Connect with us

Hi, what are you looking for?

NEWS

ഷിബു തെക്കുംപുറത്തെ യുഡിഎഫ് എറണാകുളം ജില്ല കൺവീനറായി തിരഞ്ഞെടുത്തു.

എറണാകുളം : കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗം മുന്നണി വിട്ടതിന് പിന്നാലെ ജില്ലാക്കമ്മറ്റികളിൽ യുഡിഎഫ് പുനഃസംഘടന. കണ്‍വീനര്‍ എംഎം ഹസ്സനാണ് പട്ടിക പുറത്തുവിട്ടത്. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ചേര്‍ന്ന യോഗത്തില്‍ ചെയര്‍മാന്‍മാരെയും കണ്‍വീനര്‍മാരെയും മാറ്റാന്‍ തീരുമാനിക്കുകയായിരുന്നു.

ഡൊമനിക് പ്രസന്റേഷന്‍ ആണ് പുതിയ എറണാകുളം ജില്ലാ ചെയർമാൻ. ജോസ് കെ മാണി യുഡിഎഫ് വിട്ടുവെങ്കിലും ജോസഫ് വിഭാഗത്തിനൊപ്പം കോതമംഗലത്തു സജീവമായി പൊതുരംഗത്തു പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന എന്റെ നാടിന്റെ ചെയർമാൻ കൂടിയായ ഷിബു തെക്കുംപുറത്തെ തേടി പുതിയ യുഡിഎഫ് എറണാകുളം ജില്ല കൺവീനർ സ്ഥാനം കൂടി എത്തുകയായിരുന്നു. സംസ്ഥാന തലപ്പത്തുണ്ടായ സ്ഥാനമാറ്റങ്ങളുടെ ചുവടുപിടിച്ചും , വരുന്ന ത്രിതല തെരഞ്ഞെടുപ്പ് മുന്നൊരുക്കത്തിന്റെ ഭാഗമായുമാണ് പുതിയ പുനഃസംഘടന.

You May Also Like

NEWS

കോതമംഗലം : വനാതിർത്തി മേഖലകളിൽ തുടർച്ചയായി ഉണ്ടാകുന്ന കാട്ടുപോത്തിനെ ആക്രമണം തടയാൻ നടപടി വേണമെന്ന് യുഡിഎഫ് ജില്ലാ കൺവീനർ ഷിബു തെക്കുംപുറം ആവശ്യപ്പെട്ടു. ഇന്നലെ കുട്ടമ്പുഴ ഉറിയംപെട്ടി ആദിവാസി കോളനിയിലെ വേലപ്പ(55)നെ കാട്ടുപോത്ത് അക്രമിച്ച്...

NEWS

കോതമംഗലം: താലൂക്കിലെ എല്ലാ വീട്ടിലും മുട്ടക്കോഴികൾ എന്ന ലക്ഷ്യം മുൻനിർത്തി എന്റെ നാട് ജനകീയ കൂട്ടായ്മ വിഭാവനം ചെയ്ത കോഴി ഗ്രാമം പദ്ധതി ചെയർമാൻ ഷിബു തെക്കുംപുറം ഉദ്ഘാടനം ചെയ്തു. ആദ്യഘട്ടം 25000...

NEWS

കോതമംഗലം: ഭയം ഇരുൾമൂടിയ തെരുവിലൂടെ അവർ ധീരതയോടെ നടന്നു. എന്റെ നാട് ജനകീയ കൂട്ടായ്മ സംഘടിപ്പിച്ച വനിതാദിന ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സ്ത്രീകളുടെ രാത്രി നടത്തത്തിൽ നൂറുകണക്കിന് പേർ പങ്കെടുത്തു. ലിംഗ വിവേചനത്തിനെതിരെ...

AGRICULTURE

കോതമംഗലം: എന്റെ നാട് ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ കോട്ടപ്പടി പ്ലാമുടി ചന്ദ്രൻ പാടത്തെ നെൽകൃഷി വിളവെടുപ്പ് ഉത്സവമായി മാറി. പാട്ടത്തിനെടുത്ത പത്ത് ഏക്കർ തരിശുപാടത്താണ് നെൽകൃഷി ഇറക്കിയത്. ഉയർന്ന ഗുണമേന്മയുള്ള പൊൻമണി നെൽ...