കോതമംഗലം: സംസ്ഥാന സര്‍ക്കാരിന്റെ ഏവിയേഷന്‍ ഹബ് പദ്ധതിയുടെ ഭാഗമായി കോതമംഗലം ഉള്‍പ്പെടെയുള്ള മലയോര മേഖലകളില്‍ തൊഴിലവസരങ്ങളും കാര്‍ഷിക കയറ്റുമതി സൗകര്യങ്ങളും ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് നിയമസഭയില്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് അനുകൂല മറുപടി ലഭിച്ചതായി ഷിബു തെക്കുംപുറം എംഎല്‍എ.
നിയമസഭയില്‍ ഉന്നയിച്ച ചോദ്യത്തിന് ഏവിയേഷന്‍ പോളിസിയുടെ ഭാഗമായി പൈലറ്റ് പരിശീലന കോഴ്സുകള്‍, ഹെലികോപ്റ്റര്‍ പൈലറ്റ് പരിശീലന കേന്ദ്രങ്ങള്‍, സിമുലേറ്റര്‍ അധിഷ്ഠിത പരിശീലന സംവിധാനങ്ങള്‍ ഉള്‍പ്പെടെ നിരവധി അക്കാദമിക് പ്രോഗ്രാമുകള്‍ ആരംഭിക്കാന്‍ സാധ്യതയുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു.
കേരളത്തിലെ നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളെ വികസനത്തിന്റെ കേന്ദ്രങ്ങളാക്കി സംസ്ഥാനത്തിന്റെ സമഗ്ര സാമ്പത്തിക വളര്‍ച്ചയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി സഭയെ അറിയിച്ചതായി എംഎല്‍എ പറഞ്ഞു.



















































