കോതമംഗലം: പിണ്ടിമന ഗവ. യു.പി. സ്കൂളിൽ ലോകഭക്ഷ്യ ദിനത്തോടനുബന്ധിച്ച് നാടൻ ഭക്ഷ്യമേള സംഘടിപ്പിച്ചു. ചടങ്ങിൽ യോഗാ പരിശീലനം, തായ്ക്വോണ്ടോ പരിശീലനം, കാർഷിക ക്ലബ്ബ് എന്നിവയുടെ ഉദ്ഘാടനവും നടന്നു.
പിണ്ടിമന പഞ്ചായത്ത് പ്രസിഡന്റ് കെ. പി. ജോർജ് ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലതാ ഷാജി അധ്യക്ഷത വഹിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് ലിജി വി. പോൾ ,യോഗാ പരിശീലകൻ ബിനോയ് മാളിയേലിൽ, തായ്ക്വോണ്ടോ പരിശീലകൻ എം. സ്റ്റീഫൻ, കൃഷി ഓഫീസർ സി .എം ഷൈല, പഞ്ചായത്ത് അംഗങ്ങളായ സിബി ജെയിംസ്,റ്റി.എ ഷൗക്കത്തലി , സീന ബേസിൽ, ജലജ പൗലോസ്,ഷൈനി ജിൻസ് എന്നിവർ പ്രസംഗിച്ചു.സ്കൂളിൻ്റെ 125-ാം വാർഷിക ആഘോഷങ്ങളോടനുബന്ധിച്ച്
സ്കൂളിലെ ഉച്ചഭക്ഷണം തയ്യാറാക്കുന്ന ലത, ലിസി എന്നിവരെ ചടങ്ങിൽ ആദരിച്ചു. .എസ് എം സി ചെയർപേഴ്സൺ നിത്യവത്സൻ, പിടിഎ പ്രസിഡണ്ട് അനീഷ് തങ്കപ്പൻ , അധ്യാപക രായ ദിവ്യ വിജയൻ ,പി.വി വിനിത എന്നിവർ നേതൃത്വം നൽകി.



















































