കോതമംഗലം: പരീക്കണ്ണിയിൽ റബർത്തോട്ടത്തിൽ സൂക്ഷിച്ചിരുന്ന ഒട്ടുപാൽ മോഷ്ടിച്ച കേസിൽ രണ്ട് പ്രതികൾ അറസ്റ്റിൽ.പല്ലാരിമംഗലം കൂറ്റംവേലി പുതിയാമഠം പ്രവീൺ (19), തലക്കോട് അള്ളുങ്കൽ എക്കാംപറമ്പിൽ അഭിജിത്ത് (20) എന്നിവരയാണ് ഊന്നുകൽ പോലീസ് അറസ്റ്റ് ചെയ്തത്.
പരീക്കണ്ണിയിൽ റബർത്തോട്ടം പാട്ടത്തിനെടുത്തു കടുംവെട്ട് നടത്തിയിരുന്ന രാമംകുളം നിസാറിൻ്റെ 14,000 രൂപ വിലമതിക്കുന്ന ഒട്ടുപാലാണു കഴിഞ്ഞ മാസം അപഹരിച്ചത്.



















































