കോതമംഗലം: ഫോറസ്റ്റ് വാച്ചറെ കാട്ടുപോത്ത് ആക്രമിച്ചു. ഇടമലയാർ ഫോറസ്റ്റ് സ്റ്റേഷനിലെ വാച്ചർ പി.ജെ മാത്യുവിനെയാണ് കാട്ടുപോത്ത് ആക്രമിച്ചത്. പരുക്കേറ്റ വാച്ചറെ കോതമംഗലം ബസേലിയോസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് അടിയന്തിര ശസ്ത്രക്രിയക്കായി രാജഗിരി ആശുപത്രിയിലേക്കു മാറ്റി. ഇന്നലെ ഉച്ചക്കഴിഞ്ഞ് ഒന്നരയോടെയാണ് സംഭവം. ഇടമലയാർ സ്റ്റേഷൻ്റെ പരിധിയിൽ മയിലാടുംപാറയിലെ ഉൾക്കാട്ടിൽ പരിശോധനക്കിടെ
ഈറ്റക്കാട്ടിൽ നിന്നും കാട്ടുപോത്ത് അപ്രതീക്ഷിതമായി ചാടിയെത്തി മാത്യുവിനെ ഇടിച്ച് കൊമ്പിൽ കോർത്ത്കുടഞ്ഞെറിയുകയായിരുന്നു. ശനിയാഴ്ച ഉച്ചയോടെ തുണ്ടം റെയിഞ്ചാഫീസർ മുഹമ്മദ് റാഫി , ഭൂതത്താൻകെട്ട് ഡെപ്യൂട്ടി റെയിഞ്ചാഫീസർ ജയൻ.ജെ, ഫോറസ്റ്റർ ദിൽഷാദ് എന്നിവരുടെ നേതൃത്വത്തിലുള്ള ഭൂതത്താൻകെട്ട്, ഇടമലയാർ സ്റ്റേഷനുകളുടെ സംയുക്ത പരിശോധന സംഘം പരിശോധനക്കായി വനത്തിൽ ക്യാമ്പ് ചെയ്തു.
പട്രോളിഗിനായി പുറപ്പെട്ടപ്പോൾ വാച്ചറായ മാത്യു വായിരുന്നു. മുന്നിൽ നടന്നിരുന്നത്. മാത്യുവിനെ കശക്കിയെറിഞ്ഞ കാട്ടുപോത്ത് കാട്ടിനുള്ളി ലേക്ക് വിരണ്ട് ഓടി മറഞ്ഞു.
ഫോറസ്റ്റ് ഉ ദ്യോഗസ്ഥഥർ വിവരമറിയിച്ചതിനെ തുടർന്ന് ഇടമലയാർ പുഴയിലൂടെ
എണ്ണക്കൽ സ്റ്റേഷനിൽ നിന്നും ബോട്ട് എത്തിച്ച് ജല മാർഗം ഇടമലയാർ ഡാമിൽ എത്തിച്ചു . തുടർന്നു ജീപ്പിൽ കോതമംഗലം ബസേലിയോസ്ആശുപത്രിയിൽ എത്തിച്ചു. വിദഗ്ധ ചികിത്സക്കായി രാജഗിരി ആശുപത്രിയിലേക്ക് മാറ്റി.