കോതമംഗലം: നിരവധി കേസിൽ ഉൾപ്പെട്ടയാളെ കാപ്പ ചുമത്തി ജയിലിലടച്ചു. കോതമംഗലം ഇരമല്ലൂർ ചിറപ്പടി പുത്തൻപുരയ്ക്കൽ എബിൻ ടോമി (28)യെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിൽ അടച്ചത്. എറണാകുളം റൂറൽ ജില്ലാ പോലീസ് മേധാവി കെ.എസ് സുദർശൻ്റെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ ജില്ലാ കളക്ടർ ജി. പ്രിയങ്ക ആണ് ഉത്തരവിട്ടത്. കോതമംഗലം, പെരുമ്പാവൂർ, വാഴക്കുളം, കോടനാട്, ആലപ്പുഴ നോർത്ത്, തിരുവനന്തപുരം പൂവാർ എന്നീ പോലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത കൊലപാതകശ്രമം, കൂട്ടായ്മ കവർച്ച, തട്ടികൊണ്ടു പോകൽ,മോഷണം, സ്ത്രീകൾ ക്കെതിരെയുള്ള കുറ്റകൃത്യം തുടങ്ങി നിരവധി കേസുകളിൽ ഉൾപ്പെട്ടയാളാണ്.
കഴിഞ്ഞ ജൂലൈയിൽ ഇയാൾ ‘ പെരുമ്പാവൂർ കാരാട്ട് പള്ളിക്കര ഭാഗത്ത് ആളില്ലാത്ത സമയത്ത് വീട്ടിൽ അതിക്രമിച്ച് കയറി മോഷണം നടത്തുവാൻ ശ്രമിക്കുന്നതിനിടയിൽ വീട്ടിലെ സ്ത്രീ വീട്ടിലേക്ക് കയറി വന്നപ്പോൾ സ്ത്രീയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ചതിന് പെരുമ്പാവൂർ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയായതിനെ തുടർന്നാണ് നടപടി. കോതമംഗലം സർക്കിൾ ഇൻസ്പെക്ടർ പി.ജെ കുര്യാക്കോസിൻ്റെ നേതൃത്വത്തിൽ കോതമംഗലം സ്റ്റേഷൻ ഹൗസ് ഓഫീസർ കെ.എച്ച് ഹാഷിം, അസിസ്റ്റൻ്റ് സബ്ബ് ഇൻസ്പെക്ടർ ഷിജു കെ. വർഗ്ഗീസ്, സീനിയർ സിവിൽ പോലീസ് ഓഫീസർ കെ.എൻ പ്രവീൺ, സിവിൽ പോലീസ് ഓഫീസർമാരായ രാജേഷ് മാത്യു, എം.എം അജ്മൽ എന്നിവാരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്

















































