Connect with us

Hi, what are you looking for?

NEWS

ദയാവധം വിധിച്ച ആനക്കുട്ടിക്ക് പ്രതീക്ഷയായി വൻതാര: ചികിത്സയ്ക്കായി ഗുജറാത്തിലേക്ക് കൊണ്ടുപോകും

കോടനാട്: കോടനാട് അഭയാരണ്യത്തില്‍ ഡോക്ടര്‍മാര്‍ ദയാവധത്തിന് നിര്‍ദേശിച്ച 18 മാസം പ്രായമായ ആനക്കുട്ടിക്ക് പുതുജീവന്‍ വെയ്ക്കുന്നു. അസ്ഥിക്ക് സാരമായി പരിക്കേറ്റ ആനക്കുട്ടിയെ വിമാനമാര്‍ഗം കൊച്ചിയില്‍ നിന്നും ഗുജറാത്തിലെ വന്‍താരയിലേയ്ക്ക് കൊണ്ടുപോകും. ഒരു ദിവസം പ്രായമായപ്പോഴാണ് ആനക്കുട്ടിയെ കോടനാട് അഭയാരണ്യത്തില്‍ കിട്ടുന്നത്. കാട്ടാനക്കൂട്ടം ഉപേക്ഷിച്ച നിലയിലായിരുന്നു ആനക്കുട്ടി. തുടര്‍ന്ന് അഭയാരണ്യത്തിലെ പാപ്പാന്മാരും ഡോക്ടര്‍മാരുമാണ് ആനക്കുട്ടിയെ പരിപാലിച്ചുവന്നിരുന്നത്.

ആരോഗ്യം വീണ്ടെടുത്ത ആനക്കുട്ടി ഓടി കളിക്കുന്നതിനിടെ വീണു. ഇതേതുടര്‍ന്നാണ് അസ്ഥിക്ക് സാരമായി പരിക്കേറ്റത്. ജനിച്ചപ്പോള്‍ തന്നെ ആനക്കുട്ടി മറ്റ് ചില രോഗങ്ങളാലും ബുദ്ധിമുട്ടിയിരുന്നതായി ഡോക്ടര്‍മാര്‍ പറഞ്ഞു. എഴുന്നേറ്റു നില്‍ക്കാന്‍ കഴിയാതെ കിടന്നുപോയ ആനക്കുട്ടിയെ പരിചരിച്ചു വരികയും കേന്ദ്ര വനംവകുപ്പ് സഹമന്ത്രി കോടനാട് എത്തി ആനയെ നിരീക്ഷിക്കുകയും ചെയ്തിരുന്നു. ശേഷം ആനയ്ക്ക് എഴുന്നേറ്റു നില്‍ക്കാന്‍ കഴിയില്ലെന്നും ദയാവധമല്ലാതെ മറ്റൊരു വഴിയുമില്ലെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി.

എന്നാല്‍ കഴിഞ്ഞ ദിവസം വന്‍താരയിലെ ഡോക്ടര്‍ വന്നു പരിശോധിക്കുകയും അവസാന ശ്രമമെന്ന നിലയില്‍ ആനക്കുട്ടിയെ വന്‍താര ഏറ്റെടുക്കാമെന്നും അറിയിച്ചു. ഇതോടെ ദയാവധം കാത്തുകിടന്ന ആനക്കുട്ടിക്ക് പുതുജീവന്റെ പ്രതീക്ഷയുണര്‍ന്നു. വന്‍താരയിലെത്തിയാല്‍ ആനക്കുട്ടി പൂര്‍ണ സുഖം പ്രാപിക്കുമെന്നാണ് പ്രതീക്ഷ. അഭയാരണ്യ കേന്ദ്രത്തില്‍ ആനക്കുട്ടിയെ പരിപാലിച്ചിരുന്നവരും വെറ്റിനറി സംഘവും വന്‍താരയിലേയ്ക്ക് പോകും. 6 മാസക്കാലത്തെ ചികിത്സയാണ് നിര്‍ദേശിച്ചിരിക്കുന്നത്. ജീന്‍ തെറാപ്പി അടക്കമുള്ള ചികിത്സയിലൂടെ ആനക്കുട്ടിയെ ജീവിതത്തിലേയ്ക്ക് തിരികെ കൊണ്ടുവരാന്‍ കഴിഞ്ഞേക്കുമെന്നാണ് വിവരം.

 

You May Also Like

CRIME

    എറണാകുളം: പെരുമ്പാവൂരില്‍ മൂന്ന് വയസുകാരന്റെ മരണം കൊലപാതകമെന്ന സംശയത്തില്‍ പോലീസ്. അസം സ്വദേശിയായ രണ്ടാനച്ഛനെ പോലീസ് കസ്റ്റഡിയിലെടുത്തു. കെട്ടിടത്തില്‍ നിന്ന് വീണാണ് മകന് പരുക്കേറ്റതെന്നായിരുന്നു ഇയാളുടെ മൊഴി. എന്നാല്‍ കുഞ്ഞിന്റെ...

CHUTTUVATTOM

പെരുമ്പാവൂര്‍: കേരള കോണ്‍ഗ്രസിന്റെ പ്രസക്തി കേരളത്തില്‍ അനുദിനം വര്‍ധിച്ചുവരികയാണെന്നും മറ്റ് കേരള കോണ്‍ഗ്രസുകളെ അപ്രസക്തമാക്കി കേരളത്തില്‍ പി.ജെ ജോസഫ് നയിക്കുന്ന കേരള കോണ്‍ഗ്രസ് വന്‍ മുന്നേറ്റം കൈവരിക്കുമെന്നും ഷിബു തെക്കുംപുറം എംഎല്‍എ. പെരുമ്പാവൂര്‍...

CRIME

പെരുമ്പാവൂര്‍: സംസ്ഥാന സ്‌കൂള്‍ കായികമേളയിലെ ഭക്ഷണത്തില്‍ പുഴുവിനെ കണ്ടെന്ന് സമൂഹമാധ്യമത്തില്‍ വീഡിയോ ചെയ്തതില്‍ അറസ്റ്റിലായ കായിക അധ്യാപകനെ റിമാന്‍ഡ് ചെയ്തു. പെരുമ്പാവൂര്‍ കാരിയേലി പാറക്കല്‍ ജിജോ ജയിംസിനെയാണ് (35) കോടതി റിമാന്‍ഡ് ചെയ്തത്....

CHUTTUVATTOM

പെ​രു​മ്പാ​വൂ​ർ: ക​ന​ത്ത മ​ഴ​യി​ലും കാ​റ്റി​ലും പെ​രു​മ്പാ​വൂ​രി​ൽ സ്കൂ​ൾ ഓ​ഡി​റ്റോ​റി​യം ത​ക​ർ​ന്നു വീ​ണു. പെ​രു​മ്പാ​വൂ​ർ ഓ​ട​ക്കാ​ലി വി​എ​ച്ച്എ​സ്എ​സ് സ്കൂ​ളി​ന്‍റെ ഇ​രു​മ്പ് പൈ​പ്പ് കൊ​ണ്ട് നി​ർ​മി​ച്ച ഓ​ഡി​റ്റോ​റി​യ​മാ​ണ് ക​ന​ത്ത കാ​റ്റി​ൽ നി​ലം​പൊ​ത്തി​യ​ത്. സ്കൂ​ൾ കെ​ട്ടി​ട​ത്തോ​ടു ചേ​ർ​ന്നാ​യി​രു​ന്നു...

CHUTTUVATTOM

പെരുമ്പാവൂര്‍:വാഴക്കുളത്തെ ബാര്‍ ഹോട്ടലില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറിനുള്ളില്‍ മധ്യവയസ്‌കന്‍ മരിച്ച നിലയില്‍. കളമശേരി സ്വദേശി റിനീഷ് കെ. ബഷീര്‍ (51) ആണ് മരിച്ചത്. പെരുമ്പാവൂര്‍ വാഴക്കുളത്തെ ബാറിന്റെ പാര്‍ക്കിംഗ് ഏരിയയില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന്റെ...

ACCIDENT

പെരുമ്പാവൂര്‍: നെടുങ്ങപ്രയില്‍ ടോറസ് ലോറി കയറിയിറങ്ങി ഏഴ് വയസുകാരന്‍ മരിച്ചു. നെടുങ്ങപ്ര സ്വദേശി ജോഷ്വാ ബേസില്‍ ആണ് മരിച്ചത്. പിതാവിനൊപ്പം കടയില്‍ പോയി മടങ്ങിവരവേയാണ് അപകടമുണ്ടായത്. പിതാവിനൊപ്പം നടന്നുപോകുന്നതിനിടെ കുട്ടിയുടെ മേല്‍ ലോറി...

CHUTTUVATTOM

പെരുമ്പാവൂര്‍: ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി നടന്ന പരിശോധനയില്‍ ഹെറോയിനുമായി ഇതരസംസ്ഥാനത്തൊഴിലാളി പിടിയില്‍. ആസാം നൗഗാവ് സ്വദേശി സിറാജുല്‍ ഇസ്ലാം (34) ആണ് പെരുമ്പാവൂര്‍ എഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായത്. ഇയാളുടെ...

CHUTTUVATTOM

പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ യുവാവ് മരിച്ചനിലയില്‍. തൃശൂര്‍ സ്വദേശി ഋതിക് സണ്ണി ആണ് മരിച്ചത്. പെരുമ്പാവൂര്‍ വല്ലത്ത് ജംഗ്ഷനിലെ ലോഡ്ജിലെ മുകളിലെ നിലയിലാണ് യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്.മൃതദേഹം നാട്ടുകാരുടെ ശ്രദ്ധയില്‍ പെട്ടതോടെ പോലീസിനെ അറിയിക്കുകയായിരുന്നു....

CRIME

പെരുമ്പാവൂര്‍: വധശ്രമക്കേസ് പ്രതിയെ കാപ്പ ചുമത്തി നാടുകടത്തി. അശമന്നൂര്‍ പുന്നയം മറ്റപ്പാടന്‍ ലിയോ (30)യെയാണ് കാപ്പ ചുമത്തി ആറ് മാസത്തേക്ക് നാട് കടത്തിയത്. റൂറല്‍ ജില്ലാ പോലീസ് മേധാവിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി....

CRIME

പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ വീട്ടില്‍ മോഷണത്തിനു ശേഷം യുവതിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച പ്രതി പിടിയില്‍. കോതമംഗലം നെല്ലിക്കുഴി സ്വദേശി അബിന്‍ ടോമിനെയാണ് പോലീസ് പിടികൂടിയത്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി ഏഴോടെ ആയിരുന്നു ആശാ...

CRIME

പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ ലഹരി വില്‍പ്പനക്കാരെന്ന് ആരോപിച്ച് മൂന്ന് യുവാക്കളെ ആള്‍ക്കൂട്ടം പരസ്യമായി മര്‍ദ്ദിച്ച് തലമൊട്ടയടിച്ചു. ഇന്നലെ വൈകിട്ട് കണ്ടന്തറയിലാണ് പ്രദേശവാസികളായ 6 ഓളം പേരുടെ നേതൃത്വത്തില്‍ അക്രമം നടന്നത്. കഞ്ചാവ് വില്‍പ്പനക്കാരല്ലെന്ന് പറഞ്ഞിട്ടും...

CRIME

മൂവാറ്റുപുഴ: വില്‍പ്പനക്കായി ഉണക്ക കഞ്ചാവ് കൈവശം സൂക്ഷിച്ച പ്രതിക്ക് 5 വര്‍ഷം കഠിന തടവും 50,000 രൂപ പിഴയും വിധിച്ച് മൂവാറ്റുപുഴ കോടതി. ഒഡിഷ സ്വദേശി അജിത് കുമാര്‍ പ്രധാന്‍ (36) നെയാണ്...

error: Content is protected !!