Connect with us

Hi, what are you looking for?

NEWS

കാര്യങ്ങൾ നന്നാവാൻ അര ഷിബു മതിയെന്നും, നാടിന്റെ നന്മയും നമ്മിലൊരാളുമാണ് ഷിബു തെക്കുംപുറമെന്ന് സലിം കുമാർ.

കോതമംഗലം: ഷിബു തെക്കുംപുറം സമൂഹത്തോട് പ്രതിബദ്ധതയുള്ള നന്മ നിറഞ്ഞ വ്യക്തിയാണെന്ന് നടൻ സലിംകുമാർ. യുഡിഎഫ് സ്ഥാനാർഥി ഷിബു തെക്കുംപുറത്തിൻ്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കോതമംഗലത്ത് എത്തിയതായിരുന്നു സലിംകുമാർ.
വർഷങ്ങളായി വ്യക്തിപരമായി ബന്ധമുള്ള ആളാണ് ഷിബു. ഒട്ടനവധി സൽകർമ്മങ്ങൾ ചിട്ടയോടെ ചെയ്യുന്ന ഈ മനുഷ്യൻ എന്നെ അദ്ഭുതപ്പെടുത്തിയിട്ടുണ്ട്. സ്ത്രീ ശാക്തീകരണം എന്നത് പറഞ്ഞു മാത്രമേ കേട്ടിട്ടുള്ളു. അത് എന്താണെന്നു കണ്ടത് ഷിബു സംഘടിപ്പിച്ച ഒരു പരിപാടിയിൽ പങ്കെടുക്കാൻ വന്നപ്പോഴാണ്. ആയിരം കോഴിക്ക് അര കാട എന്നു പറയുന്നതുപോലെ 140 അംഗ നിയമസഭയിൽ കാര്യങ്ങൾ നന്നാവാൻ അര ഷിബു മതിയാകും. ഇങ്ങിനെയുള്ളവരാണ് നമ്മുടെ ജനപ്രതിനിധിമാരെങ്കിൽ ഈ നാട് എത്ര സുന്ദരമായാനെയെന്ന് ഞാൻ വെറുതെ ചിന്തിക്കാറുണ്ട്. അതുകൊണ്ടാണ് ഷിബുവിനെ കാണുമ്പോഴെക്കെ പറയുന്നത് നിങ്ങൾ തെരഞ്ഞെടുപ്പിൽ മൽസരിക്കണമെന്ന് പറഞ്ഞിരുന്നത്.


പ്രചാരണത്തിനു പോകാൻ നേരത്തെ തന്നെ ചില മണ്ഡലങ്ങൾ നിശ്ചയിച്ചിരുന്നു. അതിൽ ആദ്യ പരിഗണന കോതമംഗലത്തിനായിരുന്നു. ചില ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെങ്കിലും ഷിബുവിനു വേണ്ടി വോട്ടു ചോദിക്കാൻ ഇഴഞ്ഞാണെങ്കിലും എത്തുമെന്ന് ഉറപ്പിച്ചതാണ് സലിംകുമാർ. ഷിബു തെക്കുംപുറത്തെ ചേർത്ത് പിടിച്ച് സലിംകുമാർ പറഞ്ഞു നന്മയാണ്, നമ്മളിൽ ഒരാളാണ് കൈവിടരുത്. നെല്ലിക്കുഴി, കോതമംഗലം വെസ്റ്റ് മണ്ഡലം തെരഞ്ഞെടുപ്പ് കൺവൻഷനുകളും സലിംകുമാർ ഉദ്ഘാടനം ചെയ്തു.

You May Also Like

NEWS

കോതമംഗലം : വനാതിർത്തി മേഖലകളിൽ തുടർച്ചയായി ഉണ്ടാകുന്ന കാട്ടുപോത്തിനെ ആക്രമണം തടയാൻ നടപടി വേണമെന്ന് യുഡിഎഫ് ജില്ലാ കൺവീനർ ഷിബു തെക്കുംപുറം ആവശ്യപ്പെട്ടു. ഇന്നലെ കുട്ടമ്പുഴ ഉറിയംപെട്ടി ആദിവാസി കോളനിയിലെ വേലപ്പ(55)നെ കാട്ടുപോത്ത് അക്രമിച്ച്...

NEWS

കോതമംഗലം: താലൂക്കിലെ എല്ലാ വീട്ടിലും മുട്ടക്കോഴികൾ എന്ന ലക്ഷ്യം മുൻനിർത്തി എന്റെ നാട് ജനകീയ കൂട്ടായ്മ വിഭാവനം ചെയ്ത കോഴി ഗ്രാമം പദ്ധതി ചെയർമാൻ ഷിബു തെക്കുംപുറം ഉദ്ഘാടനം ചെയ്തു. ആദ്യഘട്ടം 25000...

NEWS

കോതമംഗലം: ഭയം ഇരുൾമൂടിയ തെരുവിലൂടെ അവർ ധീരതയോടെ നടന്നു. എന്റെ നാട് ജനകീയ കൂട്ടായ്മ സംഘടിപ്പിച്ച വനിതാദിന ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സ്ത്രീകളുടെ രാത്രി നടത്തത്തിൽ നൂറുകണക്കിന് പേർ പങ്കെടുത്തു. ലിംഗ വിവേചനത്തിനെതിരെ...

AGRICULTURE

കോതമംഗലം: എന്റെ നാട് ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ കോട്ടപ്പടി പ്ലാമുടി ചന്ദ്രൻ പാടത്തെ നെൽകൃഷി വിളവെടുപ്പ് ഉത്സവമായി മാറി. പാട്ടത്തിനെടുത്ത പത്ത് ഏക്കർ തരിശുപാടത്താണ് നെൽകൃഷി ഇറക്കിയത്. ഉയർന്ന ഗുണമേന്മയുള്ള പൊൻമണി നെൽ...