കോതമംഗലം:കോതമംഗലത്തിൻ്റെ വികസന പ്രവർത്തനങ്ങളിൽ പ്രവാസികളുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിന് രണ്ട് ദിവസം (17,18) യുഎഇയിൽ നടക്കുന്ന വിവിധ പരിപാടികളിൽഷിബു തെക്കുംപുറം എംഎൽഎ പങ്കെടുക്കും. യുഎഇയിലെ കോതമംഗലം–മൂവാറ്റുപുഴ മേഖലയിലെ പ്രവാസികളുടെ കൂട്ടായ്മയായ ആശ്രയം സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടി, റാസൽഖൈമയിലെ സെന്റ് ഗ്രിഗോറിയസ് യാക്കോബായ സുറിയാനി പള്ളിയിൽ നടക്കുന്ന ഹാർവെസ്റ്റ് ഫെസ്റ്റിവൽ എന്നിവയിലാണ് പ്രധാനമായും എംഎൽഎ പങ്കെടുക്കുന്നത്.
കോതമംഗലം ഗ്ലോബൽ മിറ്റിനും ദുബായിൽ തുടക്കം കുറിക്കും.
പ്രവാസി മലയാളികളുമായി ആശയ വിനിമയം നടത്തുന്നതിനും
പ്രവാസികളുടെ അനുഭവ സമ്പത്തും വിഭവ ശേഷിയും നാടിനായി പ്രയോജനപ്പെടുത്തുകയുമാണ് പ്രധാന ലക്ഷ്യം. ടൂറിസം, വിദ്യാഭ്യാസം, ആരോഗ്യ സേവനങ്ങൾ, കൃഷി തുടങ്ങിയ മേഖലകളിലേക്ക് നിക്ഷേപം ആകർഷിക്കാനും ലക്ഷ്യമിടുന്നുണ്ട്. കൂടാതെ വിവിധ രാജ്യങ്ങളിലെപ്രധാന നഗരങ്ങളിൽ വരും മാസങ്ങളിൽ കോതമംഗലം ഗ്ലോബൽ സമിറ്റ് സംഘടിപ്പിക്കും. യുഎഇയിൽ
വിവിധ പ്രവാസി സംഘടനകളുടെ പ്രതിനിധികളുമായും സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖരുമായും എംഎൽഎ കൂടിക്കാഴ്ച നടത്തും.



















































