Connect with us

Hi, what are you looking for?

NEWS

മലയോര കർഷക മേഖലയിൽ സ്വന്തം ചിഹ്നവുമായി ഷിബു തെക്കുംപുറത്തിന്റെ പര്യടനം.

കോതമംഗലം: നാടും കാടും അതിരിടുന്ന കുട്ടമ്പുഴ പഞ്ചായത്തിൽ യുഡിഎഫ് സ്ഥാനാർഥി ഷിബു തെക്കുംപുറത്തിന് സ്വീകരണം നൽകി. കുട്ടംമ്പുഴ പഞ്ചായത്തിലെ മാമലക്കണ്ടം എളംബാശ്ശേരി ഊരിൽ നിന്നായിരുന്നു സ്ഥാനാർഥി പര്യടനം ആരംഭിച്ചത്. മുൻ മന്ത്രി ടി.യു. കുരുവിള ഉദ്ഘാടനം ചെയ്തു. ഫ്രാൻസിസ് ചാലിൽ അധ്യക്ഷത വഹിച്ചു. തുറന്ന വാഹനത്തിൽ വന്നിറങ്ങിയ ഷിബുവിനെ ഊരു നിവാസികൾ പാളത്തൊപ്പി അണിയിച്ചു സ്വീകരിച്ചു.

പിണവൂർകൂടി ഉൾപ്പെടെയുള്ള സ്വീകരണ കേന്ദ്രങ്ങളിൽ ആദിവാസി ജന വിഭാഗത്തിലെ നൂറ് കണക്കിന് സ്ത്രീകളും കുട്ടികളും പങ്കെടുത്തു. പഞ്ചായത്തിലെ ഇരുപതോളം കേന്ദ്രങ്ങളിലാണ് സ്വീകരണ യോഗങ്ങൾ നടന്നത്. എബിഎബ്രാഹാം, കെ. ഐ. ജേക്കബ്,കാന്തി വെള്ളക്കയൻ, റോയ് കെ. പോൾ,സീതി മുഹമ്മദ്, കെ.എ.സിബി,സി.ജെ. എൽദോസ്,ജെയിംസ് കോറബേൽ, പരീത് പട്ടംമാവുടി,കെ.ഇ.കാസിം, ബേബി സേവ്യർ എന്നിവർ വിവിധ കേന്ദ്രങ്ങളിൽ പ്രസംഗിച്ചു.

You May Also Like

NEWS

കോതമംഗലം : കഴിഞ്ഞ ദിവസങ്ങളിൽ മാമലക്കണ്ടത്ത് കടുവയുടെ സാന്നിധ്യം കണ്ട പ്രദേശങ്ങളിൽ കൂടുതൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നതിനും തുടർച്ചയിൽ കൂട് സ്ഥാപിക്കാനും തീരുമാനം. മാമലക്കണ്ടത്ത് താലിപ്പാറ, ചാമപ്പാറ, കാര്യാട് എന്നീ പ്രദേശങ്ങളിലാണ് കഴിഞ്ഞ...

CHUTTUVATTOM

കുട്ടമ്പുഴ: താളുംകണ്ടം ആട് ഗ്രാമം പദ്ധതി നടപ്പാക്കി. കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് 2023 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി താളുംകണ്ടം ആദിവാസി കുടീയിലെ 30 കുടുംബങ്ങൾക്ക് 2 ആട് വിതമാണ്,ആട് ഗ്രാമം പദ്ധതി നടപ്പാക്കി....

NEWS

കോതമംഗലം :- പൂയംകുട്ടിക്കു സമീപം വെള്ളാരംകുത്തിൽ കാട്ടാനക്കൂട്ടം വീടു തകർത്തു; ഇന്ന് പുലർച്ചെ മൂന്ന് മണിക്കായിരുന്നു സംഭവം. കുട്ടമ്പുഴ പഞ്ചായത്തിലെ വെള്ളാരംകുത്ത് മുകൾ ഭാഗത്ത് താമസിക്കുന്ന രാമചന്ദ്രൻ – ശാരദ ദമ്പതികളുടെ വീടാണ്...

NEWS

കുട്ടമ്പുഴ : ഹൈക്കോടതിയെ വെല്ലുവിളിച്ച് മൂന്നാർ ഡി എഫ് ഒ.ഹൈക്കോടതി വിധി ഉണ്ടെങ്കിലും മലയോര ഹൈവേയിലൂടെ എളബ്ലാശ്ശേരി കുറത്തിക്കുടി വഴിയാത്ര ചെയ്യുന്നവരെ ചെക്ക് പോസ്റ്റിൽ തടയുമെന്ന് മൂന്നാർ ഡി എഫ് ഒ. മലയോര...