Connect with us

Hi, what are you looking for?

NEWS

കുട്ടമ്പുഴ ഇളംബ്ലാശ്ശേരിയിൽ ജില്ലാ കളക്ടർ എസ്. സുഹാസ് സന്ദര്‍ശിച്ചു; പോലീസ് ഔട്ട്‌പോസ്റ്റ് സ്ഥാപിക്കുന്നത് പരിഗണനയിൽ.

കുട്ടമ്പുഴ : കുട്ടമ്പുഴ പഞ്ചായത്തിലെ ഇളംബ്ലാശ്ശേരി പട്ടികവര്‍ഗക്കോളനിക്കാരുടെ പരാതികള്‍ക്ക് ഉടന്‍ പരിഹാരം കാണുമെന്ന് സ്ഥലം സന്ദര്‍ശിച്ച ഉന്നതല സംഘം അറിയിച്ചു. കുട്ടമ്പുഴ ജനമൈത്രി പൊലീസ് സ്‌റ്റേഷനിലെ സേവനം പട്ടികവര്‍ഗ്ഗ കോളനിയില്‍ ലഭ്യമാണ് എങ്കിലും അനധികൃത മദ്യവില്‍പ്പന ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനായി പ്രദേശത്ത് പോലീസ് ഔട്ട്‌പോസ്റ്റ് സ്ഥാപിക്കുന്നത് പരിഗണിക്കും. കോളനി നിവാസികള്‍ക്കായുളള റേഷന്‍ വിതരണത്തിലെ അപാകതകള്‍ പരിഹരിക്കുവാനുള്ള നടപടികള്‍ സ്വീകരിക്കും. മാസത്തില്‍ രണ്ട് തവണ െ്രെടബല്‍ കമ്യൂണിറ്റി ഹാളില്‍ റേഷന്‍ വിതരണത്തിനാവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും. കോളനിക്കാരുടെ വിവിധാവശ്യങ്ങള്‍ പരിഹരിക്കുന്നതിനായി പട്ടികവര്‍ഗ്ഗ ഡയറക്ടര്‍ പി. പുകഴേന്തി, ജില്ലാ കളക്ടര്‍ എസ്. സുഹാസ്, കൊച്ചി ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ഷാബിര്‍ ഇബ്രാഹിം എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കോളനി സന്ദര്‍ശിച്ച് വിവിധ പരാതികളില്‍ അന്വേഷണം നടത്തിയത്.

ഏകാദ്ധ്യാപക വിദ്യാലയത്തെ എല്‍.പി നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതും പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ 10 പേര്‍ക്കുള്ള കിടത്തി ചികിത്സ സൗകര്യം ഒരുക്കുന്നതടക്കമുള്ള കാര്യങ്ങള്‍ സര്‍ക്കാര്‍ പരിഗണനയിലാണ്. മൂവാറ്റുപുഴ െ്രെടബല്‍ ഡെവലപ്‌മെന്റ് ഓഫീസര്‍ ജി. അനില്‍ കുമാര്‍ , മൂവാറ്റുപുഴ തഹസില്‍ദാര്‍ റേച്ചല്‍ കെ. വര്‍ഗീസ്, കോതമംഗലം തഹസില്‍ദാര്‍ കെ.എം നാസര്‍ എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.

ഇളംബ്ലാശ്ശേരി പട്ടികവര്‍ഗക്കോളനിയില്‍ 187 കുടുംബങ്ങളാണുള്ളത്. നിലവില്‍ എല്ലാ കാര്‍ഡുടമകള്‍ക്കും സര്‍ക്കാരനുവദിച്ച അളവില്‍ മണ്ണെണ്ണ ലഭിക്കുന്നുണ്ട്. കോളനിയിലെ ആറുപേര്‍ക്കൊഴികെ എല്ലാവര്‍ക്കും ആധാര്‍ കാര്‍ഡ് ലഭിച്ചിട്ടുണ്ട്. പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ നേതൃത്വത്തില്‍ പ്രത്യേക ക്യാമ്പ് സംഘടിപ്പിച്ചാണ് ആധാര്‍ കാര്‍ഡ് എല്ലാവര്‍ക്കും ലഭ്യമാക്കിയത്. കോളനിയില്‍ നിലവില്‍ സഞ്ചരിക്കുന്ന ക്ലിനിക്കിന്റെ സേവനം ലഭ്യമാണ്.

You May Also Like

CHUTTUVATTOM

മൂവാറ്റുപുഴ: എട്ടുവയസുകാരനെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയെന്ന യുവതിയ്ക്കെതിരായ പരാതി വ്യാജമെന്ന് കണ്ടെത്തി മൂവാറ്റുപുഴ പോക്സോ കോടതി. 2021 ഏപ്രിൽ 15 മുതൽ മെയ് ഒന്നുവരെ ആൺകുട്ടിയെ യുവതി നിരന്തരമായി പീഡിപ്പിച്ചുവെന്ന് ഉരുളൻതണ്ണി സ്വദേശിനിയായ...

ACCIDENT

കോതമംഗലം: തട്ടേക്കാട് പക്ഷിസങ്കേതത്തിന് സമീപത്തെ ഫോറസ്റ്റ് ചെക്ക് പോസ്റ്റിൻ്റെ ക്രോസ് ബാറില്‍ തലയിടിച്ച് ബൈക്ക് യാത്രികനായ ഇടുക്കി സ്വദേശി യുവാവ് മരിച്ചു. കഞ്ഞിക്കുഴി ആല്‍പ്പാറ വഴേപ്പറമ്പില്‍ മോന്‍സി ജോര്‍ജ് (48) ആണ് മരിച്ചത്....

CHUTTUVATTOM

കോതമംഗലം: കുട്ടമ്പുഴ ടൗണിനോട് ചേർന്നൊഴുകുന്ന പുഴയിൽ സത്രപ്പടിയിൽ കാട്ടാന കൂട്ടം വീണ്ടും നീരാട്ടിനെത്തി. മൂന്ന് ദിവസത്തെ ഇടവേളക്ക് ശേഷം വീണ്ടും കാട്ടാനക്കൂട്ടം നീരാട്ടിന് എത്തിയത് സഞ്ചാരികളിലും കാഴ്ചക്കാരിലും കൗതുകമുണർത്തുമ്പോൾ നാട്ടുകാരിൽ ആശങ്ക വർദ്ധിപ്പിക്കുകയാണ്....

CHUTTUVATTOM

കുട്ടമ്പുഴ : രാജീവ് ഗാന്ധി യൂത്ത് ഫൗണ്ടേഷൻ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കുട്ടമ്പുഴയിൽ ഉമ്മൻചാണ്ടി അനുസ്മരണം സംഘടിപ്പിച്ചു. കുട്ടമ്പുഴ ഉരുളൻ തന്നെ കവലയിൽ  നടന്ന അനുസ്മരണ സമ്മേളനത്തിൽ രാജീവ് ഗാന്ധി യൂത്ത് ഫൗണ്ടേഷൻ...

CHUTTUVATTOM

കോതമംഗലം: കുട്ടമ്പുഴ പുള്ളുവേലില്‍ റിട്ട. കെഎസ്ഇബി ജീവനക്കാരന്‍ പി.ഒ പാപ്പച്ചന്‍ (78) നിര്യാതനായി. സംസ്‌കാരം നടത്ത. ഭാര്യ: പരേതയായ ഫിലോമിന, നാടുകാണി ഇല്ലത്തുകുടി കുടുംബാഗം. മക്കള്‍:ബിജു, സിജു, ലിസി. മരുമക്കള്‍:ജസി, ലിതിയ, മാര്‍ട്ടിന്‍....

CHUTTUVATTOM

കോതമംഗലം:കാട്ടാനശല്യത്തിനെതിരെ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കണമെന്നും സിപിഐ എം ജില്ലാ സെക്രട്ടറി എസ് സതീഷ് ആവശ്യപ്പെട്ടു. കോതമംഗലം കുട്ടമ്പുഴ കൂവപ്പാറയില്‍ കാട്ടാന കിണറ്റില്‍ വീണ സ്ഥലം...

CHUTTUVATTOM

കോതമംഗലം: കുട്ടമ്പുഴ കൂവപ്പാറയില്‍ ജനവാസ മേഖലയിലെ കിണറ്റില്‍ അകപ്പെട്ട കാട്ടാനയെ കരക്ക് കയറ്റി കാട്ടിലേക്ക് തുരത്തി. ചൊവ്വാഴ്ച പുലര്‍ച്ചെയോടെ കൂട്ടംതെറ്റിയെത്തിയ കാട്ടാന ജനവാസ മേഖലയിലെ കിണറ്റില്‍ വീഴുകയായിരുന്നു. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ 2.30...

NEWS

കുട്ടമ്പുഴ: കുട്ടമ്പുഴ പഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തില്‍ ഞാറ്റുവേല ചന്തയുടേയും കര്‍ഷക സഭയുടെയും ഉദ്ഘാടനം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് മേരി കുര്യാക്കോസ് ഉദ്ഘാടനം നിര്‍വ്വഹിച്ചു.പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍ പേഴ്‌സണ്‍ കാന്തി വെള്ളക്കയ്യന്‍ അധ്യക്ഷത...

CHUTTUVATTOM

കോതമംഗലം: കുട്ടമ്പുഴ പഞ്ചായത്തില്‍ രാപകല്‍ വ്യത്യാസമില്ലാതെ കാട്ടാനശല്യം തുടരുന്നു. പൂയംകുട്ടി വനാന്തരത്തില്‍നിന്നാണ് ജനവാസമേഖലയിലേക്ക് കാട്ടാനക്കൂട്ടം എത്തുന്നത്. പിണവൂര്‍കുടിയില്‍ കഴിഞ്ഞ ദിവസം നാല് കൊമ്പന്‍മാരാണ് കൃഷിയും മറ്റു നാശനഷ്ടങ്ങളുമുണ്ടാക്കിയത്. ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടിന് ആനന്ദന്‍കുടി...

NEWS

കോതമംഗലം: കുട്ടമ്പുഴ പിണവൂര്‍കുടി ആദിവാസി ഉന്നതിയില്‍ വീടുകളോട് ചേര്‍ന്ന ഷെഡുകള്‍ കാട്ടാനക്കൂട്ടം തകര്‍ത്തു. ഉന്നതിയിലെ ആനന്ദംകുടി ഭാഗത്ത് താമസിക്കുന്ന ആഞ്ഞിലിമൂട്ടില്‍ സന്തോഷ്, വത്സല രവി എന്നിവരുടെ വീടുകള്‍ക്ക് സമീപത്തെ ഷെഡുകളാണ് നശിപ്പിച്ചത്. ഇന്നലെ...

CHUTTUVATTOM

കോതമംഗലം: കുട്ടമ്പുഴ പഞ്ചായത്തിലെ ആദിവാസി ഊരുകളില്‍ വില്പനക്കെത്തിച്ച ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യവുമായി ഒരാള്‍ പിടിയില്‍. കുട്ടമ്പുഴ ഞായപ്പിള്ളി സ്വദേശി ഷാജനാണ് 15 ലിറ്റര്‍ മദ്യവുമായി പൂയംകുട്ടിക്ക് സമീപം ബ്ലാവന കടവില്‍ നിന്ന് പിടിയിലായത്.മദ്യം...

CHUTTUVATTOM

കോതമംഗലം: കുട്ടമ്പുഴ സഹകരണ ബാങ്കിന്റെ ഹെഡ് ഓഫീസിനായി പുതിയ മന്ദിരം നിര്‍മ്മിക്കുന്നത് തടയാന്‍ പഞ്ചായത്ത് ഭരണം ഉപയോഗിച്ച് കോണ്‍ഗ്രസ് ശ്രമിക്കുന്നതായി എല്‍ഡിഎഫിന്റെ ആരോപണം. ഇതിനെതിരെ കുട്ടമ്പുഴയില്‍ പ്രതിഷേധ സമ്മേളനം സംഘടിപ്പിച്ചു. സിപിഐ ജില്ലാ...

error: Content is protected !!