Connect with us

Hi, what are you looking for?

NEWS

ഫയർഫോഴ്സ് ക്യൂ ബാ ടീം നടത്തിയ തിരച്ചിലിൽ പൂയംകൂട്ടി പുഴയിൽ കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി.

കുട്ടമ്പുഴ : പൂയംകൂട്ടി പുഴയിൽ മീൻ പിടിക്കാനിറങ്ങിയപ്പോൾ കാണാതായ
മാമലകണ്ടം ചാമപ്പാറ നിരപ്പേൽ റെജി (50) ൻ്റെ മൃതദേഹമാണ് ഇന്ന് ഫയർഫോഴ്സ് ക്യൂ ബാ ടീം നടത്തിയ തിരച്ചിലിൽ തിരച്ചലിൽ കണ്ടെത്തിയത്. പൂയംകൂട്ടി പുഴയുടെ മുകളിൽ പീണ്ടിമേടിന് സമീപം കുഞ്ചിയാർ പെടലക്കയം ഭാഗത്ത് സുഹൃത്തുക്കളുമൊത്ത് മൂന്ന് ദിവസം മുൻപ് മീൻപിടിക്കാനിറങ്ങിയപ്പോഴാണ് റെജിയെ അപകടത്തിൽപ്പെട്ട് കാണാതാകുന്നത്.

ഇന്നലെ കുട്ടംമ്പുഴ റേഞ്ചിലെ വനപാലകരും നാട്ടുകാരും പോലീസും ചേർന്ന് തിരച്ചിൽ നടത്തി എങ്കിലും കണ്ടെത്താനായില്ല. ഇതേ തുടർന്നാണ് കോതമംഗലം ഫയർഫോഴ്‌സ് ലെസ് ക്യൂ ബാ ടീം സ്ഥലതെത്തി പരിശോധ നടത്തിയത്. രാവിലെ മുതൽ പുഴയുടെ വിവിധ ഭാഗങ്ങളിൽ മണിക്കൂറുകളോളം നടത്തിയ തിരച്ചിലിനെടുവിൽ അപകടം നടന്ന സ്ഥലത്തിനു സമീപത്തുനിന്നും മൃതദേഹം കണ്ടെത്തുകയായിരുന്നു.

കോതമംഗലം ഫയർഫോഴ്സ് സ്ക്യൂ ബാ ടീം അംഗങ്ങളായ അനിൽകുമാർ, സിദ്ധീക്ക് ഇസ്മായിൽ, പി.എം. റഷീദ്, കെ.എൻ.ബിജു ഇവരുടെ നേതൃത്വത്തിൽ ജോഷി പി.സി., കെ.കെ.ബിനോയി, സൽമാൻ ഖാൻ, വൈശാഖ്, ജേയ്സ് ജോയി എന്നിവരുടങ്ങുന്ന സംഘമാണ് തിരച്ചിലിൽ പങ്കെടുത്തത്. കുട്ടംമ്പുഴ പോലീസ് സ്ഥലത്തെത്തി പ്രാഥമിക നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം കോതമംഗലം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഭാര്യ ബിന്ദു മക്കൾ അപ്പു, അർജുൻ വിദ്യാർത്ഥികൾ.

You May Also Like

NEWS

കോതമംഗലം : കഴിഞ്ഞ ദിവസങ്ങളിൽ മാമലക്കണ്ടത്ത് കടുവയുടെ സാന്നിധ്യം കണ്ട പ്രദേശങ്ങളിൽ കൂടുതൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നതിനും തുടർച്ചയിൽ കൂട് സ്ഥാപിക്കാനും തീരുമാനം. മാമലക്കണ്ടത്ത് താലിപ്പാറ, ചാമപ്പാറ, കാര്യാട് എന്നീ പ്രദേശങ്ങളിലാണ് കഴിഞ്ഞ...

CHUTTUVATTOM

കുട്ടമ്പുഴ: താളുംകണ്ടം ആട് ഗ്രാമം പദ്ധതി നടപ്പാക്കി. കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് 2023 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി താളുംകണ്ടം ആദിവാസി കുടീയിലെ 30 കുടുംബങ്ങൾക്ക് 2 ആട് വിതമാണ്,ആട് ഗ്രാമം പദ്ധതി നടപ്പാക്കി....

NEWS

കോതമംഗലം :- പൂയംകുട്ടിക്കു സമീപം വെള്ളാരംകുത്തിൽ കാട്ടാനക്കൂട്ടം വീടു തകർത്തു; ഇന്ന് പുലർച്ചെ മൂന്ന് മണിക്കായിരുന്നു സംഭവം. കുട്ടമ്പുഴ പഞ്ചായത്തിലെ വെള്ളാരംകുത്ത് മുകൾ ഭാഗത്ത് താമസിക്കുന്ന രാമചന്ദ്രൻ – ശാരദ ദമ്പതികളുടെ വീടാണ്...

NEWS

കുട്ടമ്പുഴ : ഹൈക്കോടതിയെ വെല്ലുവിളിച്ച് മൂന്നാർ ഡി എഫ് ഒ.ഹൈക്കോടതി വിധി ഉണ്ടെങ്കിലും മലയോര ഹൈവേയിലൂടെ എളബ്ലാശ്ശേരി കുറത്തിക്കുടി വഴിയാത്ര ചെയ്യുന്നവരെ ചെക്ക് പോസ്റ്റിൽ തടയുമെന്ന് മൂന്നാർ ഡി എഫ് ഒ. മലയോര...