പെരുമ്പാവൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി ഉപദ്രവിച്ച കേസില്‍ രണ്ടുപേരെ അറസ്റ്റ് ചെയ്തു. മാമലക്കണ്ടം കൂവപ്പറമ്പില്‍ വിഷ്ണു (36), മാമലക്കണ്ടം കമ്പിയില്‍ വിജയന് (58) എന്നിവരെയാണ് പെരുമ്പാവൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ബസ് കണ്ടക്ടറായ വിഷ്ണു പെണ്‍കുട്ടിയെ പെരുമ്പാവൂരില്‍നിന്ന് കാറില്‍ കടത്തിക്കൊണ്ടുപോകുകയായിരുന്നു.
മാമലക്കണ്ടത്തെ വീട്ടിലെത്തിച്ച് തടങ്കലിലാക്കിയ കുട്ടിയെ വിജയന് ലൈംഗികമായി ആക്രമിച്ചുവെന്നാണ് കേസ്. പെരുമ്പാവൂര്‍ എസ്എച്ച്ഒ എ അക്ഷയ് കുമാറിന്റെ നേതൃത്വത്തില്‍ എസ്ഐ അര്ജുന്, സീനിയര്‍ സിപിഒ എം.ബി സുബൈര്‍ എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു.



















































