Connect with us

Hi, what are you looking for?

CHUTTUVATTOM

എംഎ കോളേജ് വിദ്യാർത്ഥി അരുണാചൽപ്രദേശ് സ്വദേശിയുടെ മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി നാട്ടിലേക്ക് മടങ്ങി

{"remix_data":[],"remix_entry_point":"challenges","source_tags":["local"],"origin":"unknown","total_draw_time":0,"total_draw_actions":0,"layers_used":0,"brushes_used":0,"photos_added":0,"total_editor_actions":{},"tools_used":{"transform":1},"is_sticker":false,"edited_since_last_sticker_save":true,"containsFTESticker":false}

കോതമംഗലം: മരണമടഞ്ഞ എം.എ എഞ്ചിനിയറിംഗ് കോളേജ് വിദ്യാർത്ഥി അരുണാചൽപ്രദേശ് സ്വദേശി മിച്ചി മർപ്പുവിൻ്റെ മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി നാട്ടിലേക്ക് മടങ്ങി. കഴിഞ്ഞ ശനിയാഴ്ച്ച വൈകിട്ടാണ് കോഴിപ്പിള്ളിയിലെ വാടക വീട്ടിൽ മിച്ചിയെ മരിച്ച നിലയിൽ കണ്ടത്. താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹത്തിൻ്റെ ഇൻക്വസ്റ്റ് നടപടികൾ പോലീസ് ഞായറാഴച്ച പൂർത്തിയാക്കി.

പിതാവ് മിച്ചി ഡുമയും, ഭാര്യാ സഹോദരൻ, അയൽവാസി എന്നിവർ ഞായറാഴ്ച്ച വൈകുന്നേരം കോതമംഗലത്ത് എത്തി ചേർന്നിരുന്നു. ഇന്നലെ തിങ്കളാഴ്ച്ച കളമശ്ശേരി മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ഏറ്റുവാങ്ങി വിമാനമാർഗമാണ്നാട്ടിലേക്ക് കൊണ്ടുപോയത്.

അരുണാചൽകാരായ രണ്ട് വിദ്യാർത്ഥികളും മൃതദേഹത്തെ അനുഗമിക്കുന്നുണ്ട്. പോസ്റ്റുമോർട്ടത്തിന് ശേഷം മെഡിക്കൽ കോളേജിൽ പൊതുദർശനത്തിന് വച്ച മൃതദേഹത്തിൽ വിദ്യാർത്ഥികളും അധ്യാപകരും അന്തിമാേപചാരം അർപ്പിച്ചു. ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോണും അന്തിമാേപചാരം അർപ്പിച്ചു.

നാലാം സെമസ്റ്റർ പരീക്ഷയിൽ മാർക്ക് കുറഞ്ഞുപോകുകയും ഇയർ ബാക്ക് നേരിടുകയും ചെയ്തതിൽ വീട്ടുകാരെ അഭിമുഖികരിക്കാൻ കഴിയാത്ത മനോവിഷമത്തിലാണ് ജീവനൊടുക്കുന്നതെന്നാണ്ആത്മഹത്യാ കുറപ്പിലുള്ളതെന്ന് പോലീസ് അറിയിച്ചു. ഗോത്രവിഭാഗക്കാരനായ മിച്ചി മർപു കേന്ദ്ര ക്വാട്ടയിലാണ് കോളേജിൽ പ്രവേശനം നേടിയത്.

കോളേജ് അധികൃതരുടെ തെറ്റായ നടപടികളേ തുടർന്നുള്ള മാനസീക സമ്മർദ്ധമാണ് മിച്ചി മർപുവിൻ്റെ ആത്മഹത്യക്ക് പിന്നിലെന്ന് ആരോപിച്ച് വിദ്യാർത്ഥികൾ പ്രതിഷേധിച്ചിരുന്നു. തുടർന്ന് നടന്ന ചർച്ചയുടെ അടിസ്ഥാനത്തിൽ നൽകിയ ഉറപ്പുകൾ രേഖ മൂലം നൽകിയില്ലെങ്കിൽ വീണ്ടും സമരപരിപാടികൾ ആരംഭിക്കുമെന്നും വിദ്യാർത്ഥികൾ അറിയിച്ചു

 

വൈസ് ചാൻസലർമാർ പ്രത്യശാസ്ത്ര ധ്രുവീകരണത്തിന് കാരണമാകുന്ന നിലപാടുകളിൽ നിന്നും രാഷ്ട്രീയ സംഘടനാ പരിപാടികളിൽ നിന്നും മാറിനിൽക്കണം – മന്ത്രി റോജി.എം.ജോൺ.

സർവ്വകലാശാല വൈസ് ചാൻസലർമാർ പ്രത്യശാസ്ത്ര ധ്രുവീകരണത്തിന് കാരണമാകുന്ന നിലപാടുകളിൽ നിന്നും രാഷ്ട്രീയ സംഘടനാ പരിപാടികളിൽ നിന്നും മാറിനിൽക്കേണ്ടതുണ്ടന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി.എം.ജോൺ.ഇത്തരം നിലപാടുകൾ ഉന്നതവിദ്യാഭ്യാസ മേഖലയ്ക്ക് ഭൂഷണമല്ലന്നും മന്ത്രി വ്യക്തമാക്കി. കോതമംഗലത്ത് മരണമടഞ്ഞ മരണമടഞ്ഞ എം.എ എഞ്ചിനിയറിംഗ് കോളേജ് വിദ്യാർത്ഥിഅരുണാചൽപ്രദേശ് സ്വദേശി മിച്ചി മർപ്പുവിൻ്റെ മൃതദേഹം പോസ്റ്റുമോർട്ടം നടത്തിയ കളമശേരി മെഡിക്കൽ കോളേജിൽ പൊതു ദർശനത്തിന് വച്ച മ്യതദേഹത്തിൽ ആദ്യമോപചാരമർപ്പിച്ച് മിച്ചി മാർപ്പുവിൻ്റെ കുടുംബത്തെ കണ്ട് ആശ്വസിപ്പിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.

കുടുംബത്തിന്റെ അഭ്യർത്ഥന മാനിച്ച് പൊതു ദർശനത്തിൻ്റെ ചിത്രീകരണവും പൂർണ്ണമായി ഒഴിവാക്കണമെന്നും മന്ത്രി അഭ്യർത്ഥിച്ചു. സംഭവത്തിൽ പോലീസ് കേസെടുത്ത് കൃത്യമായ അന്വേഷണം നടത്തുന്നുണ്ടന്നും വ്യക്തമാക്കി.സാങ്കേതിക സർവകലാശാലയിൽ 2024-ൽ അന്നത്തെ ബോർഡ് ഓഫ് ഗവേണൻസ് കൊണ്ടുവന്ന ഇയർ ബാക്ക് സിസ്റ്റം വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും കടുത്ത ആശങ്ക ഉണ്ടാക്കിയ പശ്ചാത്തലത്തിൽ, വിഷയം പരിശോധിച്ച് പുതിയ സിൻഡിക്കേറ്റ് താത്കാലികമായി ഒഴിവാക്കിയിട്ടുണ്ട്. കോളേജ് അധികൃതരുമായി സംസാരിച്ചിരുന്നെന്നും സർവകലാശാലയുടെ പൊതു മാനദണ്ഡങ്ങൾ പാലിച്ചുതന്നെ മുന്നോട്ട് പോകാൻ ധാരണയായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.ഇയർബാക്ക് സിസ്റ്റത്തിൽ എല്ലാവരുമായി കൂടിയാലോചിച്ച് വിദ്യാർത്ഥികൾക്കും, കോളേജുകൾക്കും ബുദ്ധിമുട്ട് ഇല്ലാത്ത രീതിയിൽ മുന്നോട്ട് കൊണ്ടുപോകാൻ പരിശ്രമം ഉണ്ടാകുമെന്നും പറഞ്ഞു.

You May Also Like

CHUTTUVATTOM

തിരുവനന്തപുരം: പശ്ചിമഘട്ട പരിസ്ഥിതി ലോല മേഖല വിജ്ഞാപനത്തില്‍ ഉള്‍പ്പെട്ടിരുന്ന എറണാകുളം ജില്ലയിലെ കുട്ടമ്പുഴ വില്ലേജിലെ മുഴുവന്‍ ജനവാസ മേഖലകളെയും ആദിവാസി ഊരുകളെയും ഒഴിവാക്കിയുള്ള പുതിയ നിര്‍ദ്ദേശവും, മാപ്പും സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് സമര്‍പ്പിച്ചു....

CHUTTUVATTOM

കോതമംഗലം: കോതമംഗലത്ത് ക്ലബ്ബ് 44-ന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഓഫ് റോഡ് മത്സരം കാണികള്‍ക്ക് ആവേശക്കാഴ്ചയായി. തങ്കളംകോഴിപ്പിള്ളി ന്യൂ ബൈപ്പാസിനോട് ചേര്‍ന്ന് പാറത്തോട്ടുകാവിന് സമീപം ഒരുക്കിയ ട്രാക്കിലായിരുന്നു മത്സരം. കുണ്ടും കുഴിയും ചെളിയും നിറഞ്ഞ...

CHUTTUVATTOM

. കോതമംഗലം: കത്തോലിക്കാ കോൺഗ്രസിന്റെ ആദ്യകാല പ്രസിഡന്റും നിയമസഭ സാമാജികനുമായിരുന്ന ഇലഞ്ഞിക്കൽ തരിയത് കുഞ്ഞിത്തൊമ്മൻ അനുസ്മരണം കോതമംഗലത്ത് നടത്തി. കത്തോലിക്ക കോൺഗ്രസ്‌ ഗ്ലോബൽ പ്രസിഡന്റ്‌ പ്രൊഫ. രാജീവ് കൊച്ചുപറമ്പിൽ കല്ലറയിൽ പുഷ്പചക്രം അർപ്പിച്ചു....

CHUTTUVATTOM

കോതമംഗലം: കോട്ടപ്പടിയിലെ റബ്ബര്‍ കമ്പനിയില്‍ അതിഥി തൊഴിലാളിയെ ഷോക്കേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. അസം സിബ്‌സാഗര്‍ സപേഖാത്തി സോണാലിപൂര്‍ ഫോറസ്റ്റ് മേഖലയില്‍ ഹേമ ഗൊഗൊയയുടെ മകന്‍ പരിഖിത്ത് ഗൊഗൊയ് (27) ആണ് മരിച്ചത്....

CHUTTUVATTOM

കോതമംഗലം: കീരമ്പാറ പഞ്ചായത്തില്‍ വെളിയേല്‍ച്ചാല്‍ കൂരികുളം ഭാഗത്ത് പെരിയാര്‍വാലിയുടെ ക്യാച്ച്മെന്‍റ് ഏരിയയില്‍ നിന്ന് ലക്ഷങ്ങൾ വിലമതിക്കുന്ന മരം മുറിച്ച് കടത്തിയതായി പരാതി. കഴിഞ്ഞവര്‍ഷം കടപുഴകി വീണ ആഞ്ഞിലിമരങ്ങൾ മുറിച്ചുകടത്തിയെന്നാണ് പരാതി ഉയര്‍ന്നിരിക്കുന്നത്.നൂറ് ഇഞ്ചുവരെ...

CHUTTUVATTOM

കോതമംഗലം: മടിയൂര്‍ ഹിദായത്തുല്‍ ഇസ്ലാം മദ്രസയില്‍ ആധുനിക പേരെന്റിഗും, വെല്ലുവിളികളും വിഷയത്തില്‍ സെമിനാര്‍ നടത്തി. ഊന്നുകല്‍ പോലീസ് സ്റ്റേഷന്‍ എസ്എച്ച്ഒ സി.പി ബഷീര്‍ ഉദ്ഘാടനം ചെയ്തു. മടിയൂര്‍ ചീഫ് ഇമാം അനസ് റഹ്‌മാനി...

CHUTTUVATTOM

കോതമംഗലം: മുസ്ലിം ലീഗ് കോതമംഗലം നിയോജക മണ്ഡലം സമ്മേളനം ‘ഇത്തിഹാദ് 2കെ26’ സംഘടിപ്പിച്ചു. കോതമംഗലം കലാ ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനം മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി.എം.എ സലാം ഉദ്ഘാടനം...

CHUTTUVATTOM

കുട്ടമ്പുഴ: കേരളത്തിലെ ഏക ഗോത്രവര്‍ഗ്ഗ പഞ്ചായത്തായ ഇടമലക്കുടി രൂക്ഷമായ ധനക്കമ്മി മൂലം പ്രതിസന്ധിയില്‍. പഞ്ചായത്തിലെ സാമ്പത്തിക പ്രശ്നങ്ങള്‍ ഇതര പഞ്ചായത്തുകളിലെ സാഹചര്യങ്ങളോട് താരതമ്യം ചെയ്യാവുന്നതല്ലെന്നും, അധികൃതര്‍ അടിയന്തരമായി ഇടപെട്ട് പ്രശ്നം പരിഹരിക്കണമെന്നും കുട്ടമ്പുഴ...

CHUTTUVATTOM

കോതമംഗലം: ഒക്ടോബര്‍ 7, 8, 9 തീയതികളിലായി കോട്ടപ്പടി മാര്‍ ഏലിയാസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന കോതമംഗലം ഉപജില്ലാ ശാസ്ത്രമേളയ്ക്ക് സമാപനം. 959 പോയിന്റുകള്‍ നേടി കോതമംഗലം സെന്റ് അഗസ്റ്റിന്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍...

CHUTTUVATTOM

മൂവാറ്റുപുഴ: കുടുംബത്തിന്റെ കരുത്ത് സ്നേഹത്തിലും സമാധാനത്തിലുമാണെന്ന് കോതമംഗലം ബിഷപ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍. കോതമംഗലം രൂപത ഫാമിലി അപ്പസ്‌തോലേറ്റിന്റെ നേതൃത്വത്തില്‍ നടത്തിയ വിവാഹ ജീവിതത്തില്‍ സില്‍വര്‍, ഗോള്‍ഡന്‍ ജൂബിലി ആഘോഷിക്കുന്നവരുടെ ജൂബിലി സംഗമം...

CHUTTUVATTOM

കോതമംഗലം:തട്ടേക്കാട് – കവളങ്ങാട് മേഖലയിൽ മനുഷ്യ–വന്യജീവി സംഘർഷം കുറക്കാൻ പാലമറ്റം കാളക്കടവ് മുതൽ നേര്യമംഗലം കൃഷിഫാം വരെ പെരിയാർ തീരത്ത് നിർമ്മിക്കുന്ന തൂക്കുസൗരോർജ വേലിയുടെ നിർമാണോദ്ഘാടനം ഷിബു തെക്കുംപുറം എംഎൽഎ നിർവഹിച്ചു. പെരിയാറിൽ...

CHUTTUVATTOM

കോതമംഗലം: കോതമംഗലത്ത് നിന്ന് ആയക്കാട്, തൈക്കാവും പടി, ആയപ്പാറ, കോട്ടപ്പടി വഴി പ്ലാമുടിയ്ക്ക് പ്രിയദർശിനി ബസ് അനുവദിക്കണമെന്ന് കേരള കോൺഗ്രസ് (എം) കോട്ടപ്പടി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു നീയോജക മണ്ഡലം പ്രസിഡൻ്റ് അഡ്വ...

error: Content is protected !!