കോതമംഗലം: കറുകടത്ത്മൊബൈല് ടവറില്‍നിന്ന് ചെമ്പുകമ്പി മോഷണം പോയതായി പരാതി. റിലയന്‍സ് കമ്പനിയുടെ രണ്ട് ടവറുകളില്‍ സ്ഥാപിച്ചിരുന്ന ചെമ്പുകമ്പിയാണ് മോഷണം പോയത്.
പതിനായിരത്തോളം രൂപ വിലവരുന്ന ചെമ്പുകമ്പിയാണ് മോഷണം പോയത്. ടവറില്‍ എര്‍ത്ത് നല്‍കിയിരുന്ന ചെമ്പുകമ്പിയാണ് മോഷ്ടിച്ചത്. കമ്പനി അധികൃതര്‍ പോലീസില്‍ പരാതി നല്കി.
കഴിഞ്ഞ ദിവസമാണ് മോഷണം നടന്നതെന്നാണ് സംശയം. പോലീസ് സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണ്.

















































