Connect with us

Hi, what are you looking for?

NEWS

എംഎ എന്‍ജിനീയറിംഗ് കോളേജും കേരള ഇലക്ട്രിക്കല്‍ ആന്റ് അലൈഡ് എഞ്ചിനീയറിംഗ് കമ്പനിയും തമ്മില്‍ ധാരണാപത്രം ഒപ്പുവെച്ചു

കോതമംഗലം: വ്യവസായ-അക്കാദമിക് സഹകരണം ശക്തിപ്പെടുത്തുന്നതിനും വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ഗവേഷണ, പരിശീലന, നൈപുണ്യ വികസന അവസരങ്ങള്‍ ഒരുക്കുന്നതിനുമായി കോതമംഗലം മാര്‍ അത്തനേഷ്യസ് എഞ്ചിനീയറിംഗ് കോളേജും, കേരള ഇലക്ട്രിക്കല്‍ ആന്റ് അലൈഡ് എഞ്ചിനീയറിംഗ് കമ്പനി ലിമിറ്റഡും തമ്മില്‍ ധാരണാപത്രം ഒപ്പുവെച്ചു. കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ബോസ് മാത്യു ജോസ് കെ.ഇ.എല്‍ മാനേജിംഗ് ഡയറക്ടര്‍ കേണല്‍ ഷാജി എം. വര്‍ഗീസ് എന്നിവര്‍ ധാരണാപത്രം കൈമാറി.

വിദ്യാര്‍ത്ഥികള്‍ക്കായി ഇന്റേണ്‍ഷിപ്പുകള്‍, വ്യവസായ കേന്ദ്രീകൃത പ്രോജക്ടുകള്‍, ഗവേഷണ സഹകരണം, നൈപുണ്യ വികസന പരിശീലനങ്ങള്‍ എന്നിവ സംഘടിപ്പിക്കുന്നതിനാണ് ധാരണാപത്രത്തിലൂടെ ലക്ഷ്യമിടുന്നത്. വ്യവസായ രംഗത്തിന്റെ ആവശ്യങ്ങളുമായി എഞ്ചിനീയറിംഗ് വിദ്യാഭ്യാസത്തെ കൂടുതല്‍ ബന്ധിപ്പിക്കുന്നതിനും വിദ്യാര്‍ത്ഥികളുടെ തൊഴില്‍സാധ്യത വര്‍ധിപ്പിക്കുന്നതിനും ഈ സഹകരണം സഹായകരമാകും. കോളേജിനെ പ്രതിനിധീകരിച്ച് ഇലക്ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗ് വിഭാഗം മേധാവി ഡോ. അജി ജോയ്, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗ് വിഭാഗം മേധാവി ഡോ. സിനി പോള്‍, ഇന്‍ഡസ്ട്രി-ഇന്‍സ്റ്റിറ്റിയൂഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ഡോ. സാബു കുര്യന്‍, ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. സച്ചിന്‍ ജീ പോള്‍ എന്നിവരും കെ.ഇ.എല്ലിനെ പ്രതിനിധീകരിച്ച് പ്രോജക്ട് ഡെവലപ്‌മെന്റ് വിഭാഗം മേധാവി സജീവ് ദേവ്, ജനറല്‍ മാനേജര്‍ മാമല യൂണിറ്റ് ഹെഡ് എന്‍.ആര്‍ മിനി എന്നിവരും പങ്കെടുത്തു

 

You May Also Like

NEWS

കോതമംഗലം: ഉന്നതവിദ്യാഭ്യാസം നാലുവര്‍ഷ ബിരുദത്തിലേക്ക് കടന്നതോടെ കോതമംഗലം മാര്‍ അത്തനേഷ്യസ് കോളേജില്‍ പുതു തലമുറ കോഴ്‌സുകള്‍ മൂന്നെണ്ണം കൂടി ആരംഭിച്ചു. പ്ലസ് ടുവിനു ശേഷം വ്യത്യസ്തവും, തൊഴില്‍ സാധ്യത ഉറപ്പു നല്‍കുന്നതുമായ ട്രെന്‍ഡിംഗ്...

NEWS

കോതമംഗലം : കോതമംഗലം മാര്‍ അത്തനേഷ്യസ് കോളേജില്‍ ആക്ച്ചുറിയല്‍ സയന്‍സ് വിഭാഗത്തില്‍ അതിഥി അധ്യാപക ഒഴിവ്. എറണാകുളം വിദ്യാഭ്യാസ ഉപമേധാവിയുടെ കാര്യാലയത്തിലെ ഗസ്റ്റ് പാനലില്‍ പേര് രജിസ്റ്റര്‍ ചെയ്തിരിക്കണം. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന...

NEWS

കോതമംഗലം : മാർ അത്തനേഷ്യസ് കോളേജിൽ രണ്ടും, മൂന്നും വർഷ ബിരുദ പ്രോഗ്രാമിലേക്ക് മറ്റ് കോളേജുകളിൽ നിന്ന് അപേക്ഷിക്കുന്നവർക്ക് അതിനുള്ള സൗകര്യം ഇപ്പോൾ കോളേജ് അഡ്മിഷൻ പോർട്ടലിൽ ലഭ്യമാണ്. താല്പര്യമുള്ള വിദ്യാർത്ഥികൾ ഈ...

CHUTTUVATTOM

  കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ 2026-27 അധ്യയന വർഷത്തെ വിവിധ യു ജി & അഞ്ചു വർഷ എം. എസ്. സി ഇന്റഗ്രേറ്റഡ് ബയോളജി പ്രോഗ്രാമുകളിലേക്ക് ജൂൺ 7...

CHUTTUVATTOM

കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ പി.ജി പ്രോഗ്രാമുകളിലേക്ക് അപേക്ഷ സമർപ്പിക്കേണ്ട സമയം ചൊവ്വാഴച വൈകിട്ട് 5 ന് അവസാനിക്കും. യു ജി , 5 വർഷ എം എസ് സി...

CHUTTUVATTOM

കോതമംഗലം: മാര്‍ അത്തനേഷ്യസ് എന്‍ജിനീയറിംഗ് കോളജിലെ മെക്കാനിക്കല്‍ വിഭാഗത്തിന്റെ നേതൃത്വത്തില്‍ ആരംഭിച്ച പുതിയ റോബോട്ടിക്‌സ് ആന്‍ഡ് ഓട്ടോമേഷന്‍ ലാബിന്റെ ഉദ്ഘാടനം നടത്തി. ബെംഗളൂരു ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ്, എയറോസ്‌പേസ് വിഭാഗം പ്രഫ....

NEWS

കോതമംഗലം:നിയമസഭ തെരഞ്ഞെടുപ്പിന്റെ ജില്ലയിലെ വോട്ടെണ്ണൽ കേന്ദ്രങ്ങളിലൊന്നായ കോതമംഗലം എം.എ കോളേജിലെ ഒരുക്കങ്ങൾ പൂർത്തിയായി.കോതമംഗലം, മൂവാറ്റുപുഴ, പിറവം എന്നീ നിയോജക മണ്ഡലങ്ങളിലെ വോട്ടുകളാണ് ഇവിടെ എണ്ണുന്നത്. കോളേജിലെ ഇൻഡോർ സ്റ്റേഡിയത്തിന്റെ മുൻ ഭാഗത്ത്‌ കോതമംഗലവും,...

CHUTTUVATTOM

കോതമംഗലം: എം.എ കോളേജിൽ സ്ട്രോങ്ങ് റൂമിന് സമീപത്തെ കമ്പ്യൂട്ടർ ലാബ് പരീക്ഷക്കായി തുറന്ന് നൽകണമെന്ന് കോളേജ് അധികൃതരുടെ ആവശ്യം യു.ഡി.എഫ് എതിർപ്പിനെ തുടർന്ന് നിരാകരിച്ചു.വെള്ളിയാഴ്ച്ച നടക്കേണ്ട യു.ജി,പി.ജി രണ്ടാം സെമസ്റ്റർ സ്റ്റാറ്റിസ്റ്റിക് പരീക്ഷക്കായാണ്...

NEWS

കോതമംഗലം: നിയമസഭ തെരഞ്ഞെടുപ്പിനുള്ള പോളിംഗ് സാമഗ്രികളുടെ വിതരണം കോതമംഗലം എംഎ കോളേജില്‍ നടന്നു. വിദൂര ബൂത്തുകളിലേക്കുള്ള സാമഗ്രികള്‍ ജീപ്പില്‍ കയറ്റി ബ്ലാവനയിലെത്തിയാണ് ഉദ്യോഗസ്ഥര്‍ മറുകരയിലെത്തിയത്. എറണാകുളം ജില്ലയിലെ അഞ്ച് വിദൂര ബൂത്തുകള്‍ കുട്ടംപുഴ...

CHUTTUVATTOM

കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ കമ്പ്യൂട്ടർ സയൻസ്, സ്റ്റാറ്റിസ്റ്റിക്സ്/ ഡാറ്റ അനലിറ്റിക്സ്, കെമിസ്ട്രി, ഫിസിക്സ്‌, ബോട്ടണി, സൂവോളജി, സോഷ്യോളജി, ഹിന്ദി, മാത്തമാറ്റിക്സ്, ഇക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ് വിഭാഗങ്ങളിൽ ഗസ്റ്റ് അധ്യാപക...

NEWS

കോതമംഗലം : വാരപ്പെട്ടി പഞ്ചായത്തിലെ ഇഞ്ചൂർ പ്രദേശത്തെ ജലക്ഷാമം പരിഹരിക്കുന്നതിന് വേണ്ടി വിഭാവനം ചെയ്തിരുന്നഇഞ്ചൂർ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയുടെ പുനർ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി.പദ്ധതി പ്രദേശത്തെ 11,12 വാർഡുകളിലെ ജനങ്ങൾക്ക് പദ്ധതി ഏറെ...

NEWS

പല്ലാരിമംഗലം: ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസ്സിൻ്റെ നേതൃത്വത്തിൽ നടത്തിയ ലോക മുട്ടദിനാചരണം പഞ്ചായത്ത് ബഡ്സ് സ്കൂളിലെ കുട്ടികൾക്ക് മുട്ടവിതരണം നടത്തിക്കൊണ്ട് പഞ്ചായത്ത് വൈസ്പ്രസിഡൻ്റ് ഒ ഇ അബ്ബാസ് ഉദ്ഘാടനം ചെയ്തു സിഡിഎസ് ചെയർപേഴ്സൺ ഷെരീഫ...

error: Content is protected !!