പോത്താനിക്കാട്: വില്പനക്കായി എത്തിച്ച ഒന്നേകാല്‍കിലോയോളം കഞ്ചാവുമായി ആസാം സ്വദേശി പോലീസ് പിടിയില്‍. പല്ലാരിമംഗലം മടിയൂരില്‍ വില്പനക്കായി എത്തിച്ച കഞ്ചാവുമായി അസം സ്വദേശി മെറാദുല്‍ ഇസ്ലാമിനെയാണ് പോത്താനിക്കാട് പൊലീസ് പിടികൂടിയത്. പല്ലാരിമംഗലം ഈട്ടിപ്പാറയില്‍ ഇയാള്‍ വാടകയ്ക്ക് താമസിക്കുന്നയിടത്തു നിന്നാണു കഞ്ചാവ് കണ്ടെടുത്തത്.കോടതിയില്‍ ഹജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.




















































