Connect with us

Hi, what are you looking for?

NEWS

കനത്ത മഴയിലും യുവാക്കളുടെ ആവേശത്തിനൊപ്പം ചാണ്ടി ഉമ്മനും കോതമംഗലത്തെ പര്യടനത്തിൽ.

കോതമംഗലം: നെല്ലിക്കുഴി,പല്ലാരിമംഗലം മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാര്‍ഥി ഷിബു തെക്കുംപുറത്തിൻ്റെ പര്യടനത്തോടൊപ്പം ചാണ്ടി ഉമ്മൻ. തുറന്ന ജീപ്പിൽ, കനത്ത മഴയിലും ചാണ്ടി ഉമ്മൻ സ്ഥാനാർഥിക്കൊപ്പം ഉണ്ടായിരുന്നു. ഇരുമലപ്പടിയിൽ നിന്നാരംഭിച്ച പര്യടനത്തിന് നാൽപതിൽപരം കേന്ദ്രങ്ങളിൽ സ്വീകരണം നൽകി. പല്ലാരിമംഗലം പൈമറ്റം കവലയിൽ സമാപിച്ചു. പര്യടനം തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ കെ.പി. ബാബു ഉദ്ഘടനം ചെയ്തു. മണ്ഡലം ചെയർമാൻ അലി പടിഞ്ഞാറേച്ചാലിൽ അധ്യക്ഷത വഹിച്ചു. ചിഹ്നമായ ട്രാക്ടറുകളും നിരവധി ഇരുചക്ര വാഹനങ്ങളും പര്യടനത്തെ അനുഗമിച്ചു .

വിവിധ കേന്ദ്രങ്ങളിൽ ചാണ്ടി ഉമ്മൻ, സി.കെ.സത്യൻ, എബി എബ്രാഹം, റോയ് കെ.പോൾ, അഡ്വ. അബു മൊയ്തീൻ, പി.എ.എം.ബഷീർ, എം.വി. റെജി, എം.എം.അബ്ദുൾ കരിം, ഷെമീർ പറപ്പാട്ട്, സീതി മുഹമ്മദ്, ഷെമീർ പനയ്ക്കൽ, കെ.എം. ഇബ്രാഹിം, നസീർ മുല്ലശ്ശേരി എന്നിവർ പ്രസംഗിച്ചു. ഐഎൻടിയുസി കോതമംഗലം നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ നടത്തി. തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ കെ.പി.ബാബു ഉദ്ഘാടനം ചെയ്തു. റീജണൽ പ്രസിഡന്റ് അഡ്വ. അബു മൊയ്ദീൻ അധ്യക്ഷത വഹിച്ചു. പി.പി. ഉതുപ്പാൻ, റോയ് കെ. പോൾ, ശശി കുഞ്ഞുമോൻ, ചന്ദ്രലേഖ ശശിധരൻ, എ.ആർ.സന്തോഷ്, എം. ആർ.രാഘവൻ നായർ, ജിജോ ജോർജ്, പി.വി. മൈതീൻ എന്നിവർ പ്രസംഗിച്ചു.

You May Also Like

NEWS

കോതമംഗലം : വനാതിർത്തി മേഖലകളിൽ തുടർച്ചയായി ഉണ്ടാകുന്ന കാട്ടുപോത്തിനെ ആക്രമണം തടയാൻ നടപടി വേണമെന്ന് യുഡിഎഫ് ജില്ലാ കൺവീനർ ഷിബു തെക്കുംപുറം ആവശ്യപ്പെട്ടു. ഇന്നലെ കുട്ടമ്പുഴ ഉറിയംപെട്ടി ആദിവാസി കോളനിയിലെ വേലപ്പ(55)നെ കാട്ടുപോത്ത് അക്രമിച്ച്...

NEWS

കോതമംഗലം: താലൂക്കിലെ എല്ലാ വീട്ടിലും മുട്ടക്കോഴികൾ എന്ന ലക്ഷ്യം മുൻനിർത്തി എന്റെ നാട് ജനകീയ കൂട്ടായ്മ വിഭാവനം ചെയ്ത കോഴി ഗ്രാമം പദ്ധതി ചെയർമാൻ ഷിബു തെക്കുംപുറം ഉദ്ഘാടനം ചെയ്തു. ആദ്യഘട്ടം 25000...

NEWS

കോതമംഗലം: ഭയം ഇരുൾമൂടിയ തെരുവിലൂടെ അവർ ധീരതയോടെ നടന്നു. എന്റെ നാട് ജനകീയ കൂട്ടായ്മ സംഘടിപ്പിച്ച വനിതാദിന ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സ്ത്രീകളുടെ രാത്രി നടത്തത്തിൽ നൂറുകണക്കിന് പേർ പങ്കെടുത്തു. ലിംഗ വിവേചനത്തിനെതിരെ...

AGRICULTURE

കോതമംഗലം: എന്റെ നാട് ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ കോട്ടപ്പടി പ്ലാമുടി ചന്ദ്രൻ പാടത്തെ നെൽകൃഷി വിളവെടുപ്പ് ഉത്സവമായി മാറി. പാട്ടത്തിനെടുത്ത പത്ത് ഏക്കർ തരിശുപാടത്താണ് നെൽകൃഷി ഇറക്കിയത്. ഉയർന്ന ഗുണമേന്മയുള്ള പൊൻമണി നെൽ...