Connect with us

Hi, what are you looking for?

NEWS

ജന സാഗരമായി കോതമംഗലം നിയോജക മണ്ഡലം UDF കൺവെൻഷൻ; ചരിത്രവിജയം സുനിശ്ചിതമെന്ന് ഹൈബി ഈഡൻ എം.പി

കോതമംഗലം: ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ ജനഹൃദയങ്ങളിൽ ഇടം നേടിയ നേതാവാണ് യുഡിഎഫ് സ്ഥാനാർഥി ഷിബു തെക്കുംപുറമെന്ന് ഹൈബി ഈഡൻ എംപി.
കോതമംഗലം നിയോജക മണ്ഡലം യുഡിഫ് തെരഞ്ഞെടുപ്പ് കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു ഹൈബി. ഗാന്ധിനഗറിൽ ആയിരകണക്കിനു പ്രവർത്തകർ പങ്കെടുത്ത കൺവൻഷനിൽ മുൻ മന്ത്രി ടി.യു. കുരുവിള അധ്യക്ഷത വഹിച്ചു.


ജനപ്രതിനിധി ആകുന്നതിനു മുൻപു തന്നെ ഒരു ജന പ്രതിനിധി എങ്ങിനെ ആയിരിക്കണമെന്നു നമുക്ക് കാണിച്ചു തന്ന പൊതു പ്രവർത്തകനാണ് ഷിബു തെക്കുംപുറമെന്ന് ഡീൻ കുര്യക്കോസ് എം.പി പറഞ്ഞു. പാലിയേറ്റീവ് കെയർ, നിർധനർക്കുള്ള ഭവന പദ്ധതി, സ്ത്രീ ശാക്തീകരണം, വിദ്യാഭ്യാസ സഹായം എന്നു വേണ്ട സമസ്ത മേഖലയിലും ഷിബുവിൻ്റെ ക്രിയാത്മക ഇടപെടൽ ഉണ്ടെന്ന് അദ്ദേഹം ചൂണ്ടികാട്ടി. കൺവെൻഷനിൽ പങ്കെടുക്കാൻ എത്തിയ സ്ഥാനാർഥിയെ പ്രവർത്തകർ തോളിലേറ്റിയാണ് വേദിയിലേക്ക് ആനയിച്ചത്.

ബെന്നി ബഹ് നാൻ എംപി, മോൻസ് ജോസഫ് എംഎൽഎ, അപ്പു ജോസഫ്, വി.ജെ. പൗലോസ്, കെ.പി.ബാബു, പി.പി. ഉതുപ്പാൻ, എം.എൻ. ഗോപി, ഇ.എം. മൈക്കിൾ, ആൻ്റണി പാലക്കുഴ, മാത്യു ജോസഫ്, എം.യു.ഇബ്രാഹിം,കെ.എം. ഇബ്രാഹിം, പി.എം.മൊയ്ദിൻ, പി.എം.സക്കറിയ, അൽസാർ ഒടിയപാറ, കെ.എം.കുഞ്ഞ്ബാവ, വി.എം.സുഗുതൻ, കെ.ജി.കുമാരൻ, പി.കെ.തങ്കപ്പൻ, എ.ജി.ജോർജ്, പി.എസ്.എം. സാദിഖ്, അബു മൊയ്ദീൻ, എം.എസ്. എൽദോസ്, എബി എബ്രാഹം, റാണികുട്ടി, സുജലോനപ്പൻ, സൗമ്യ ശശി, ജെസി സാജു എന്നിവർ പങ്കെടുത്തു. തുടർന്ന് സ്ഥാനാർഥി യോടൊപ്പം പ്രവർത്തകർ ടൗണിലേക്ക് പ്രകടനം നടത്തി.

You May Also Like

NEWS

കോതമംഗലം : വനാതിർത്തി മേഖലകളിൽ തുടർച്ചയായി ഉണ്ടാകുന്ന കാട്ടുപോത്തിനെ ആക്രമണം തടയാൻ നടപടി വേണമെന്ന് യുഡിഎഫ് ജില്ലാ കൺവീനർ ഷിബു തെക്കുംപുറം ആവശ്യപ്പെട്ടു. ഇന്നലെ കുട്ടമ്പുഴ ഉറിയംപെട്ടി ആദിവാസി കോളനിയിലെ വേലപ്പ(55)നെ കാട്ടുപോത്ത് അക്രമിച്ച്...

NEWS

കോതമംഗലം: താലൂക്കിലെ എല്ലാ വീട്ടിലും മുട്ടക്കോഴികൾ എന്ന ലക്ഷ്യം മുൻനിർത്തി എന്റെ നാട് ജനകീയ കൂട്ടായ്മ വിഭാവനം ചെയ്ത കോഴി ഗ്രാമം പദ്ധതി ചെയർമാൻ ഷിബു തെക്കുംപുറം ഉദ്ഘാടനം ചെയ്തു. ആദ്യഘട്ടം 25000...

NEWS

കോതമംഗലം: ഭയം ഇരുൾമൂടിയ തെരുവിലൂടെ അവർ ധീരതയോടെ നടന്നു. എന്റെ നാട് ജനകീയ കൂട്ടായ്മ സംഘടിപ്പിച്ച വനിതാദിന ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സ്ത്രീകളുടെ രാത്രി നടത്തത്തിൽ നൂറുകണക്കിന് പേർ പങ്കെടുത്തു. ലിംഗ വിവേചനത്തിനെതിരെ...

AGRICULTURE

കോതമംഗലം: എന്റെ നാട് ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ കോട്ടപ്പടി പ്ലാമുടി ചന്ദ്രൻ പാടത്തെ നെൽകൃഷി വിളവെടുപ്പ് ഉത്സവമായി മാറി. പാട്ടത്തിനെടുത്ത പത്ത് ഏക്കർ തരിശുപാടത്താണ് നെൽകൃഷി ഇറക്കിയത്. ഉയർന്ന ഗുണമേന്മയുള്ള പൊൻമണി നെൽ...