Connect with us

Hi, what are you looking for?

NEWS

യു.ഡി.എഫ് കോട്ട തിരിച്ചു പിടിക്കാനുറച്ച് ഷിബു തെക്കുംപുറം; അണികൾ ആവേശത്തിൽ.

കോതമംഗലം: യു.ഡി.എഫ് സ്ഥാനാർത്ഥി കേരള കോൺഗ്രസിലെ ഷിബു തെക്കുംപുറം പ്രചാരണം ആരംഭിച്ചു. കോതമംഗലത്തെ സ്ഥാനാർത്ഥിയായി കേരള കോൺഗ്രസ് നേത്യത്വം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇന്ന് ശനിയാഴ്ച്ച രാവിലെ മുതൽ പ്രചാരണം ശക്തമാക്കിയത്. യു.ഡി.എഫ് നേതാക്കളുടെയും, ജനപ്രതിനിധികളുടെയും ഒപ്പം കോതമംഗലം ചെറിയ പള്ളിയിലും , നഗരത്തിലെ കടകമ്പോളങ്ങളിളിലും കയറിയിറങ്ങിയാണ് പ്രചരണത്തിന് തുടക്കം കുറിച്ചത്. കഴിഞ്ഞ 30 വർഷത്തെ പൊതുരംഗത്ത് പ്രവർത്തിച്ചതിന്റെ ആത്മവിശ്വാസത്തോടെയാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്ന് ഷിബു തെക്കുംപുറം പറഞ്ഞു. കോതമംഗലത്ത് നിലച്ചുപോയ വികസന പ്രവർത്തനങ്ങൾക്കും വികസന മുരടിപ്പിനും ജനങ്ങൾ ഈ തെരഞ്ഞെടുപ്പിൽ മറുപടിനൽകുമെന്ന് ഷിബു തെക്കുംപുറം വെളിപ്പെടുത്തുന്നു.

ഡീൻ കുര്യാക്കോസ് MP, T.U. കുരുവിള, കെ.പി. ബാബു, എ.ജി ജോർജ്, PAM ബഷീർ, MS എൽദോസ്, എബി എബ്രാഹം, T. M അമീൻഷിബുകുര്യാക്കോസ്, പി.മൊയ്തു, ഇബ്രാഹീം കവലയിൽ, എ റ്റി പൗലോസ്, വിൻസന്റ് ജോസഫ്, ഇ.എം മൈക്കിൾ, ജോമി തെക്കേക്കര, ഇ.കെ സത്യൻ, റോയി കെ.പോൾ, കെന്നഡി പീറ്റർ, ഷമീർ പനക്കൽ, പി.എ പാദുഷ റോയി, കെ പോൾ എന്നിവർ നേതൃത്വം നൽകി.

You May Also Like

NEWS

കോതമംഗലം : വനാതിർത്തി മേഖലകളിൽ തുടർച്ചയായി ഉണ്ടാകുന്ന കാട്ടുപോത്തിനെ ആക്രമണം തടയാൻ നടപടി വേണമെന്ന് യുഡിഎഫ് ജില്ലാ കൺവീനർ ഷിബു തെക്കുംപുറം ആവശ്യപ്പെട്ടു. ഇന്നലെ കുട്ടമ്പുഴ ഉറിയംപെട്ടി ആദിവാസി കോളനിയിലെ വേലപ്പ(55)നെ കാട്ടുപോത്ത് അക്രമിച്ച്...

NEWS

കോതമംഗലം: താലൂക്കിലെ എല്ലാ വീട്ടിലും മുട്ടക്കോഴികൾ എന്ന ലക്ഷ്യം മുൻനിർത്തി എന്റെ നാട് ജനകീയ കൂട്ടായ്മ വിഭാവനം ചെയ്ത കോഴി ഗ്രാമം പദ്ധതി ചെയർമാൻ ഷിബു തെക്കുംപുറം ഉദ്ഘാടനം ചെയ്തു. ആദ്യഘട്ടം 25000...

NEWS

കോതമംഗലം: ഭയം ഇരുൾമൂടിയ തെരുവിലൂടെ അവർ ധീരതയോടെ നടന്നു. എന്റെ നാട് ജനകീയ കൂട്ടായ്മ സംഘടിപ്പിച്ച വനിതാദിന ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സ്ത്രീകളുടെ രാത്രി നടത്തത്തിൽ നൂറുകണക്കിന് പേർ പങ്കെടുത്തു. ലിംഗ വിവേചനത്തിനെതിരെ...

AGRICULTURE

കോതമംഗലം: എന്റെ നാട് ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ കോട്ടപ്പടി പ്ലാമുടി ചന്ദ്രൻ പാടത്തെ നെൽകൃഷി വിളവെടുപ്പ് ഉത്സവമായി മാറി. പാട്ടത്തിനെടുത്ത പത്ത് ഏക്കർ തരിശുപാടത്താണ് നെൽകൃഷി ഇറക്കിയത്. ഉയർന്ന ഗുണമേന്മയുള്ള പൊൻമണി നെൽ...