനോഹരമായ കണ്ടമ്പാറ,പ്രാവ്കുത്ത്,പീണ്ടിമേട് വെള്ളച്ചാട്ടം,അതിമനോഹരമായ കുഞ്ചികുട്ടി പ്രദേശം,മാങ്കുളത്തെ വിവിധ നദികളിലെ വെള്ളച്ചാട്ടങ്ങൾ,ആനക്കുളം പ്രദേശം എന്നിവ വിദേശികളടക്കമുള്ള വിനോദസഞ്ചാരികളെ ഏറെ  ആകർഷിക്കുന്ന കാഴ്ചകൾ കൂടിയാണ്.ആയതിനാൽ പഴയ ആലുവ – മൂന്നാർ റോഡ് (രാജപാത) പുനരുദ്ധരിക്കുന്നതിന് ആവശ്യമായ അടിയന്തര നടപടി  സ്വീകരിക്കണമെന്ന് നിവേദനത്തിൽ  ആവശ്യപ്പെട്ടു.

You May Also Like

CHUTTUVATTOM

കോതമംഗലം: കുട്ടമ്പുഴ പഞ്ചായത്തിലെ വെള്ളാരംകുത്തിലെ കൃഷിയിടത്തില്‍ കാട്ടാന ചരിഞ്ഞ സംഭവത്തില്‍ വനം വകുപ്പ് സ്ഥല ഉടമയെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ ഫോറസ്റ്റ് ഓഫീസ് ഉപരോധിച്ചു. വനംവകുപ്പ് കാര്‍ഷിക മേഖലയോട് കാണിക്കുന്ന നീതികേടും,...

CRIME

കോതമംഗലം: മദ്യവില്പപനയെക്കുറിച്ച് പോലീസിന് വിവരം നൽകിയെന്നാരോപിച്ച് വനിതാ പഞ്ചായത്ത് മെമ്പർ ഉൾപ്പെടെയുള്ളവരെ മർദ്ദിച്ച കേസിൽ കുട്ടമ്പുഴ പോലീസ് 3 പേർക്കെതിരെ കേസെടുത്തു.പിണവൂർകുടി സ്വദേശികളായ മധു, മനു, പ്രതാപൻ എന്നിവർക്കെതിരെയാണ് കേസെടുത്തത്. പിണവൂർകുടിയിൽ ഒരു...

NEWS

  കോതമംഗലം: കോതമംഗലം മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ആന്റണി ജോണ്‍ കോഴിപ്പിള്ളി ഗവ. എല്‍പി സ്‌കൂള്‍ ബൂത്തില്‍ വോട്ട് രേഖപ്പെടുത്തി. ഭാര്യ സ്റ്റെഫിയോടൊപ്പമെത്തിയാണ് ആന്റണി ജോണ്‍ വോട്ട് രേഖപ്പെടുത്തിയത്. എല്‍ഡിഎഫ് വന്‍ വിജയം...

CHUTTUVATTOM

കോമംഗലം: വന്യമൃഗ, വികസന വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടി കോതമംഗലത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷിബു തെക്കുംപുറത്തിന്റെ തെരഞ്ഞെടുപ്പ് പര്യടനം. ആറാം ദിന പര്യടനം മാമലക്കണ്ടത്ത് യുഡിഎഫ് നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ ഇബ്രാഹിം...

NEWS

കോതമംഗലം:നാടിന്റെ വികസന നായകൻ ആന്റണി ജോണിന് പിണ്ടിമന കോട്ടപ്പടി പഞ്ചായത്തുകളിൽ ലഭിച്ചത് ഉജ്ജ്വല സ്വീകരണം.ജനമനസ്സിൽ ആഴത്തിൽ വേരുറച്ച ആത്മബന്ധത്തിന്റെ ഉത്തമ ഉദാഹരണമാണ് വിവിധ പ്രദേശങ്ങളിൽ ലഭിച്ച ഉജ്വല വരവേൽപ്പുകൾ.കോതമംഗലം മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി...

CHUTTUVATTOM

കോതമംഗലം : നാടിന്റെയാകെ സ്നേഹവായ്പുകൾ ഏറ്റുവാങ്ങി എൽ ഡി എഫ് സ്ഥാനാർത്ഥി ആന്റണി ജോണിന്റെ പര്യടനം.മാമലകണ്ടം എളംബ്ലാശേരി ആദിവാസി ഉന്നതിയിൽ നിന്നും രാവിലെ 7.30 ന് ആരംഭിച്ച പര്യടനം വടാട്ടുപാറയിൽ സമാപിച്ചു.പര്യടന ഉദ്ഘാടനം...

CHUTTUVATTOM

കോതമംഗലം : എൽഡിഎഫ് സ്ഥാനാർഥി ആന്റണി ജോൺ മണ്ഡലത്തിലെ വിവിധ സ്ഥാപനങ്ങളും കലാലയങ്ങളും സന്ദർശിച്ചു.പുതുപ്പാടി എൽദോ മാർ ബസേലിയോസ് കോളേജിലും,മരിയൻ അക്കാദമിയിലും എത്തി അധ്യാപകരോടും, അനധ്യാപകരോടും, വിദ്യാർത്ഥികളോടും സ്ഥാനാർത്ഥി വോട്ട് അഭ്യർത്ഥിച്ചു. മുൻസിപ്പാലിറ്റിയിലെ...

CHUTTUVATTOM

കോതമംഗലം:വികസനത്തിൽ കേരളം രാജ്യത്തിന് മാതൃകയാണന്നും, സംസ്ഥാനത്ത് എൽഡിഎഫ് സർക്കാർ നടപ്പിലാക്കിയ വികസ പദ്ധതികൾ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നും ഇത് തുടർ ഭരണത്തിന് കാരണമാകുമെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം എം സ്വരാജ്. ഇടതുപക്ഷ ജനാധിപത്യ...

CHUTTUVATTOM

കോതമംഗലം :എൽ ഡിഎഫ് സ്ഥാനാർത്ഥി ആന്റണി ജോൺ ശ്രേഷ്ഠ കാത്തോലിക്കാ അബൂൻ മോർ ബസേലിയോസ് ജോസഫ് ബാവായെ സന്ദർശിച്ചു. സഭ ആസ്ഥാനമായ പുത്തൻകുരിശ് പാത്രിയർക്കാ സെന്ററിൽ എത്തിയാണ് എൽ ഡി എഫ് സ്ഥാനാർത്ഥി...

CHUTTUVATTOM

കോതമംഗലം :കുറ്റിലഞ്ഞിയിൽ പുതിയ ആംബുലൻസ് സർവീസ് പ്രവർത്തനം ആരംഭിച്ചു.കുറ്റിലഞ്ഞി സർവീസ് സഹകരണ ബാങ്കിന്റെ ആംബുലൻസ് സർവീസ് ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ ഫ്ലാഗ് ഓഫ് ചെയ്തു. ടി എം മീതിയൻ...

CHUTTUVATTOM

കോതമംഗലം :എം എൽ എ ആസ്തി വികസന ഫണ്ട്‌ 38 ലക്ഷം രൂപ വിനിയോഗിച്ച് നവീകരിച്ച നാഗഞ്ചേരി- നെല്ലിക്കുഴി- ഇലവനാട് കനാൽ ബണ്ട് റോഡ് നാടിന് സമർപ്പിച്ചു. കോട്ടപ്പടി,നെല്ലിക്കുഴി, പഞ്ചായത്തുകളെയും കോതമംഗലം നഗരസഭയെയും...

CHUTTUVATTOM

കോതമംഗലം: മാമലക്കണ്ടം സ്കൂളിനായി പുതിയ ഹൈടെക്ക് സ്കൂൾ മന്ദിരം ഒരുങ്ങുന്നു. പുതിയ ഹൈടെക് സ്കൂൾ മന്ദിരത്തിന്റെ നിർമ്മാണത്തിനായി ഒന്നാം ഘട്ടമായി ഒരു കോടി രൂപയാണ് അനുവദിച്ചത്.നിർമ്മാണോദ്ഘാടനം ആന്റണി ജോൺ എം എൽ എ...

error: Content is protected !!