പല്ലാരിമംഗലം: ദേശീയ വായനശാലയുടെ നേതൃത്വത്തില്‍ മുന്‍കാല ഗ്രന്ഥശാല പ്രവര്‍ത്തകരുടെ ഛായാചിത്ര അനാച്ഛാദനവും, ആദരിക്കല്‍ ചടങ്ങും നടത്തി. ഷിബു തെക്കുംപുറം എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഡോക്ട്രേറ്റ് നേടിയ അജിംഷാ മൈതിന്‍, ഐഷ എം അബൂബക്കര്‍ എന്നിവരെയും, വായനശാലയിലെ ആദ്യകാല ലൈബ്രറേറിയന്മാരായ കെ.പി ബഷീര്‍, മുഹമ്മദാലി ഈറക്കല്‍, ലളിതാ സുകുമാരന്‍ എന്നിവരെയും ചടങ്ങില്‍ ആദരിച്ചു.
പല്ലാരിമംഗലം പഞ്ചായത്ത് പ്രസിഡന്റ് പി.കെ മൊയ്തു അധ്യക്ഷതവഹിച്ചു. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി മനോജ് നാരായണന് മുഖ്യപ്രഭാഷണം നടത്തി. വായനശാല പ്രസിഡന്റ് പി.എം മുഹിയുദ്ധീന്, പഞ്ചായത്ത് വൈസ്പ്രസിഡന്റ് മുഹ്സിന ഷിഹാബ്, വാര്‍ഡ് മെമ്പര്‍മാരായ നിസാമോള്‍ ഇസ്മായില്‍, എം.പി ഷൗക്കത്ത്. ദേശീയ വായനശാല മുന്‍ഭാരവാഹികളായ കെ.കെ മൈതീന്‍, ഒ.ഇ അബ്ബാസ്, എം.എന്‍ ബാലഗോപാലന്, മുന്‍ ബ്ലോക്ക്പഞ്ചായത്തംഗം എം.എം അബ്ദുള്‍റഹ്മാന്‍, വായനശാല സെക്രട്ടറി യു.എ മൈതീന്‍, ഡിവൈഎഫ്ഐ മേഖല പ്രസിഡന്റ് ഷെഫിന് അലി, ഇടം പ്രവാസി സംഘടന വൈസ്പ്രസിഡന്റ് കെ.എസ് ഷൗക്കത്തലി, മലയാളം സംസ്കാരികവേദി പ്രസിഡന്റ് പ്രമോദ് പി ജോസഫ്, മലര്‍വാടി സ്വയംസഹായസംഘം പ്രസിഡന്റ് കാസിം സര്‍ഗ്ഗം എന്നിവര്‍ പ്രസംഗിച്ചു.




















































