Connect with us

Hi, what are you looking for?

CRIME

ഓണത്തിനോടനുബന്ധിച്ചുള്ള മിന്നൽ പരിശോധനയിൽ ചാരായവും വാഷും വാറ്റുപകരണങ്ങളും പിടികൂടി.

കോതമംഗലം : കുട്ടമ്പുഴ റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ പി രമേശിന്റെ നേതൃത്വത്തിലുള്ള പാർട്ടിയും എറണാകുളം എക്സൈസ് ഇൻറലിജൻസ് & ഇൻവെസ്റ്റിഗേഷൻ ബ്യൂറോയും സംയുക്തമായി കഴിഞ്ഞ ദിവസങ്ങളിൽ പൂയംകുട്ടി മണികണ്ഠൻ ചാലിലും പൂയംകുട്ടി തണ്ട് ഭാഗത്തും നടത്തിയ മിന്നൽ പരിശോധനകളിൽ മണികണ്ഠൻ ചാലിൽ നിന്നും 7 ലിറ്റർ ചാരായവും തണ്ട് ഭാഗത്തു നിന്നും 300 ലിറ്റർ വാഷും വാറ്റുപകരണങ്ങളും കണ്ടെടുത്തു.

വാറ്റ് ചാരായം കൈവശം വച്ചിരുന്ന മണികണ്ഠംചാൽ കരയിൽ തച്ചുതറയിൽ വീട്ടിൽ മത്തായി മകൻ സോജന്റെ (41) പേരിൽ ഒരു അബ്കാരി കേസെടുത്തു. ഓണത്തോടനുബന്ധിച്ചുള്ള തീവ്ര സന്നാഹ കാലഘട്ടമായതിനാൽ പരിശോധനകൾ ഊർജ്ജിതമാക്കി, വരും ദിവസങ്ങളിലും പരിശോധനകൾ തുടരും. പരിശോധനയിൽ എക്സൈസ് ഇൻസ്പെക്ടർ , പി രമേഷ്  പ്രിവന്റീവ് ഓഫീസർമാരായ പി,കെ.സുരേന്ദ്രൻ, സാജൻ പോൾ,എൻ. എ. മനോജ് (എക്സൈസ് ഇൻറലിജൻസ് & ഇൻവെസ്റ്റിഗേഷൻ ബ്യൂറോ ,എറണാകുളം) വനിത സിവിൽ എക്സൈസ്  ഓഫീസർ ശാലു T A ,  ഡ്രൈവർ P.B. സജീഷ് എന്നിവരും ഉണ്ടായിരുന്നു.

You May Also Like

NEWS

കോതമംഗലം : കഴിഞ്ഞ ദിവസങ്ങളിൽ മാമലക്കണ്ടത്ത് കടുവയുടെ സാന്നിധ്യം കണ്ട പ്രദേശങ്ങളിൽ കൂടുതൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നതിനും തുടർച്ചയിൽ കൂട് സ്ഥാപിക്കാനും തീരുമാനം. മാമലക്കണ്ടത്ത് താലിപ്പാറ, ചാമപ്പാറ, കാര്യാട് എന്നീ പ്രദേശങ്ങളിലാണ് കഴിഞ്ഞ...

CHUTTUVATTOM

കുട്ടമ്പുഴ: താളുംകണ്ടം ആട് ഗ്രാമം പദ്ധതി നടപ്പാക്കി. കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് 2023 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി താളുംകണ്ടം ആദിവാസി കുടീയിലെ 30 കുടുംബങ്ങൾക്ക് 2 ആട് വിതമാണ്,ആട് ഗ്രാമം പദ്ധതി നടപ്പാക്കി....

NEWS

കോതമംഗലം :- പൂയംകുട്ടിക്കു സമീപം വെള്ളാരംകുത്തിൽ കാട്ടാനക്കൂട്ടം വീടു തകർത്തു; ഇന്ന് പുലർച്ചെ മൂന്ന് മണിക്കായിരുന്നു സംഭവം. കുട്ടമ്പുഴ പഞ്ചായത്തിലെ വെള്ളാരംകുത്ത് മുകൾ ഭാഗത്ത് താമസിക്കുന്ന രാമചന്ദ്രൻ – ശാരദ ദമ്പതികളുടെ വീടാണ്...

NEWS

കുട്ടമ്പുഴ : ഹൈക്കോടതിയെ വെല്ലുവിളിച്ച് മൂന്നാർ ഡി എഫ് ഒ.ഹൈക്കോടതി വിധി ഉണ്ടെങ്കിലും മലയോര ഹൈവേയിലൂടെ എളബ്ലാശ്ശേരി കുറത്തിക്കുടി വഴിയാത്ര ചെയ്യുന്നവരെ ചെക്ക് പോസ്റ്റിൽ തടയുമെന്ന് മൂന്നാർ ഡി എഫ് ഒ. മലയോര...